സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2023-2024
![](/images/thumb/0/0f/26054-yoga_day.jpg/300px-26054-yoga_day.jpg)
![](/images/thumb/5/5c/26054-june5.jpeg/300px-26054-june5.jpeg)
![](/images/thumb/e/e3/26054-environment%29.jpeg/300px-26054-environment%29.jpeg)
2023 -24 വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് നടത്തി.2022 -23 അധ്യായന വർഷത്തിലെ പത്താം ക്ലാസിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചുകൊണ്ടാണ് പ്രവേശനോത്സവം ആരംഭിച്ചത്.
ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം ആചരിച്ചു വളരെ മനോഹരമായിട്ടാണ് അന്നേദിവസം പൂർത്തിയാക്കിയത്. രാവിലെ അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം നൽകി.കുട്ടികൾ പരിസ്ഥിതി ക്വിസ് മത്സരത്തിൽ പങ്കെടുത്തു. അതോടൊപ്പം പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ ചേർന്ന് ജനറൽ മാനേജരുടെ ഓഫീസിൽ വൃക്ഷത്തൈ നടൽ ആയിരുന്നു അടുത്തഘട്ടം.പോസ്റ്റർ മത്സരവും സംഘടിപ്പിച്ചു
.ജൂൺ 19ന് വായനാദിനവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും ഒരുമിച്ചായിരുന്നു. വായനദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിച്ചത്.രാവിലെ 9 15 നുള്ള സ്കൂൾ അസംബ്ലിയിൽ വായനാദിനത്തെ കുറിച്ചും വായനാദിനത്തിന്റെ പ്രതിജ്ഞയും ചൊല്ലി കൊടുക്കുകയും ചെയ്തു.വായനാദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ചാവുകളുടെ പ്രദർശനമായിരുന്നു അടുത്തത് യുപി ക്ലാസ് മുതൽ എച്ച് .എസ്സ് ക്ലാസ്സ് വരെ ഉള്ള കുട്ടികൾ അതിൽ പങ്കെടുത്തു.
ബഷീർ ദിനാചരണം 2023 ജൂലൈ ഏഴാം തീയതിയാണ് കൊണ്ടാടിയത് അസംബ്ലിയിൽ ബഷീർ ജീവചരിത്രം വായിച്ചു. ബഷീറിൻറെ പുസ്തകങ്ങളെ പരിചയപ്പെടുത്തി.ഉച്ചതിരിഞ്ഞ് ബഷീർ ക്വിസ് നടത്തുകയുണ്ടായി ക്വിസ് മത്സര വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.
![](/images/thumb/8/83/26054-vayanadhinam2.jpeg/300px-26054-vayanadhinam2.jpeg)
ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനം വളരെ മികവാർന്ന രീതിയിൽ ആചരിച്ചു അന്നേദിവസം സ്ക്കൂൾ അങ്കണത്തിൽ രാവിലെ 8. 30ന് പതാക ഉയർത്തി.സ്വാതന്ത്ര്യദിന സന്ദേശവും നൽകി.കുട്ടികളുടെ മികച്ച രീതിയിലുള്ള അവതരണം ആയിരുന്നു പിന്നീട് .ദേശഭക്തിഗാനവും നൃത്തവും കുട്ടികൾ അവതരിപ്പിച്ചു.കുട്ടികൾക്ക് മധുരപലഹാരങ്ങൾ നൽകിക്കൊണ്ട് അന്നേ ദിവസത്തെ പരിപാടികൾ അവസാനിച്ചു.
![](/images/thumb/e/eb/26054onam2023.jpeg/300px-26054onam2023.jpeg)
ഓഗസ്റ്റ് 25ന് ഓണപ്പരീക്ഷയ്ക്ക് ശേഷം ആയിരുന്നു 2023 - 24 വർഷത്തെ ഓണാഘോഷം. പെൺകുട്ടികൾ പട്ടുപാവാടയും സാരിയും ആൺകുട്ടികൾ മുണ്ടും ഷർട്ടുംധരിച്ച് വളരെ മനോഹരമായിട്ടാണ് സ്കൂളിൽ എത്തിച്ചേർന്നത്.സ്കൂളിൽ വിവിധതരത്തിലുള്ള കലാപരിപാടികൾ സംഘടിപ്പിച്ചു.അധ്യക്ഷൻ ആയിട്ട് മഹാബലിയും എത്തിച്ചേർന്നു.ഓണപ്പാട്ടുകളും തിരുവാതിരകളിയും ഉണ്ടായിരുന്നു.വിവിധതരത്തിലുള്ള നാടൻ കളികളാണ് പിന്നീട് നടത്തപ്പെട്ടത്.കുട്ടികൾ വളരെ ഉത്സാഹത്തോടെ കലാപരിപാടികളിലും കളികളിലും പങ്കെടുത്തു.അധ്യാപകരുടെ ഓണപാട്ടും ശ്രദ്ധ ആകർഷിക്കുന്നതായിരുന്നു.ഉച്ചയ്ക്ക് ഒരു മണിക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.ഓണസദ്യയ്ക്ക് ശേഷം എല്ലാവരും ഓണാശംസകൾ നേർന്നുകൊണ്ട് വീടുകളിലേക്ക് പിരിഞ്ഞു.
ജൂൺ 21ന് 2002-3 24 വർഷത്തെ യോഗാദിനം ആചരിച്ചു.
![](/images/thumb/d/db/26054-study_tour10.jpeg/300px-26054-study_tour10.jpeg)
2023 - 24അധ്യയന വർഷത്തെ പത്താം ക്ലാസുകാരുടെ പഠനയാത്ര സെപ്റ്റംബർ 14,15, 16 തീയതികളിലാണ് നടത്തപ്പെട്ടത്. 14 ാം തിയതി രാവിലെ 6 മണിക്ക് എല്ലാവരും സ്കൂളുകളിൽ എത്തി യാത്ര ആരംഭിച്ചു.ഊട്ടിയിലേക്ക് ആയിരുന്നു യാത്ര .കുട്ടികൾക്ക് ഈ വിനോദയാത്ര വളരെ രസകരവും ഓർമ്മയിൽ സൂക്ഷിക്കാനുള്ളതുമായിരുന്നു.എല്ലാവരും വിനോദയാത്ര വളരെ നന്നായി ആസ്വദിച്ചു.പതിനാറാം തീയതി രാത്രി 11 മണിയോടെ വിനോദയാത്ര കഴിഞ്ഞ് എല്ലാവരും സ്കൂളിൽ സുരക്ഷിതരായി തിരിച്ചെത്തി