എസ് വി എച്ച് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽകൈറ്റ്സ് 2019-21 | ലിറ്റിൽകൈറ്റ്സ്2018-20 | Galary | You tube Channel | ഡിജിറ്റൽ മാഗസിൻ | Ubuntu Tips | ലിറ്റിൽകൈറ്റ്സ് 2021-23 |
36048-ലിറ്റിൽകൈറ്റ്സ് | |
---|---|
![]() | |
സ്കൂൾ കോഡ് | 36048 |
യൂണിറ്റ് നമ്പർ | LK/2018/36048 |
അംഗങ്ങളുടെ എണ്ണം | 35 |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ലീഡർ | അബിൻ അലക്സ് |
ഡെപ്യൂട്ടി ലീഡർ | ആനന്ദ് ജെ കെ , അശ്വിൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സന്തോഷ് കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സുമാദേവി വി എസ് |
അവസാനം തിരുത്തിയത് | |
04-08-2023 | AshaNair |
പ്രവേശനോത്സവം -മികവുകളുടെ പ്രദർശനം
2019- 20 അധ്യയന വർഷത്തെ പ്രവേശനോത്സവവുമായി ബന്ധപെട്ടു മുൻവർഷത്തെ മികവുകളുടെ പ്രദർശനം നടന്നു. ഇതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുൻവർഷത്തെ ഫോട്ടോകൾ സംഘടിപ്പിച്ചു. ഈ ഫോട്ടോകൾ Libre Office Impress എന്ന സങ്കേതം ഉപയോഗിച്ചു ഒരു പ്രസന്റേഷൻ തയാറാക്കി. കുട്ടികൾ ഓരോ ഫോട്ടോകളെയും കുറിച്ച് ഒരു വിവരണം നടത്തി . ഇതു രക്ഷാകർത്തകൾക്കും കുട്ടികൾക്കും സ്കൂളിനെ കുറിച്ചും , അത് മുൻകാലങ്ങളിൽ നേടിയ നേട്ടങ്ങളെ കുറിച്ചുമുള്ള ഒരു ധാരണ നല്കാൻ സഹായിച്ചു . ഈ പ്രദര്ശനത്തെ സ്കൂൾ പി ടി എ , കൂടാതെ ചടങ്ങു ഉൽഘടനം ചെയ്ത കായംകുളം നഗരസഭാ വൈസ് ചെയർ മാൻ എന്നിവർ പ്രശംസിച്ചു

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള പ്രിലിമിനറി ക്ലാസ്
2019-21ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള ഏകദിന ക്യാമ്പ്(പ്രിലിമിനറി ക്ലാസ് ) വ്യാഴാഴ്ച 9.30 മുതൽ കൈറ്റ്സ് റൂമിൽ നടന്നു. മാസ്റ്റർ ട്രെയിനർ ഉണ്ണികൃഷ്ണൻ സർ ക്യാമ്പിന് നേതൃത്വം നൽകി. കൈറ്റ്സ് മാസ്റ്റേഴ്സ് സന്തോഷ് , സുമ ദേവി എന്നിവരും ക്ലാസുകൾ കൈകാര്യം ചെയ്തു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ലക്‌ഷ്യം , പ്രവർത്തനങ്ങൾ , സാധ്യതകൾ എന്നിവ കുട്ടികൾക്ക് മനസിലാക്കാൻ ക്യാമ്പ് ഉപകരിച്ചു. 3 D അനിമേഷൻ സോഫ്റ്റ്‌വെയർ ബ്ലെൻഡർ (Blender) , പ്രോഗ്രാമിങ് സോഫ്റ്റ്‌വെയർ Scratch എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി.

അനിമേഷൻ ക്ലാസ്
2019-21 ബാച്ചിന്റെ ആദ്യ ക്ലാസ് 19/06/2019 യിൽ നടന്നു. സ്കൂൾ പ്രഥമ അദ്ധ്യാപിക ബീന ടീച്ചർ കുട്ടികൾക്കു ആശംസകൾ നേർന്നു. തുടർന്ന് അനിമേഷൻ എന്ന വിഷയത്തിൽ ക്ലാസ് നടന്നു. ഓപ്പൺ ഓഫീസിൽ tupi tube desk എന്ന സങ്കേതം ഉപയോഗിച്ച് നടന്ന ക്ലാസ്സിൽ കുട്ടികൾ അനിമേഷൻ സിനിമ നിർമിക്കുന്നതിനുള്ള തിരക്കഥ , സിനുകൾ, പശ്ചാത്തലം എന്നുവയെകുറിച്ചു ചർച്ച ചെയ്തു . തുടർന്ന് ഒരു വിമാനത്തിന്റെ ചിത്രം ഉപയോഗിച്ചുള്ള അനിമേഷൻ തയാറാക്കി . അത് പിന്നീട് MP4 ഫോർമാറ്റിൽ export ചെയ്തു.

യോഗാ ക്ലാസ്
അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് കായംകുളം ശ്രീ വിഠോബ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി sky system of yoga യുടെ നേതൃത്വത്തിൽ നടന്ന യോഗാ ക്ലാസ്

https://www.youtube.com/watch?v=gunqySHiljs
ആരോഗ്യ ബോധവത്കരണ ക്ലാസ്
25/06/19നു ലിറ്റൽ കൈറ്റ്സ് കുട്ടികൾക്കായി " മഴക്കാല രോഗങ്ങൾ & H1N1" എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു . കായംകുളം ഗവണ്മെന്റ് ഹോസ്പിറ്റലിലെ RBSK (രാഷ്ട്രീയ ബാല സ്വസ്തിക് കാര്യക്രo) നിന്നുള്ള അമ്പിളി സിസ്റ്റർ , സ്കൂൾ ഹെൽത്ത് കോർഡിനേറ്റർ പൂർണിമ ടീച്ചർ എന്നിവർ ക്ലാസ് നയിച്ചു

ലഹരി വിരുദ്ധ ദിനം
ലിറ്റിൽ കൈെറ്റ്സ് അംഗങ്ങളുടെ നേതൃത്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഇതിൻ്റെ ഭാഗമായി ഒരു പോസ്ററർ പ്രദർശനം നടത്തി കൂടാതെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഒരു ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

പ്രവേശന പരീക്ഷ
2020-22അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ കണ്ടെത്താനുള്ള പ്രവേശന പരീക്ഷ ജൂൺ മാസം ഇരുപത്തിയേഴാം തീയതി നടന്നു. എട്ടാം ക്ലാസ്സിലെ 50 കുട്ടികൾ പങ്കെടുത്തു. ഇതിൽ നിന്നും 35 കണ്ടെത്തി .

ഫോക്കസ് ജൂൺ 2019

e - മിത്ര
നമ്മുടെ സ്കൂളിൽ പഠിക്കുന്ന അഞ്ചു മുതൽ ഏഴു വരെയുള്ള തിരഞ്ഞെടുത്ത കുട്ടികൾക്കായി കമ്പ്യൂട്ടർ പരിശീലനം നൽകുന്നു .വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക. ആനിമേഷൻ ,ഭാഷാ കമ്പ്യൂട്ടിംഗ് ,ഇലക്‌ട്രോണിക്സ് സാങ്കേതിക വിദ്യ , ഹൈ ടെക് സ്കൂൾ പദ്ധതി പ്രകാരം യു പി ക്ലാസുകൾ ഡിജിറ്റൽ ആകുനതിന്റെ മുന്നോടിയായി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനം നൽകുക, ഇന്റർനെറ്റിലെ ചതിക്കുഴികൾ എന്നിവയെക്കുറിച്ചുള്ള അവബോധം, എന്നിവയാണ് ഇതിന്റെ ലക്‌ഷ്യം . ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഈ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകൾക്കുള്ള ന്യൂസ് പരിശീലനം ( പി കെ കെ എം ഹൈ സ്കൂൾ , കായംകുളം )
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേത്രത്വത്തിൽ പി കെ കെ എം ഹൈ സ്കൂകൂളിലെ കുട്ടികൾക്കായി ന്യൂസ് ട്രെയിനിങ് നടന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആനന്ദ് ജെ കെ , അബിൻ അലക്സ് , റിയാസ് , അശ്വിൻ , ആദിത്യൻ എന്നിവർ ട്രൈനിങ്ങിന്റെ വിവിധ മേഖലകൾ കൈകാര്യം ചെയ്തു . കുട്ടികൾക്ക് ഡിജിറ്റൽ കാമറ ഉപയോഗിച്ചുള്ള ഫോട്ടോഗ്രാഫി , വീഡിയോഗ്രഫി , സൗണ്ട് റെക്കോർഡിങ് ,എഡിറ്റിംഗ് , വീഡിയോ റെക്കോർഡിങ്, എഡിറ്റിംഗ് എന്നീ മേഖലകളിലാണ് പരിശീലനം നൽകിയത് . പ്രവർത്തനങ്ങൾക്കു കൈറ്റ്സ് മാസ്റ്റർ സന്തോഷ് സർ നേതൃത്വം നൽകി


https://www.youtube.com/watch?v=x1sOO8iuLCE
പെൺ കുട്ടികൾക്കായുള്ള കൗമാര വിദ്യാഭ്യാസം
മനുഷ്യജീവിതത്തിൽ ബാല്യത്തിനും യൗവനത്തിനും ഇടയ്ക്കുള്ള, ശാരീരികവും മാനസികവുമായ സങ്കീർണ്ണ പരിവർത്തനഘട്ടമാണ് കൗമാരം. 10 വയസ്സുമുതൽ 19 വയസ്സുവരെയുള്ള വളർച്ചാ-വികാസഘട്ടമാണ്.ശാരീരിക വളർച്ചയ്ക്കൊപ്പം മാനസികവളർച്ചയും ലൈംഗികശേഷിയും ഉണ്ടാകുന്നതിനാൽ ചിന്താരീതിയിലും വൈകാരിക മണ്ഡലത്തിലും കാര്യമായ വ്യതിയാനങ്ങൾ രൂപപ്പെടുന്നതിനാൽ ഈ കാലഘട്ടം മനഃശാസ്ത്രജ്ഞരുടേയും ശിശുഗവേഷകരുടേയും വിദ്യാഭ്യാസ വിചക്ഷണരുടേയും ആരോഗ്യ വിദഗ്ധരുടെയും സവിശേഷ ശ്രദ്ധ ആകർഷിക്കുന്നു. ഹോർമോണുകളുടെ വർദ്ധനവ്, വേഗത്തിലുള്ള ശാരീരിക വളർച്ച, പക്വതക്കുറവ്, ചുറ്റുപാടുകൾ ഏൽപ്പിക്കുന്ന സംഘർഷങ്ങൾ, സംസ്കാരം, മതം, ആചാരം, പാരമ്പര്യം, ലിംഗഭേദം എന്നിവയുടെ സ്വാധീനം; പോഷകാഹാരം, മാധ്യമങ്ങളുടെ സ്വാധീനം, കൂട്ടുകാർ, ദാരിദ്ര്യം എന്നിവയെല്ലാം ഈ കാലഘട്ടത്തിൽ ശരീരത്തിന്റെയും മനസ്സിന്റേയും വളർച്ചാ-വികാസങ്ങളെ ബാധിക്കുന്നു.കൗമാരകാലം ആരംഭിക്കുന്നത് ലൈംഗികവളർച്ചയും ശാരീരിക വളർച്ചയും ത്വരിതപ്പെടുന്നതോടെയാണ്.ഇത് മനസിലാക്കി കൊണ്ട് വിഠോബാ ലിറ്റിൽ കൈറ്റ്സ് പെൺകുട്ടികൾക്കായി ഒരു ബോധവത്കര ക്ലാസ് ജൂലൈ മാസം അഞ്ചാം തീയതി സംഘടിപ്പിച്ചു . ഈ കാലയളവിൽ കുട്ടികൾക്കുണ്ടാകുന്ന പേടി , മാനസിക ശാരീരിക പ്രശ്നങ്ങൾ എന്നിവയും , അവർ പ്രവർത്തികമാക്കേണ്ട ആഹാരശീലങ്ങൾ , ശുചിത്വം , വസ്ത്രധാരണാരീതികൾ എന്നിവ പി & ജി പ്രോഗ്രാമെർ ഗോപിക അവതരിപ്പിച്ചു. പല ആശയങ്ങളും , ഈ കാലയളവിൽ കുട്ടികൾ ഉപയോഗിക്കുന്ന വസ്തുക്കളും വീഡിയോയുടെ സഹായത്തോടെ അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് വനിതാ വിഭാഗം ഈ പ്രവർത്തനങ്ങൾക്കു നേത്രത്വം നൽകി.
വിദഗ്ധ ക്ലാസ്- DESIGNING
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി ഡിസൈനിങ്ങുമായി ബന്ധപെട്ടു ഒരു വിദഗ്ധ ക്ലാസ് സംഘടിപ്പിച്ചു . നിതിൻ സമീദ് എന്ന ഡിസൈനിങ് വിദഗ്ധനാണ് ക്ലാസ് കൈകാര്യം ചെയ്തത് . രാവിലെ പത്തുമണിക്ക് ക്ലാസ് ആരംഭിച്ചു. അഡോബ് ഫോട്ടോഷോപ്പ് ഉപയോഗിച്ചാണ് പരിശീലനം ആരംഭിച്ചത് . എന്നാൽ പിന്നീട് കുട്ടികൾ സ്വതന്ത്ര സോഫ്റ്റ്‌വെയർ ജിമ്പ് ഉപയോഗിച്ചു പോസ്റ്റ് കാർഡ്, ഐഡന്റിറ്റി കാർഡ് എന്നിവ ഡിസൈൻ ചെയ്തു. കുട്ടികളെല്ലാം സ്വന്തമായി ഒരു വിസിറ്റിംഗ് കാർഡ് നിർമ്മിച്ചു അന്നത്തെ പ്രവർത്തനം നാല് മണിയോടെ പൂർത്തിയാക്കി .

e - മിത്ര- Kolour Paint
5 മുതൽ 7 വരെ പഠിക്കുന്ന 40 കുട്ടികൾക്കായുള്ള പരിശീലനം തുടങ്ങിയിരുന്നു . ഇതിന്റെ തുടർച്ചയായി 10/07/2019 ന് കുട്ടികൾക്ക് Kolour Paint എന്ന സങ്കേതം പരിചയപ്പെടുത്തി . ഇതിലെ ടൂളുകൾ ഉപയോഗിച്ച് കുട്ടികൾ ചിത്രങ്ങൾ വരച്ചു. ഇങ്ങനെ വരക്കുന്ന ചിത്രങ്ങൾ എങ്ങനെ സൂക്‌ഷിക്കാം എന്നും കുട്ടികൾ മനസിലാക്കി .

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകൾക്കുള്ള ന്യൂസ് പരിശീലനം ( എം സ് എം ഹൈ സ്കൂൾ , കായംകുളം )
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേത്രത്വത്തിൽ എം സ് എം ഹൈ സ്കൂകൂളിലെ കുട്ടികൾക്കായി ന്യൂസ് ട്രെയിനിങ് നടന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആനന്ദ് ജെ കെ , അബിൻ അലക്സ് , റിയാസ് , അശ്വിൻ , ആദിത്യൻ എന്നിവർ ട്രൈനിങ്ങിന്റെ വിവിധ മേഖലകൾ കൈകാര്യം ചെയ്തു . കുട്ടികൾക്ക് ഡിജിറ്റൽ കാമറ ഉപയോഗിച്ചുള്ള ഫോട്ടോഗ്രാഫി , വീഡിയോഗ്രഫി , സൗണ്ട് റെക്കോർഡിങ് ,എഡിറ്റിംഗ് , വീഡിയോ റെക്കോർഡിങ്, എഡിറ്റിംഗ് എന്നീ മേഖലകളിലാണ് പരിശീലനം നൽകിയത് . പ്രവർത്തനങ്ങൾക്കു കൈറ്റ്സ് മാസ്റ്റർ സന്തോഷ് സർ നേതൃത്വം നൽകി

https://www.youtube.com/watch?v=sRyvlXMfueg&t=22s
ചന്ദ്രയാൻ 2 വിക്ഷേപണം
ചന്ദ്രയാൻ വിന്റെ വിക്ഷേപണവുമായി ബന്ധപെട്ടു ലിറ്റിൽ കൈറ്റ്സ് ശ്രീ വിഠോബായുടെ നേതൃത്വത്തിൽ നടത്തിയ റോക്കറ്റിന്റെ മോഡൽ പ്രദർശനം , വിക്ഷേപണത്തിന്റെ വിവിധ ഘട്ടങ്ങൾ അനിമേഷൻ രൂപത്തിൽ (കുട്ടികൾ നിർമിച്ചത് ), കൊളാഷ് , തത്സമയ വിക്ഷേപണം കാണാനുള്ള സൗകര്യം എന്നിവ ഒരുക്കി .

https://www.youtube.com/watch?v=BpLTb3NywFg
മൂലശേരി എൽ പി എസിൽ നടന്ന ഹൈ ടെക്ക് ക്ലാസ്
പ്രൈമറി സ്കൂളുകളിൽ ഹൈടെക്ക് സംവിധാനം വരുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്സ് കുട്ടികൾ മൂലശേരി എൽ പി എസ് സ്കൂളിൽ 29/07/2019 നടത്തിയ അവതരണം .കുട്ടികൾക്ക് കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ ഡിജിറ്റൽ പെയിന്റിംഗ് എന്നിവ പരിചയപ്പെടുത്തി . കുഞ്ഞുകൂട്ടുകാർ അവരുടെ രചനകൾ ഡിജിറ്റൽ ക്യാൻവാസിൽ വരച്ചു .

ഓഗസ്റ്റ് 7- ഹിരോഷിമ ദിനാചരണം
ഹിരോഷിമ ദിനാചരണവുമായി ബന്ധപെട്ടു വീഡിയോ പ്രദർശനം നടന്നു . യുദ്ധത്തിന്റെ ഭീകരത ചർച്ച ചെയ്തു . കൂടാതെ സമാധാനത്തിന്റെ ചിഹ്നമായ സോഡോക്കോ കീറ്റിയുടെ നിർമാണവും നടന്നു

എം പി യുടെ സന്ദർശനം
ശ്രീ വിഠോബാ ലിറ്റിൽ കൈറ്റ്സ് റൂം 13/08/2019 നു ബഹു ആലപ്പുഴ എം പി അഡ്വ എ എം ആരിഫ് സന്ദർശിച്ചു . ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു .

വിദഗ്ധ ക്ലാസ് - റോബോട്ടിക്സ്
ഓഗസ്റ്റ് മാസം 15നു റോബോട്ടിക്സ് എന്ന വിഷയത്തിൽ ക്ലാസ് നടന്നു .ഇതിൽ റാസ്‌ബെറി പൈ , ഒഡിനോ ബോർഡ് എന്നിവ കുട്ടികൾക്കു പരിചയ പെടുത്തി. ഇവ ഉപയോഗിച്ചുള്ള പ്രോഗ്രാമുകൾ കുട്ടികൾ മനസിലാക്കി.
