എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിൽ പരിയാപുരം വില്ലേജിൽ കുന്നംപുറം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പരിയാപുരം സെൻട്രൽ എ യു പി സ്കൂൾ.
എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ | |
---|---|
വിലാസം | |
പരിയാപുരം പരിയാപുരം പി.ഒ. , 676302 , മലപ്പുറം ജില്ല | |
സ്ഥാപിതം | 15 - ജനുവരി - 1935 |
വിവരങ്ങൾ | |
ഫോൺ | 04942440179 |
ഇമെയിൽ | pcaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19676 (സമേതം) |
യുഡൈസ് കോഡ് | 32051101106 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | താനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | താനൂർ മുൻസിപ്പാലിറ്റി |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1-7 |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 528 |
പെൺകുട്ടികൾ | 533 |
ആകെ വിദ്യാർത്ഥികൾ | 1161 |
അദ്ധ്യാപകർ | 31 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി പ്രകാശ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. ഷൈജു |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. രജനി |
അവസാനം തിരുത്തിയത് | |
12-03-2024 | Pcaups |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
"ആരാധനാലയങ്ങൾ അല്ല വിദ്യാലയങ്ങളാണ് നാടിന് ആവശ്യം " എന്നും "വിദ്യകൊണ്ട് പ്രബുദ്ധരാവുക സംഘടനകൊണ്ട് ശക്തരാവുക " തുടങ്ങിയ ശ്രീ നാരായണഗുരുവിന്റെ ആഹ്വാനത്തെ കാട്ടുപറമ്പിൽ നാരായണൻ മാസ്റ്റർ പ്രാവർത്തികമാക്കിയതാണ് ഈ വിദ്യാലയം.. കൂടുതൽ വായിക്കുക
ഭൗതിക സൗകര്യങ്ങൾ
കോൺക്രീറ്റ് കെട്ടിടങ്ങളും ഓട് മേഞ്ഞ കെട്ടിടങ്ങളും ചേർന്നതാണ് വിദ്യാലയ സമുച്ചയം. ഈ വിദ്യാലയത്തിൽ 41 ക്ലാസ് മുറികൾ ഉണ്ട്. കുട്ടികൾക്ക് കളിക്കാനായി വിശാലമായ കളിസ്ഥലം ഉണ്ട്. കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് ഇവയും സജ്ജമാക്കിയിരിക്കുന്നു. കൂടാതെ പുറം വാതിൽ പഠന മാതൃകകളും ഒരുക്കിയിട്ടുണ്ട്. ജല ശുദ്ധീകരണ പ്ലാൻ്റ് സ്ഥാപിച്ചിരിക്കുന്നു. മനോഹരമായ പൂന്തോട്ടം കുട്ടികൾക്കാവശ്യമായ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും ഒരുക്കിയിരിക്കുന്നു. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്,ഗൈഡ്സ്
- ജെ ആർ സി
- ദേശീയ ഹരിതസേന
- ട്രാഫിക് ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഇംഗ്ലീഷ് ക്ലബ്ബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ആർട്സ് ക്ലബ്ബ്
- സ്പോർട്സ് ക്ലബ്ബ്
- പ്രവർത്തി പരിചയ ക്ലബ്ബ്
- ഗണിത ക്ലബ്ബ്
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ | പ്രധാന അദ്ധ്യാപകരുടെ പേര് | കാലഘട്ടം | |
---|---|---|---|
1 | ശ്രീ കാട്ടുപറമ്പിൽ നാരായണൻ | 1935 | 1969 |
2 | ശ്രീ കെ എൻ ആനന്ദൻ | 1969 | 1989 |
3 | ശ്രീ കെ എൻ ജനചന്ദ്രൻ | 1989 | 2007 |
4 | ശ്രീമതി ഗിരിജ | 2007 | 2010 |
5 | ശ്രീ കെ എൻ സുഖദൻ | 2010 | 2020 |
6 | ശ്രീ എൻ പി നാരായണൻ | 2020 | 2021 |
7 | സി പ്രകാശ് | 2021 | - |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ചിത്രശാല
ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- താനൂർ/പരപ്പനങ്ങാടിയിൽ നിന്ന് ബസ് കയറിയാൽ സ്കൂൾപടിയിൽ ഇറങ്ങി ഓട്ടോമാർഗ്ഗം സ്കൂളിലെത്താം.
- പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയാൽ താനൂർ ഭാഗത്തേക്കുള്ള ബസ്സിൽ കയറി സ്കൂൾപടി ഇറങ്ങി ഓട്ടോമാർഗ്ഗം സ്കൂളിലെത്താം.
- താനൂർ റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി റോഡ് മാർഗ്ഗം തെയ്യാല റോഡ് വഴിയോ സ്കൂൾപടി വഴിയോ സ്കൂളിലെത്താം.{{#multimaps: 11.0010047,75.8810505|zoom=8}}