ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/സാമൂഹ്യശാസ്ത്രം/മികവുകൾ/2023-24

2022-23 വരെ2023-242024-25


ലഹരി വിരുദ്ധ ദിനാചരണം.

 
ലഹരി വിരുദ്ധ റാലി

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലി ,ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ റാലി ,കുട്ടി ചങ്ങല എന്നിവ സംഘടിപ്പിച്ചു.

സ്വാതന്ത്ര്യദിനാഘോഷം

 
ദേശീയ നേതാക്കളുടെ വേഷമണിഞ്ഞ കുട്ടികൾ

ഗവൺമെന്റ് യുപി സ്കൂൾ മുണ്ടോത്ത് പറമ്പിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി കൊണ്ടാടി. ഹെഡ്മിസ്ട്രസ്  ഷാഹിന ടീച്ചർ പതാക ഉയർത്തി. സ്കൂൾ ലീഡർ ഫാത്തിമ ഷിഫ  ഭരണഘടനയുടെ ആമുഖം വായിച്ചു.  സ്വാതന്ത്ര്യദിന ആഘോഷത്തിൽ പിടിഎ-എസ് എം സി ഭാരവാഹികൾ, പൂർവവിദ്യാർത്ഥികൾ, ക്ലബ് അംഗങ്ങൾ, അംഗനവാടി വിദ്യാർത്ഥികൾ, മുതലായവർ സന്നിഹിതരായിരുന്നു. ദേശീയ നേതാക്കളുടെ വേഷമണിഞ്ഞ കുട്ടികൾ ഉൾപ്പെടെ കുങ്കുമ നിറവും വെള്ളയും പച്ചയും വർണ്ണങ്ങൾ അണിഞ്ഞ വിദ്യാർത്ഥികൾ അണിനിരന്ന സ്വാതന്ത്ര്യദിന സന്ദേശ റാലി നടന്നു. പായസ വിതരണത്തിനു ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തിൽ 6A ക്ലാസ് ഒന്നാം സ്ഥാനവും 6 B ക്ലാസ് രണ്ടാം സ്ഥാനവും 6F ക്ലാസ് മൂന്നാം സ്ഥാനവും നേടി.