ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/എന്റെ ചിന്തകൾ

16:06, 12 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ(IJMHSS Kottiyoor)/അക്ഷരവൃക്ഷം/എന്റെ ചിന്തകൾ എന്ന താൾ ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/എന്റെ ചിന്തകൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ചിന്തകൾ


രാഷ്ട്രീയ പ്രഭുക്കളും, സാമൂഹിക പ്രബുദ്ധരും തമ്മിൽ മുറവിളി കൂട്ടുന്ന വിഷയമാണ് പരിസ്ഥിതി സംരക്ഷണം.ഈ ബഹളം കാരണം പരിസ്ഥിതിയുടെ സംരകഷണം ഒരു ഫാഷൻ ചർച്ചയായി മാറുന്ന കാലമാണിത്. ഇനി നമുക്ക് പഠിക്കാം എന്താണ് പരിസ്ഥിതി? ഭാരതീയ ചിന്തകൾ പ്രപഞ്ചത്തെയൊരു സമികൃത ഘടനയായി കണ്ടു. ഭഗവത് ഗീതയിൽ ഇതു സമസ്യം പ്രതിഭാതിച്ചിട്ടുണ്ട്."പരസ്പരം പാപേയം ത ശ്രേയം പരമ മാംസ്യ". ദേവൻമാറും മനുഷ്യരും ഒത്തൊരുമയോടെ പ്രവർതിക്കുംമ്പോഴാണ് ശ്രേയസ് ഉണ്ടാകുന്നദു. ഈ പാരസ്പര്യമാണ് പരിസ്ഥിതി ബോധത്തിന്റെ ആണികല്ല്. പരിസ്ഥിതി യിൽ വരുന്ന ക്രമീകൃതമല്ലാതാ മാറ്റങ്ങൾ ജീവിതത്തെ ദുരിതമയ മാക്കുന്നു. ഭൂമിയുടെ നിലനിൽപ്പിനു തന്നെ ഇത് ഭീഷണിയാകുന്നു. ഭൂമി സൗരയൂഥത്തിലെ ഒരു അംഗമാണ് .സഹോദര ഗൃഹങ്ങളെ അപേക്ഷിച്ച് ജൈവ ഘടന നിലനിൽക്കുന്ന ഗൃഹം ഭൂമി മാത്രമാണ് എന്ന് അറിയപ്പെടുന്നു. മനുഷ്യനു ചുറ്റും കാണുന്നതും പ്രകൃതി ദത്തയുമായ അവസ്ഥയെയാണ് പരിസ്ഥിതി എന്ന് പറയുന്നത്. ധനം സമ്പാദിക്കാനായി മനുഷ്യർ പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ മാതൃത്വത്തെയാണ് നാം തകർക്കുന്നത് എന്ന് ഒർക്കണം.

പൂജ വി ജി
9C ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - ലേഖനം