ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സ്പോർട്സ് ക്ലബ്ബ്
2021-22ലെ പ്രവർത്തനങ്ങൾ
കോഴിക്കോട് ജില്ല ഫെൻസിംഗ് ചാമ്പ്യൻഷിപ്പ്
കോഴിക്കോട് ജില്ല ഫെൻസിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൂമ്പാറ ഫാത്തിമാബി ഹയർ സെക്കൻഡറി സ്കൂളിലെ മുഹമ്മദ് ഫവാസ്
കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനും മാനസിക സമ്മർദ്ദം ഒഴിവാക്കുന്നതിനും ആയുള്ള സ്കൂൾതല സ്പോർട്സ് മത്സരത്തിൽ വിജയികളായ കുട്ടികളെ പാലക്കാട് മുട്ടികുളങ്ങര എ ആർ പോലീസ് ക്യാമ്പിൽ വച്ച് നടന്ന പെൺകുട്ടികളുടെ സംസ്ഥാനതല വടംവലി മത്സരത്തിൽ ഫാത്തിമാബി സ്കൂളിലെ മിൻഹ10A, സനാ റസിയ 9ഡി,സഹല 10ഡി,എന്നീ വിദ്യാർത്ഥികൾ പങ്കെടുത്തു വിജയികളായി. ഇതിന് സ്കൂളിലെ കായിക അധ്യാപകനായ റിയാസത്തലി സർ നേതൃത്വം നൽകി.
ജില്ലാ സെപെക് താക്കറോ മത്സരത്തിൽ മികച്ച വിജയം കൈവരിച്ച് സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഷാമിൽ
2022-23ലെ പ്രവർത്തനങ്ങൾ
സംസ്ഥാനതല സ്കൂൾ വടംവലി മത്സരം
2021-22ലെ പ്രവർത്തനങ്ങൾ
കായിക ദിനം
ഇന്ത്യയ്ക്ക് തുടർച്ചയായി മൂന്നു തവണ ഒളിമ്പിക്സ് ഹോക്കിയിൽ സ്വർണ്ണമെഡൽ നേടിത്തന്ന ഹോക്കി മാന്ത്രികൻ ആണ് ധ്യാൻചന്ദ്. ധ്യാൻചന്ദിനെ ഓർമ്മയ്ക്കായിട്ടാണ് ദേശീയ കായിക ദിനം ആചരിക്കുന്നത്. ഓഗസ്റ്റ് 29 നാണ് ദേശീയ കായിക ദിനം ആചരിക്കുന്നത്. സ്കൂളിൽ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ യുപി തലങ്ങളിൽ ഓൺലൈൻ ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു മത്സരങ്ങളിൽ മുഴുവൻ കുട്ടികൾ പങ്കെടുക്കുകയും സ്കൂൾ വിഭാഗത്തിൽ ഫസ്റ്റ്. സെക്കൻഡ്.തേർഡ്. വിജയികൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു
ഷട്ടിൽ ബാഡ്മിന്റൺ,ബാസ്കറ്റ് ബോൾ
കുട്ടികൾക്ക് ഷട്ടിൽ ബാഡ്മിന്റൺ ഗെയിമിനെ കുറിച്ച് പറഞ്ഞുകൊടുക്കുകയും കോർട്ട് അളവിനെക്കുറിച്ച് പറഞ്ഞുകൊടുക്കുകയും ചെയ്തു. ഷട്ടിൽ ഗെയിമിലെ പ്രധാനപ്പെട്ട ഒരു സ്കിൽ പറഞ്ഞു കൊടുക്കുകയും ഓരോ കുട്ടികൾക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു.
ബാസ്ക്കറ്റ്ബോൾ ഗെയിമിനെ കുറിച്ച് വിശദമായി പറഞ്ഞുകൊടുക്കുകയും . ബാസ്ക്കറ്റ് ബോളിലെ പ്രധാനപ്പെട്ട ഒരു സ്കിൽ ആയ ബാസ്ക്കറ്റ് ചെയ്യുന്നതിനെക്കുറിച്ച് ആദ്യം കാണിച്ചു കൊടുക്കുകയും പിന്നീട് ഓരോ കുട്ടികളെ വിളിച്ച് ബാസ്കറ്റ് ചെയ്യിക്കുകയും ചെയ്യുന്നു.
എയറോബിക് പരിശീലനം
കൊറോണക്കാലത്ത് വീട്ടിൽ നിന്നും വരുന്ന കുട്ടികൾക്ക് മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് വേണ്ടിയും ശാരീരിക വളർച്ച ലഭിക്കുന്നതിനു വേണ്ടിയും മ്യൂസിക് മ്യൂസിക് ഇട്ട് ചെയ്യിപ്പിക്കുന്ന എക്സസൈസ് ഇത് സ്കൂളിലെ എല്ലാ കുട്ടികൾകു മ്യൂസിക് ഇട്ടുകൊണ്ട് കാണിച്ചുകൊടുക്കുകയും എല്ലാ കുട്ടികൾക്കും ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു എയറോബിക്സ് എക്സസൈസ് ചെയ്യുന്നതുകൊണ്ട് ഒരു പരിധിവരെ മാനസിക ഉല്ലാസം ലഭിക്കുകയും ശാരീരിക വളർച്ച ഉണ്ടാവുകയും ചെയ്യുന്നു
ഫാത്തിമ ബി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് റഗ്ബി പരിശീലനം.
ഫാത്തിമാബി ഹയർസെക്കൻഡറി സ്കൂളിലെ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ടച്ച് റഗ്ബി പരിശീലനം ആരംഭിച്ചു. ടച്ച് റഗ്ബി പരിശീലനത്തിന്റെ ഉദ്ഘാടനം ബി ആർ സി കോഡിനേറ്റർ ശ്രീമതി ധന്യ ടീച്ചർ നിർവ്വഹിച്ചു. പ്രധാനധ്യാപകനായ നിയാസ് ചോലസാറിന്റെ മഹനീയ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവി റിയാസത്തലി സർ സ്വാഗതം നിർവഹിച്ചു. ബൂട്ട് വോളി ഇന്ത്യൻ കോച്ചും ടച്ച് റഗ്ബി നാഷണൽ പ്ലെയറും ആയ അമലിന്റെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. കുട്ടികൾ വളരെ ആവേശത്തോടെയും ആത്മവിശ്വാസത്തോടെയും കൂടിയാണ് പരിശീലനത്തിൽ പങ്കെടുത്തത്. കുട്ടികളുടെ കായിക ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഈ പരിശീലനം ആരംഭിച്ചത്
സംസ്ഥാന റഗ്ബി ചാമ്പ്യൻഷിപ്പിലും കൂമ്പാറക്ക് തിളക്കമാർന്ന വിജയം
ജില്ലാ റഗ്ബി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ന്യൂസിലാൻഡ് ബിൽഡേഴ്സ് ട്രോഫിക്കുവേണ്ടിയുള്ള ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ബ്രോൺസ് മെഡൽ നേടി ക്കൊണ്ട് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഇത് സ്കൂളിന്റെ ചരിത്രത്തിൽ ഒരു പുതിയ അധ്യായമായി മാറി.ഈ മലയോരമേഖലയിൽ ആദ്യമായാണ് ഒരു ടീം ടച്ച് റഗ്ബി പരിശീലിക്കുന്നതും മത്സരത്തിൽ വിജയികളാകുന്നതും. ഇവർക്ക് സംസ്ഥാനതലത്തിൽ മത്സരിക്കാനുള്ള അവസരം ലഭിച്ചതിന്റെ ഭാഗമായി കൊല്ലത്ത് വച്ച് നടന്ന സംസ്ഥാന തല മത്സരത്തിൽ മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു. സ്കൂളിന്റെ വിജയ ചരിത്രത്തിലേക്ക് ഒരു പൊൻതൂവൽ കൂടി സൃഷ്ടിക്കാൻ ഇതിന് കഴിഞ്ഞു
2020-21ലെ പ്രവർത്തനങ്ങൾ
കായിക ദിനം
ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദിന്റെ ഓർമ്മയ്ക്കായി ആചരിക്കുന്ന ദേശീയ കായിക ദിനത്തോടനുബന്ധിച്ച് പരിപാടികൾ നടത്തി. ദേശീയ കായിക ദിനത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് മനസ്സിലാക്കുന്നതിനായി ഒരു ഡോക്യുമെൻററി സ്കൂളിലെ മുഴുവൻ ക്ലാസ് ഗ്രൂപ്പുകളിലേക്കും അയച്ചു കൊടുത്തു.
വൈകുന്നേരം 7 മണിക്ക് സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്പോർട്സ് ക്വിസ് സംഘടിപ്പിച്ചു. വിജയികളെ തിരഞ്ഞെടുക്കുകയും അവരെ അനുമോദിക്കുകയും ചെയ്