ഉലകമാകെ നിശ്ചലം കടയില്ല വ്യവഹാരമില്ല ആരാധനാലയം പോലുമില്ല ഉലകൾ കിടുകിടാ വിറച്ചു നിൽപ്പൂ കോവിഡിൻ വൈറസിൽ ചടുല നൃത്തത്തിൽ ലോകമെമ്പാടും വിറങ്ങലിച്ചു മരണത്തിൻ ഗന്ധവും ഭയപ്പാടിൻ നിഴലുമായ് ഇനിയെത്ര നാളുകൾ തള്ളിനീക്കും ഇപ്പോഴക്കന്നിടാം.... നാളെയടുക്കാനായ് ജാഗ്രത എന്നും കൂടെനിർത്താം ഒന്നിച്ചു നിന്നു പൊരുതുക നാം
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2024 >> രചനാവിഭാഗം - കവിത