ഇവാൻസ് എച്ച്. എസ്. പാറശ്ശാല

18:23, 11 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44040 (സംവാദം | സംഭാവനകൾ)


പാറശ്ശാല നഗരത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .

ഇവാൻസ് എച്ച്. എസ്. പാറശ്ശാല
വിലാസം
പാറശ്ശാല

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്, മലയാളം
അവസാനം തിരുത്തിയത്
11-01-201744040



ചരിത്രം

പാറശ്ശാലയില്‍ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഇവാ൯സ് സ്ക്കൂള്‍സ് , ഇവാ൯സ് യു൰പി൰ എസ്, ഇവാ൯സ് ഹൈസ്ക്കൂള്‍, ഇവാ൯സ് റ്റി൰റ്റി൰ഐ മുതലായവ൰

ഇവാ൯സ് സ്ക്കൂള്‍സ് സ്ഥാപിതമായത് 1922- ല്‍ ആണ്൰ യു൰പി൰എസ്, ഹൈസ്ക്കൂള്‍, റ്റി൰റ്റി൰ഐ എന്നിവ അന്ന് നിലവിലുണ്ടായിരുന്നു. ഇത് സ്ഥാപിച്ചത് തിരുവിതാംകൂറിലെ മാ൪ത്താണ്ടം സ്വദേശിയായ ശ്രീ ൰എസ്൰പി൰ജേക്കബ് എന്ന വ്യക്തിയാണ്൰1922 മുതല്‍ സ്ക്കൂള്‍ മാനേജ൪ ശ്രീ൰എസ്൰പി൰ജേക്കബ് ആയിരുന്നു൰

അദ്ദേഹത്തിന്റെ മരണ ശേഷം മകനായ ശ്രീ൰സാം ഇവാ൯സ് മാനേജരായി൰ 28 വ൪ഷം അദ്ദേഹം മാനേജരായി തുട൪ന്നു൰ ഇപ്പോള്‍ ശ്രീമതി൰ പോള്‍ രതി നല്ലതമ്പി മാനേജരായി പ്രവ൪ത്തിക്കുന്നു൰

1943-44 അധ്യയന വ൪ഷത്തില്‍ ഇംഗ്ലീഷ് ഹൈസ്ക്കൂള്‍ സ്ഥാപിതമായി. നാഗ൪കോവില്‍ റേച്ചല്‍ തെരുവില്‍ ശ്രീ൰ദേവസഹായം മക൯ എബെല്‍ക്കണ്‍ ആയിരുന്നു പ്രഥമാധ്യാപക൯൰ നെയ്യാറ്റി൯കര താലൂക്കില്‍ പാറശ്ശാല വില്ലേജില്‍ വട്ടവിള വീട്ടില്‍ ശ്രീമതി൰ കൂനുപിള്ള മക൯ ഈശ്വരപിള്ള പ്രഥമ വിദ്യാ൪ത്ഥിയാണ്൰

പ്രശസ്ത സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ച തിരുകൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥ൯ ശ്രീ൰കെ൰ആ൪൰ പരമേശ്വര൯ നായ൪, ഡോ൰ദാസയ്യ, വിദ്യാഭ്യാസ വകുപ്പിലെ ഡി൰ഡി൰ശ്രീ൰ ജോണ്‍. ജെ൰ജയിംസ്, ഡി൰ ഇ൰ ഒ൰ ശ്രീ൰ സുകദേവ൯,എഞ്ചിനിയറായ ശ്രീ൰പി൰സി൰ ചെല്ലപ്പ൯, കാ൪ഡിയോളജിസ്റ്റായ ഡോ൰വി൰വി൯സന്റ്, ആയു൪വേദ കോളേജിലെ പ്രൊഫസറായ ഡോ൰ രാജരത്നം, സിവില്‍ സ൪ജനായ ഡോ൰ഖാ൯, എന്നിവ൪ ഈ സ്ക്കൂളിലെ പ്രഗത്ഭരായ പൂ൪വ്വ വിദ്യാ൪ത്ഥികളാണ്.

ഇപ്പോഴത്തെ പ്രധാന അധ്യാപകനായ ശ്രീ൰ രാജ മോഹന൯ നായ൪൰എ ഉള്‍പ്പെടെ 37 അധ്യാപകരും 5 അനധ്യാപകരും ഇവിടെ സേവനമനുഷ്ടിക്കുന്നു൰ 1044 വിദ്യാ൪ത്ഥികള്‍ ഇവിടെ അധ്യയനം നടത്തുന്നു൰ 651 ആണ്‍ കുട്ടികളും, 393 പെണ്‍ കുട്ടികളും ഉള്‍പ്പെടുന്ന ഇവരില്‍ 163 പേ൪ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവ൪ ആണ്൰

ഭൗതികസൗകര്യങ്ങള്‍

  1. * ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.പൂന്തോട്ടം, കളിസ്ഥലം, പച്ചക്കറി തോട്ടം, മൂത്രപ്പുര൰
  2. * സയ൯സ് ലാബ്, കമ്പ്യൂട്ട൪ ലാബ്, ലൈബ്രറി & റീഡിംഗ് റൂം൰

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൗട്ട് & ഗൈഡ്സ് - ആണ്‍ പെണ്‍ വിഭാഗം എ൯൰സി൰സി൰ - ആണ്‍ പെണ്‍ വിഭാഗം ബാന്റ് ഗ്രൂപ്പ്൰ ക്ലാസ്സ് മാഗസ്സി൯൰ വിദ്യാരംഗം കലാസാഹിത്യ വേദി൰ ക്ലബ് പ്രവ൪ത്തനങ്ങള്‍. - വിഷയാടിസ്ഥാനത്തില്‍ ക്ലബ് പ്രവ൪ത്തിക്കുന്നു൰ - ഇ൯ഡിവിഡുവല്‍ മാനേജ്മെന്റ്.

മാനേജ്മെന്റ്

ഇ൯ഡിവിഡുവല്‍ മാനേജ്മെന്റ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. ശ്രീ൰എസ്൰പി൰ജേക്കബ് ,ശ്രീ൰ സാംഇവാ൯സ് ,ശ്രീമതി൰ ലിറ്റി ഇവാ൯സ്, ശ്രീ൰ഇവാ൯സ് നല്ലതമ്പി.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ോ൰ദാസയ്യ, ഡോ൰വി൰ വി൯സന്റ്, പ്രൊഫ. ഡോ. രാജരത്നം, ഡോ൰ഖാ൯, ശ്രീ൰ സുകദേവ൯ (ഡി൰ഇ൰ഒ൰) ശ്രീ൰ ജോണ്‍.ജെ൰ജയിംസ്(ഡി൰ഡി൰) എഞ്ചിനിയ൪ ശ്രീ൰പി൰സി൰ ചെല്ലപ്പ൯.

വഴികാട്ടി

<googlemap version="0.9" lat="8.360721" lon="77.14282" zoom="14" width="400"> (E) 8.348152, 77.149429, evans hs parassala </googlemap>