കെ.പി.എം.എച്ച്.എസ് കൃഷ്ണപുരം/പ്രവർത്തനങ്ങൾ

14:10, 14 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44058 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗുണമേന്മയുള്ള അക്കാദമിക നിലവാരവും ഹൈടെക് പാരമ്പര്യത്തിലുള്ള ഭൗതിക പഠന സൗകര്യങ്ങളും മെച്ചപ്പെടുത്തി മികവിന്റെ പാതയിലൂടെ മുന്നേറുകയാണ് നമ്മുടെ സ്കൂൾ. സ്വതന്ത്ര ചിന്തകളിലൂടെയും ഊഷ്മളമായ സൗഹൃദങ്ങളിലൂടെയും വിദ്യാർത്ഥി മനസ്സിൽ സ്വായം രൂപപ്പെടേണ്ടുന്ന വ്യക്തിത്വ വികസനം സാധ്യമാക്കാൻ കഴിയുന്ന പൊതു ഇടങ്ങളായി ഇന്ന് നമുക്ക് ആശ്രയിക്കാൻ കഴിയുന്നത് പൊതുവിദ്യാലയങ്ങൾ മാത്രമാണ്.

സ്വാതന്ത്ര്യദിനാഘോഷം


ഭാരതത്തിന്റെ എഴുപത്തിആറാമതു സ്വാതന്ത്ര്യദിനാഘോഷം  വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു .പ്രഥമാധ്യാപിക ശ്രീമതി ശ്രീജ ചന്ദ്രശേഖരൻ പതാക ഉയർത്തി .പി ടി എ പ്രസിഡന്റ് ,മാനേജ്‌മെന്റ് പ്രതിനിധി തുടങ്ങിയവർ പങ്കെടുത്തു .എൻ സി സി കേഡറ്റുകളുടെ പരേഡ് ആഘോഷത്തെ വർണ്ണാഭമാക്കി .