ഗവ.യു പി എസ് വലവൂർ/പ്രവർത്തനങ്ങൾ

21:16, 3 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31262valavoor (സംവാദം | സംഭാവനകൾ) (Year tab)
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ജൈവകൃഷി

February 24 ന് ആദ്യ ഘട്ട വിളവെടുപ്പ് നടന്നു. Ramapuram AEO  Sri.Joseph K K വിളവെടുപ്പ് ഉദ്‌ഘാടനം ചെയ്തു.Agriculture Officer Smt. Nimisha,  PTA President Reji M R എന്നിവർ സന്നിഹിതരായിരുന്നു.വിളവെടുത്ത ചീര,വെണ്ടയ്ക്ക എന്നിവ അന്നത്തെ ഉച്ചയൂണിന് തോരൻ വച്ചു വിളമ്പി. തുടർന്നുള്ള ദിവസങ്ങളിൽ '''വിളവെടുക്കുന്ന പച്ചക്കറികൾ കുട്ടികളുടെ വീടുകളിലേക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ കൊടുത്തു വിട്ടു തുടങ്ങി'''.

സ്വാതന്ത്ര്യദിനാഘോഷം 2023

വലവൂർ ഗവൺമെൻറ് യുപി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷവും സ്വാതന്ത്ര്യദിന റാലിയും നടന്നു. ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ ദേശീയപതാക ഉയർത്തി.മുൻ എ ഇ ഒ  കെ കെ ജോസഫ് മുഖ്യ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് നടന്ന സ്വാതന്ത്ര്യ ദിന റാലിക്ക് ഭാരതാംബ , ഝാൻസി റാണി , ഗാന്ധിജി, ജവഹർലാൽ നെഹ്റു തുടങ്ങിയ വേഷങ്ങൾ അണിഞ്ഞ കുട്ടികൾ നിറം പകർന്നു . പിടിഎ പ്രസിഡണ്ട് റെജിമോൻ എം ആർ , എസ് എം സി ചെയർമാൻ രാമചന്ദ്രൻ കെ എസ് , എം പി ടി എ പ്രസിഡൻറ് രജി സുനിൽ , എസ് എം സി മെമ്പർ മോഹനൻ ടി കെ , പിടിഎ വൈസ് പ്രസിഡന്റ് ബിന്നി ജോസഫ് തുടങ്ങിയവർ സ്വാതന്ത്ര്യദിന റാലിക്ക് നേതൃത്വം നൽകി. സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങളായ കുട്ടികൾ സ്വാതന്ത്ര്യദിന മുദ്രാ ഗീതങ്ങൾ മുഴക്കി. റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിൽ കുട്ടികൾ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ നൽകുകയും ദേശഭക്തി ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.