ലിറ്റിൽകൈറ്റ്സ്

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഹൈടെക് സംവിധാനത്തിൽ പഠന പ്രവർത്തനങ്ങൾ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപകർക്കൊപ്പം പ്രവർത്തനങ്ങളുടെ നിർമിതിയിലും നടത്തിപ്പിലും പങ്കാളികളാകുന്നതിനായി ഉപകരണങ്ങളുടെ സജ്ജീകരണത്തിലും വിഭവങ്ങളുടെ നിർമാണത്തിലും സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു സംഘം കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ "കൈറ്റി"ന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച "ലിറ്റിൽ കൈറ്റ്സ്" എന്ന പദ്ധതി സ്‌കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഇന്ത്യയിലെ വിദ്യാർത്ഥികളുടെ ഏറ്റവും വലിയ ഐ സി ടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. ( KERALA INFRASTRUCTURE TECHNOLOGY FOR EDUCATION [KITE]). 2018 ഓടുകൂടിയാണ് ലിറ്റിൽ കൈറ്റ്സ് എന്ന പദ്ധതി രൂപീകരിക്കപ്പെട്ടത്. ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ 2018 ജൂലായ് 22 ന് ലിറ്റിൽ കൈറ്റ്സ് സംരംഭം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും നിശ്ചിത കുട്ടികളെ തിരഞ്ഞെടുത്ത് അവർക്ക് ഹൈടെക്ക് ഉപകരണങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ചും അവ ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചും വ്യക്തമാക്കിക്കൊടുക്കുകയും അത് ഉപയോഗിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നുള്ളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

1.1 ലിറ്റിൽകൈറ്റ്സ് തെരഞ്ഞെടുപ്പ് പരീക്ഷ

13-06-2023 ൽ 2023-26 ബാച്ചിലേക്കുള്ള ലിറ്റിൽകൈറ്റ്സ് പ്രവേശനപരീക്ഷ നടന്നു

 
2023-26 ലിറ്റിൽകൈറ്റ്സ് പ്രവേശനപരീക്ഷ
 
ലിറ്റിൽകൈറ്റ്സ് പ്രവേശനപരീക്ഷ 2023-26
13105-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13105
യൂണിറ്റ് നമ്പർLK/2018/13105
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
അവസാനം തിരുത്തിയത്
04-07-202313105


‍ഡി‍ജിറ്റൽ മാഗസിൻ -2019