സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ്

20-01-2022 വ്യാഴാഴ്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി. യമുനാ ദേവി ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ. മനോജ് കുമാർ ,ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി ദീപക് , ലിറ്റിൽ കൈറ്റ്സ് കാസർഗോഡ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സിദ്ധാർഥ് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ശ്രീമതി. ഷീബ ബി.എസ് ലീന എ.വി , സജിത .കെ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ടുപി ടുഡി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ വീഡിയോകൾ നിർമിക്കുകയും , വളരെ മികച്ച രീതിയിൽ കുട്ടികൾ വീഡിയോ തയ്യാറാക്കുകയും അവയ്ക്ക് ഉചിതമായ ടൈറ്റിലുകൾ നൽകുകയും ചെയ്തു.തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വീഡിയോകളുടെ അവതരണം നടന്നു.ഉച്ചയ്ക്ക് ശേഷം സ്‌ക്രാച്ച് പ്രോഗ്രാമിങ് ക്ലാസുകൾ നടന്നു . കുട്ടികൾ മികച്ച രീതിയിൽ പ്രോഗ്രാമുകൾ തയ്യാറാക്കി അവതരിപ്പിച്ചു .