അരകുർശ്ശി

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ ഒരു ഗ്രാമമാണ് അരകുറുശ്ശി. ഈ ഗ്രാമത്തിലെ ആണ്ടിപ്പാടം എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1927 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് നൂറുവർഷത്തോളം പഴക്കമുണ്ട്. ആദ്യം ഈ വിദ്യാലയം നെല്ലിപ്പുഴയുടെ തീരത്തായിരുന്നു. പിന്നീട് അവിടെ നിന്നും ഈ വിദ്യാലയം 1978 ൽ ദാറുന്നജാത്ത് യത്തീംഖാന കോമ്പൗണ്ടിലേക്ക്  മാറ്റി. ഇത് ഒരു മാപ്പിള സ്കൂൾ ആണ് .2004 വരെ ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത് വാടക കെട്ടിടത്തിൽ ആയിരുന്നു. പിന്നീട് 2005ൽ സ്കൂളിന് സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം നിർമ്മിച്ചു. ഇപ്പോൾ ഈ വിദ്യാലയം 12 ക്ലാസ് മുറികളും ഓഫീസ് മുറിയും അടങ്ങുന്നതാണ്