ജി.എം.എൽ.പി.എസ് അരകുർശ്ശി/എന്റെ ഗ്രാമം
അരകുർശ്ശി
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ ഒരു ഗ്രാമമാണ് അരകുറുശ്ശി. ഈ ഗ്രാമത്തിലെ ആണ്ടിപ്പാടം എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1927 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് നൂറുവർഷത്തോളം പഴക്കമുണ്ട്. ആദ്യം ഈ വിദ്യാലയം നെല്ലിപ്പുഴയുടെ തീരത്തായിരുന്നു. പിന്നീട് അവിടെ നിന്നും ഈ വിദ്യാലയം 1978 ൽ ദാറുന്നജാത്ത് യത്തീംഖാന കോമ്പൗണ്ടിലേക്ക് മാറ്റി. ഇത് ഒരു മാപ്പിള സ്കൂൾ ആണ് .2004 വരെ ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത് വാടക കെട്ടിടത്തിൽ ആയിരുന്നു. പിന്നീട് 2005ൽ സ്കൂളിന് സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം നിർമ്മിച്ചു. ഇപ്പോൾ ഈ വിദ്യാലയം 12 ക്ലാസ് മുറികളും ഓഫീസ് മുറിയും അടങ്ങുന്നതാണ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഈ സ്കൂളിൻ്റെ തൊട്ടടുത്തായി ദാറുന്നജാത്ത് ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നു .സ്കൂളിലെ പിറകുവശത്തായി നജാത്ത് ആർട്സ് &സയൻസ് കോളേജും പ്രവർത്തിക്കുന്നു.
പൊതു സ്ഥാപനങ്ങൾ
സ്കൂളിൽ നിന്നും ഏകദേശം 300 മീറ്റർ അകലത്തിൽ മെയിൻ റോഡിൽ മണ്ണാർക്കാട് കെഎസ്ഇബിയും അരക്കിലോമീറ്ററിനുള്ളിൽ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയും വൈശാഖ് ഹോസ്പിറ്റലും പ്രവർത്തിക്കുന്നു. മണ്ണാർക്കാട് ഫോറസ്റ്റ് ഓഫീസ് അംഗൻവാടി എന്നിവയും സ്കൂളിൻ്റെ തൊട്ടടുത്തുണ്ട്.