2022-23 വരെ2023-242024-25


ഈ വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. പ്രവേശനോത്സവത്തിന് അതിഥിയായി തായന്പക വിദ്വാൻ ശ്രീ കലൂർ

രാമൻ കുട്ടിമാരാർ എത്തി. അദ്ദേഹം കുട്ടികളെ മധുരം നൽകി സ്വീകരിച്ചു.


പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതി‍ൻെറ ഭാഗമായി വിദ്യാവികാസ്, വിജയശ്രീ പദ്ധതികളുടെ സംയുക്ത പ്രവ‍ർത്തനങ്ങളുടെ ഫലമായി എസ്.എസ്എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിക്കുകയുണ്ടായി. വിജയോത്സവം ബഹുമാനപ്പെട്ട കോങ്ങായ‍ട് എം.എൽ.എ ശ്രീമതി അ‍ഡ്വ. കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.



ആരോഗ്യ അസംബ്ലിയും ശുചീകരണ പ്രവർത്തനങ്ങളും - 23 ജൂൺ 2023

 മങ്കര ഗവ.ഹെസ്കൂളിൽ പകർച്ചവ്യാധി പനി തുടങ്ങിയ കാര്യങ്ങളിൽ പാലിക്കേണ്ട ജാഗ്രതാ നിർദ്ദേശങ്ങൾ സംബന്ധിച്ച്   ജൂൺ  23ന് ആരോഗ്യ അസംബ്ലി ചേർന്നു. അസംബ്ലിയിൽ പ്രധാന അധ്യാപിക ശ്രീമതി. അജിത ടീച്ചർ വിദ്യാർത്ഥികൾക്ക് മതിയായ അവബോധം നൽകി. മഴക്കാല കൊതുകു ജന്യ രോഗങ്ങൾ പെട്ടെന്ന് പകരാനുള്ള സാധ്യതയും അതിനായി സ്വീകരിക്കേണ്ട മുൻ കരുതലുകളും വ്യക്തമായി വിവരിച്ചു. സ്കുളും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതിൻറെ പ്രാധാന്യം ബോധ്യപ്പെടുത്തി. തുടർന്ന്  12 മണി മുതൽ സ്കൂൾ ക്ലാസ്റൂമും പരിസരവും വൃത്തിയാക്കി. പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റുമാലിന്യങ്ങളും പ്രത്യേകം വേർതിരിച്ചു.  വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ മണ്ണിട്ട് നികത്തി. ക്ലാസ് റൂമുകളുടെ മുൻവശം പൂന്തോട്ടത്തിൻറെ നവീകരണ പ്രവർത്തനങ്ങളും വിദ്യാർത്ഥികളും അധ്യാപകരും വളരെ ഭംഗിയായി ചെയ്തു.