ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ലിറ്റിൽകൈറ്റ്സ്/2019-21

18:20, 26 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chennamangallurhss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
47068-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47068
യൂണിറ്റ് നമ്പർLK/2018/47068
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ലീഡർമിൻഹ
ഡെപ്യൂട്ടി ലീഡർഫുവാദ് സനിൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അൻവർ സാദത്ത്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഹാജറ എ എം
അവസാനം തിരുത്തിയത്
26-01-2024Chennamangallurhss
ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

അംഗത്തിന്റെ

പേര്

ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

അംഗത്തിന്റേ

പേര്

1 13376 ഫാത്തിമ റിയ വി 21 13531 ഇഷാനാ കെ
2 13380 നാസിഹ് എം പി 22 13546 ഷമ്മാസ് പി
3 13401 മുഹമ്മദ് സിനാൻ സി 23 13570 റിദ ഫാത്തിമ പി.കെ
4 13404 ഫാത്തിമ നാജിയ ടി 24 13575 നദീം വി മുഹമ്മദ്
5 13422 അനാം പി 25 13609 അമൽ ഡി.വി
6 13425 ഇഷാ പർവീൻ കെ 26 13620 ജിഫിൻ മുഹമ്മദ് എം
7 13428 അനഫസ് ഇസ്മയിൽ 27 13621 നിബ ഫാത്തിമ പി
8 13432 മുഹമ്മദ് ദിൽഷാദ് ടി.കെ 28 13625 ഹമ്ന എൻ
9 13437 മിൻഹ എം 29 13637 ഹന അമാനുള്ള
10 13439 പാർവണ ബി 30 13638 റിഫാൻ മുഹമ്മദ് കെ
11 13441 മുഹമ്മദ് അബി മിയാൻ സി.വി 31 13643 നൂറുൽ അമീൻ
12 13448 നവ പർവ്വീൻ 32 13654 സഹൽ സുബൈർ
13 13456 മിൽഹാൻ അബദുസമദ് 33 13669 നാജിഹ് കെ.ടി
14 13461 അമാനാ പി 34 13670 ഫുഹാദ് സനീൻ
15 13470 ഡാനിഷ് വി 35 13684 മസാഫറുൽ ഇസ്ലാം
16 13482 അവർണ പി 36 13704 ഫാത്തിയ റിം ടി.കെ
17 13487 അസിൻ റഹ്മാൻ കെ.പി 37 13712 ഷബാസ് മുഹ്സിൻ
18 13509 ഹസ്ന വി 38 13713 അമ്നാസ് റോഷൻ
19 13518 ആയിഷ നഹിയ 39 13728 അൽഷ ഫാത്തിമ
20 13519 മുഫീദ തസ്നി 40 13636 മെഹറിൻ ടി കെ

തിരിച്ചറിയൽ കാർഡ് വിതരണം

ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾക്ക് കൈറ്റ് (KITE -Kerala Infrastructure and Technology for Education) നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ വിതരണം നടത്തി . ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്നവർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുക. ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ 40 വിദ്യാർത്ഥികൾക്കാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് അംഗങ്ങളായിട്ടുള്ളത്. തിരിച്ചറിയൽ കാർഡിന്റെ ഔപചാരികമായ വിതരണം ലിറ്റിൽ കൈറ്റ്സ് ലീഡർ അഞ്ചൽ മുഹമ്മിദിന് നൽകി ഹെഡ്മാസ്റ്റർ യൂ പി മുഹമ്മദലി സർ നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അൻവർ സാദത്ത് , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ഹാജറ എ എം എന്നിവരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായി.

രക്ഷിതാക്കൾക്കുളള കമ്പ്യൂട്ടർ പരിശീലനം

നിരന്തരമായ പരിശീലനത്തിലൂടെ കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാഗത്ഭ്യം നേടിയ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അധ്യാപനത്തിന്റെ ഹരിശ്രീ കുറിക്കുന്നു. ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം നടത്തി. കമ്പ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങൾ മലയാളം, ഇംഗ്ലീഷ് ഭാഷ ടൈപ്പിംഗ്,എക്സ് പെയിന്റ് ഓഫീസിൽ പാക്കേജ് ,ഇന്റർനെറ്റ് തുടങ്ങി നിത്യ ജീവിതത്തിൽ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പഠിപ്പിക്കുന്നത്.അധ്യാപകരുടെ മേൽ നോട്ടത്തിൽ തയ്യാറാക്കിയ പ്രതേക മൊഡ്യൂൾ അനുസരിച് 4 മണിക്കൂർ ദൈർഘ്യാമുള്ള പരിശീലനമാണ് തയ്യാറാക്കിയിരിക്കുന്നത്.

സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ്

12-10-2019 ന് ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ യൂ പി മുഹമ്മദലി സർ നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ് ട്രൈനർ മൻസൂർ സർ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അൻവർ സാദത്ത് ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ഹാജറ എ എം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ഒഡാസിറ്റി എന്നീ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളാണ് ക്യാമ്പിൽ പരിചയപ്പെടുത്തിയത്. കുട്ടികൾ അവർ തയ്യാറാക്കിയ അനിമേഷൻ വീഡിയോകൾ എഡിറ്റ് ചെയ്യുകയും റെക്കോർഡ് ചെയ്ത ശബ്ദ ഫയലുകൾ വീഡിയോയിൽ കൂട്ടിച്ചേർക്കുകയും ചെയ്തു.വളരെ മികച്ച രീതിയിൽ കുട്ടികൾ വീഡിയോ തയ്യാറാക്കുകയും അവയ്ക്ക് ഉചിതമായ ടൈറ്റിലുകൾ നൽകുകയും ചെയ്തു.തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വീഡിയോകളുടെ അവതരണം നടന്നു.

ഭിന്നശേഷി കുട്ടികൾക്കായുള്ള കമ്പ്യൂട്ടർ പരിശീലനം

8,9,10 ക്ലാസ്സിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള പ്രത്യേക കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു. മിഡ് ടെം ഐ ടി പ്രാക്ടിക്കൽ പരീക്ഷയിൽ മോശം പ്രകടനം കാഴ്ച വച്ച കുട്ടികളെ ലിസ്റ്റ് ചെയ്യുകയും അവരിൽ നിന്നും കമ്പ്യൂട്ടർ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു.2019 നവമ്പർ 18 ന് റിസോഴ്സ്‌ ടീച്ചർ ശ്രീമതി ഷിൽജു ടീച്ചറിന്റെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ യൂ പി മുഹമ്മദലി സർ പദ്ധതി ഉദ്‌ഘാടനം ചെയ്തു. റിസോഴ്സ്‌ ടീച്ചറുടെ മേൽനോട്ടത്തിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. റിസോഴ്സ്‌ ടീച്ചർ നൽകിയ പ്രത്യേക അനുരൂപീകരണ പ്രവർത്തങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് പാഠഭാഗവുമായി ബന്ധപ്പെട്ട പരിശീലന പ്രവർത്തനങ്ങൾ ആണ് നടത്തിവരുന്നത്.ഒരു കുട്ടിക്ക് ഒരു ലിറ്റിൽ കൈററ് മെമ്പർ എന്ന രീതിയിലാണ് പരിശീലനം നടന്നു വരുന്നത്.