സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ചരിത്രം

13:53, 15 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്വാതന്ത്ര്യപ്രാപ്തിയ്ക്ക് മുൻപ് ഗ്രാമീണ മേഖലയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ഒരു വിദൂര സ്വപ്നമായിരുന്ന കാലഘട്ടത്തിൽ ശ്രീ പി.കെ. ദേവദാസ് MA.LT നെല്ലിമൂട്ടിൽ സ്ഥാപിച്ചതാണ് ശ്രീ ചിത്രോദയം ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ. സ്ക്കൂളിന്റെ ആദ്യ ഹെഡ് മാസ്റ്റർ അദ്ദേഹം തന്നെയായിരുന്നു. കൊച്ചി തിരുവിതാംകൂർ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പനമ്പള്ളി ഗോവിന്ദമേനോൻ കൊണ്ടുവന്ന ചില വിദ്യാഭ്യാസ നിയമങ്ങളും മറ്റു കാരണങ്ങളും ഈ സ്ഥാപനത്തെ അടച്ചു പൂട്ടലിന്റെ വക്കിൽ എത്തിച്ചു. ഈ നിർണ്ണായക ഘട്ടത്തിൽ 1952 ജനുവരി 27 ന് തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ഈവാനിയോസ് തിരുമേനി ഈ സ്ക്കൂൾ ഏറ്റെടുക്കുകയും നടത്തിപ്പിനായി മേരിമക്കൾ സന്ന്യാസിനി സമൂഹത്തെ ഏൽപ്പിക്കുകയും ചെയ്തു. കലാലയത്തെ സെന്റ് ക്രിസോസ്റ്റംസ് എന്ന് പുനർനാമകരണം ചെയ്തു. കലാലയ കൈമാറ്റത്തിന് ശേഷമുള്ള ആദ്യത്തെ ഹെഡ്മിസ്ട്രസ് സിസ്റ്റർ. സ്കൊളാസ്റ്റിക്ക ഡി.എം. ആയിരുന്നു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിലൂടെ കുടുംബം, സമൂഹം, രാഷ്ട്രം എന്നിവയുടെ പുരോഗതി സാധ്യമാക്കുക, സ്വഭാവ രൂപവൽക്കരണം നൽകുക എന്നിവയായിരുന്നു വിദ്യാലയത്തിന്റെ ലക്ഷ്യം. കുട്ടികളിൽ സത്യം, നീതി, സമാധാനം തുടങ്ങിയ മാനവിക മൂല്യങ്ങൾ വളർത്തുന്നതിൽ സന്ന്യാസിനികൾ അതീവ ശ്രദ്ധപുലർത്തി. ഇന്ന് L.K.G. മുതൽ പ്ലസ് ടു വരെ ഏകദേശം 4000 ത്തോളം കട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. സെന്റ് ക്രിസോസ്റ്റംസിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകൾ സാധ്യായദിവസങ്ങളിൽ രാവിലെ 9.30 ന് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നു. 8.30 മുതൽ സ്കൂളിൽ എത്തുന്ന കുട്ടികൾ അച്ചടക്കത്തോടെ ക്ലാസ് മുറികളിലിരുന്ന് പഠനത്തിൽ ശ്രദ്ധിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ പ്രീഫെക്ടുകളെയും അധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്.വൈകുന്നേരം 3.30 ന് ക്ലാസുകൾ അവസാനിക്കുന്നു. കുട്ടികളുടെ പഠനനിലവാരവും പുരോഗതിയും പരിശോധിക്കുന്നതിനായി ഓരോ മാസവും യൂണിറ്റ് ടെസ്റ്റ് നടത്തുന്നു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ രക്ഷിതാക്കളെ വരുത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു.പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രത്യേകം ശ്രദ്ധകൊടുക്കുകയും പ്രവൃത്തിസമയംകൂടാതെ രാവിലെയും വൈകുന്നേരവും ശനിയാഴ്ചകളിലും ക്ലാസ് എടുക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ നിസ്വാർത്ഥമായ സേവനം നിർവഹിക്കുന്ന അധ്യാപക സമൂഹം ഈ സ്കൂളിന്റെ അഭിമാനമാണ്. സ്കൂളിന്റെ സമഗ്രവികസനത്തിനായി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസിനോടൊപ്പം സ്റ്റാഫ് സെക്രട്ടറിമാരായി ശ്രീമതി. രശ്മി, ശ്രീമതി റീന ജെ. എസ്, എസ് ആർ. ജി കൺവീനേഴ്സായി ശ്രീമതി മാർഗരറ്റ് മേരി, ഷീബ ജി. സി എന്നിവരും പ്രവർത്തിക്കുന്നു. സെന്റ് ക്രിസോസ്റ്റം ഗേൾസ് ഹൈസ്കൂൾ ശ്രദ്ധേയമായ ദശവർഷം പിന്നിട്ടപ്പോൾ അന്നത്തെ പ്രധാന അധ്യാപികയായ സിസ്റ്റർ സ്കൊളാസ്റ്റിക്ക ഡി എം ന്റെ കരുത്തുറ്റ ശ്രമഫലമായി 1962 -ൽ സ്റ്റെല്ലാ മേരീസ് എൽപി സ്കൂൾ പ്രവർത്തനമാരംഭിച്ചു. അങ്ങനെ രാഷ്ട്രത്തിന്റെ ഭാവി വാഗ്ദാനങ്ങളെ വാർത്തെടുക്കുകയെന്ന ധീരവും അഭിമാനാർഹവുമായ ദൃഢപ്രതിജ്ഞ ഏറ്റെടുത്തുകൊണ്ട് സ്റ്റെല്ലാമേരിസ് എൽ പി സ്കൂൾ 60 വർഷങ്ങൾ പിന്നിട്ടു ജൈത്രയാത്ര തുടരുന്നു. ആദ്യകാലങ്ങളിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും കുറവ് നന്നേ ഉണ്ടായിരുന്നെങ്കിലും അതെല്ലാം സധൈര്യം നേരിട്ട് മുന്നേറുവാൻ സ്കൂൾ അധികൃതർക്ക് സാധിച്ചു. ഈ സ്കൂളിന്റെ വളർച്ചയ്ക്കും ഉന്നമനത്തിനും വേണ്ടിയുള്ള അധ്യാപകരുടെയും മാനേജ്മെന്റിന്റെയും നിരന്തര പരിശ്രമ ഫലമായി 1975 ഏപ്രിൽ 23 ആം തീയതി സ്കൂളിന് കേരള ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ചു. പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും പ്രത്യേകം പ്രാധാന്യം നൽകി. പഠനത്തോടുള്ള താല്പര്യം വളർത്തുക, കുഞ്ഞുങ്ങളിൽ നൈസർഗ്ഗിക കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക, ബൗദ്ധികവും മാനസികവും ധാർമികവും സദാചാരപരവുമായ മൂല്യങ്ങൾ വളർത്തുക മുതലായ മഹത് ആശയങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള അധ്യാപനത്തിലൂടെ കുഞ്ഞുങ്ങളിൽ സത്ഫലം ഉളവാക്കി ധാരാളം മഹാരഥന്മാർക്ക് ജന്മം നൽകാൻ സ്കൂളിന് സാധിച്ചു. ഈ മഹത്തായ പാരമ്പര്യം ഇന്നും പിന്തുടരുന്നു എന്നതിൽ അഭിമാനപൂരിതയാണ് സ്റ്റെല്ലാ മേരീസ് എൽപി സ്കൂൾ.