ജി.എം.എൽ.പി.എസ്. മാങ്കടവ്/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അലിഫ് അറബിക് ക്ലബ്ബ്
2022-23 വരെ | 2023-24 | 2024-25 |
വിദ്യാരംഗം
കുട്ടികളിലെ സർഗശേഷിയെ തൊട്ടുണർത്തുന്നതിനും ഭാഷാ നൈപുണി പരിപോഷിപ്പിക്കുന്നതിനുമായി പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയിട്ടുള്ള വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്കൂൾ തല ക്ലബ്ബ് മാങ്കടവ് ഗവ. മാപ്പിള എൽ പി സ്കൂളിലും പ്രവർത്തിച്ചു വരുന്നു.വിവിധ ദിനാചരണങ്ങൾ, വായന പരിപോഷണ പരിപാടികൾ, പുസ്തക പരിചയം, പുസ്തകാസ്വാദനം, മാസിക നിർമാണം ,ശില്പ ശാലകൾ, വിവിധ രചന മത്സരങ്ങൾ തുടങ്ങിയവ ക്ലബ്ബിന് കീഴിൽ നടത്തി വരുന്നു.സാഹിത്യ വേദിയുടെ ഉപ ജില്ല തല മത്സരങ്ങൾക്കായി കുട്ടികളെ സജ്ജരാക്കുകയും പ്രോത്സാഹനം നല്കുകയും ചെയ്യുന്നു.ലൈബ്രറി ശാക്തീകരണത്തിനുള്ള പ്രവർത്തനങ്ങളും ക്ലബ്ബിൻ്റെ ഭാഗമായി നടക്കുന്നു.വിദ്യാരംഗം കോഡിനേറ്ററായ അദ്ധ്യാപകൻ ,വിദ്യാർത്ഥി കൺവീനർ തുടങ്ങിയവർക്കാണ് ക്ലബ്ബിൻ്റെ ചുമതല.
സയൻസ് ക്ലബ്ബ്
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ സ്കൂൾ ക്ലബ്ബിന് കീഴിൽ നടത്തി വരുന്നു.വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി കൊണ്ടുള്ള ക്ലബ്ബ് ചാന്ദ്രദിനം,ഓസോൺ ദിനം തുടങ്ങിയവ വൈവിധ്യങ്ങളായ മത്സര പരിപാടികളോടെ ആചരിക്കുന്നു.ശാസ്ത്ര രംഗം പ്രവർത്തനങ്ങളിലും കുട്ടികൾ ഭാഗമാകുന്നു. മുതിർന്ന വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ച് കൊണ്ട് എല്ലാ വർഷവും ശാസ്ത്രാവബോധം വളർത്താനുതകുന്ന ഫീൽഡ് ട്രിപ്പുകളും സംഘടിപ്പിച്ച് വരുന്നു.
ക്ലബ്ബ് പ്രവർത്തനങ്ങൾ 2022-23
- ചാന്ദ്രദിനം
ജൂലൈ 21 ചാന്ദ്ര വിജയ ദിനാഘോഷവും ശാസ്ത്ര ക്ലബ് ഉദ്ഘാടനവും നടന്നു.രാവിലെ 10 .30 ന് സി കെ സുരേഷ് ബാബു മാസ്റ്ററുടെ നേതൃത്വത്തിൽ 'അമ്പിളിമാമനെ തേടി 'എന്ന തലക്കെട്ടിൽ മൾട്ടിമീഡിയ പ്രസൻ്റേഷൻ നടന്നു.ശാസ്ത്ര ക്ലബ്ബിൻറെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
കുട്ടികളിൽ ഗണിത പഠനം ആസ്വാദ്യകരമാക്കുക ഗണിതത്തോടുള്ള ഭയം ഒഴിവാക്കുക തുടങ്ങി സർവ്വതോന്മുഖ ഗണിത പുരോഗതി ലക്ഷ്യമാക്കിക്കൊണ്ട് വിദ്യാലയത്തിൽ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഗണിത ക്ലബ്ബ് പ്രവർത്തിക്കുന്നു.സ്കൂളിലെ നിരവധി കുട്ടികൾ ഗണിത ക്ലബ്ബിലെ അംഗങ്ങളാണ്.
സബ്ജില്ല തല ഗണിതശാസ്ത്ര മേളയിൽ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെക്കാറുണ്ട്. കുട്ടികൾക്ക് ആവശ്യമായ ഗണിത കിറ്റുകൾ വിദ്യാലയത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.
പരിസ്ഥിതി ക്ലബ്ബ്
ആരോഗ്യ ശുചിത്വ ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
ഹിന്ദി ക്ലബ്ബ്
അറബിക് ക്ലബ്ബ്
വിദ്യാർത്ഥികളിൽ ഭാഷാനൈപുണികൾ വളർത്തിയെടുക്കുക, ഭാഷാഭിരുചി വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് വിദ്യാലയത്തിൽ 'അലിഫ് ' അറബിക് ഭാഷാ ക്ലബ്ബ് പ്രവർത്തിക്കുന്നു.പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന വിവിധ പ്രവർത്തനങ്ങളാണ് ക്ലബ്ബിന് കീഴിൽ നടന്നു വരുന്നത്.വിദ്യാലയത്തിലെ എൽ.പി വിഭാഗത്തിലുള്ള അറബി ഭാഷ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളും അലിഫ് അറബിക് ക്ലബ്ബിലെ അംഗങ്ങളാണ്.ക്ലബ്ബിന് നേതൃത്വം നൽകുന്നത് വിദ്യാലയത്തിലെ അറബിക് ടീച്ചറാണ്.
ദിനാചരണ പ്രവർത്തനങ്ങളിൽ മറ്റ് ക്ലബ്ബുകളോടൊപ്പം ചേർന്ന് നിന്നു കൊണ്ട് പ്രവർത്തനങ്ങൾ നടത്തി വരുന്നു. അറബിയിൽ പ്രത്യേകം പോസ്റ്റർ തയ്യാറാക്കിയും പ്രദർശനമൊരുക്കിയും മത്സരങ്ങൾ നടത്തിയും ദിനാചരണങ്ങളുടെ ഭാഗമാകുന്നു.പരിസ്ഥിതി ദിനം,വായന ദിനം, ബഷീർ ദിനം, ചാന്ദ്ര ദിനം,സ്വാതന്ത്യ ദിനം,അദ്ധ്യാപക ദിനം, ഗാന്ധിജയന്തി, ശിശുദിനം, ഒസോൺ ദിനം,ലഹരി വിരുദ്ധ ദിനം etc.
ക്ലബ്ബ് പ്രവർത്തനങ്ങൾ 2022-23
- അലിഫ് അറബിക് ടാലൻ്റ് എക്സാം
കെ.എ.ടി.എഫ് സംഘടിപ്പിച്ച അലിഫ് അറബിക് ടാലൻ്റ് എക്സാം സ്കൂൾ തലത്തിൽ ജൂലൈ 14 വ്യാഴാഴ്ച നടത്തി വിജയിയായ വിദ്യാർത്ഥിയെ ഉപജില്ല തലത്തിൽ പങ്കെടുപ്പിച്ചു. മൂന്നാം തരം വിദ്യാർത്ഥിനി ഹനാന.എൻ പങ്കെടുത്തു.
- സ്വാതന്ത്ര്യ ദിനാഘോഷം
ആഗസ്ത് 15 സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി അറബിക് ക്ലബ്ബിലെ വിദ്യാർത്ഥികൾ പരിപാടികൾ അവതരിപ്പിച്ചു.
- ഒസോൺ ദിനം
സെപ്തംബർ 16 ഒസോൺ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ പ്രദർശിപ്പിച്ചു.
ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനവും തുടർന്ന് നടന്ന ലഹരി വിരുദ്ധ സൈക്കിൾ റാലിയിലും വിദ്യാർത്ഥികൾ പങ്കെടുത്തു.
- അറബിക് സാഹിത്യോത്സവം
സ്കൂൾ തലത്തിൽ അറബിക് സാഹിത്യോത്സവം സംഘടിപ്പിച്ചു.ഉപജില്ലാ തല മത്സരത്തിനായി കുട്ടികളെ സജ്ജരാക്കി.പദ നിർമാണം,പദ്യം ചൊല്ലൽ,കഥാ കഥനം,കൈയെഴുത്ത് തുടങ്ങിയ ഇനങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കി.LP വിഭാഗം അറബിക് 35 പോയിൻ്റുകൾ നേടി ആറാം സ്ഥാനത്തിനർഹമായി.
- അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണം
ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് മാങ്കടവ് ഗവ.എൽ.പി.സ്കൂൾ ഡിസംബർ 13 മുതൽ 18 വരെ വാരാചരണം സംഘടിപ്പിച്ചു. അറബി ഭാഷയുടെ പ്രാധാന്യവും മഹത്വവും വിദ്യാർത്ഥികളിലെത്തിക്കാനുതകുന്ന രീതിയിൽ വിവിധ പരിപാടികൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വാരാചരണത്തിൻ്റെ ഉദ്ഘാടനം ഡിസംബർ 14 ന് ചേർന്ന അറബി ഭാഷാ അസംബ്ലിയിൽ പ്രധാനാദ്ധ്യാപകൻ കെ.പി.വിനോദ് കുമാർ മാസ്റ്റർ നിർവഹിച്ചു.മൂന്നാം തരം വിദ്യാർത്ഥിനി ഫാത്തിമതുൽ റന ലീഡർ സ്ഥാനം അലങ്കരിച്ചു.
ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾ കലാ പരിപാടികൾ അവതരിപ്പിച്ചു.പാപ്പിനിശ്ശേരി ഉപജില്ല തയ്യാറാക്കിയ പ്രത്യേക പോസ്റ്റർ സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു.സ്കൂൾ നെയിം ആലേഖനം ചെയ്ത ഭാഷാ ദിന ബാഡ്ജ് വിതരണം,കളറിംഗ് മത്സരം,ക്വിസ് മത്സരം,ഡോക്യുമെൻററി പ്രദർശനം തുടങ്ങിയവ വിവിധ ദിനങ്ങളിലായി നടന്നു.വിജയികൾക്ക് അറബിക് ക്ലബ്ബ് സമ്മാനങ്ങൾ ഏർപ്പെടുത്തി.അദ്ധ്യാപകർ,രക്ഷിതാക്കൾ എന്നിവരുടെ പൂർണ്ണ പിന്തുണ പരിപാടി പൂർണ്ണ വിജയത്തിലെത്തിച്ചു.
- അൽമാഹിർ അറബിക് സ്കോളർഷിപ്പ് എക്സാം
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ജനുവരി 17 ന് നടന്ന സ്കൂൾ തല അറബിക് സ്കോളർഷിപ്പ് പരീക്ഷയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു.മുഹമ്മദ് ഹാദി.ടി.പി III, ഫാത്തിമ മുഹമ്മദ് സാജിദ് IV, അഹമ്മദ് നബീൽ IV തുടങ്ങിയ 3 വിദ്യാർത്ഥികൾ ഫൈനൽ പരീക്ഷയ്ക്ക് യോഗ്യത നേടി. ജനുവരി 31 ന് ജി.എം.യു.പി കാട്ടാമ്പള്ളിയിൽ വച്ച് നടന്ന പരീക്ഷയിൽ പങ്കെടുത്ത 3 പേരും സ്കോളർഷിപ്പ് നേടി സ്കൂളിൻ്റെ അഭിമാനമായി. വിജയികളായ വിദ്യാർത്ഥികളെ സ്കൂൾ അസംബ്ലിയിൽ HM അനുമോദിച്ചു. വിജയികളുടെ ചിത്രം ഉൾപ്പെടുത്തിയ പോസ്റ്റർ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു.വിജയികൾക്കുള്ള ഉപഹാരം സ്കൂൾ വാർഷിക ദിനത്തിൽ സമ്മാനിച്ചു.