എ.പി.പി.എം.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
കുട്ടികളിൽ അച്ചടക്ക ബോധവും വ്യക്തിത്വവികാസവും ഉറപ്പുവരുത്തുന്നതിനും ക്രിയാത്മക മനോഭാവവും ആരോഗ്യകരമായ ശീലങ്ങളും വളർത്തിയെടുക്കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് 2019 കേരളത്തിൽ രൂപം കൊടുത്ത പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി. 2010 ഓഗസ്റ്റ് 2ന് കേരളത്തിൽ ആകെ 127 സ്കൂളുകളിലായി എസ്പിസി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്ക് തുടക്കം കുറിച്ചു
2021 സെപ്റ്റംബർ 17ന് 164 സ്കൂളുകളിൽ എസ് പി സി പദ്ധതി പുതിയതായി അനുവദിച്ചു. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം നിർവഹിച്ചു.APPMVHSS ആവണീശ്വരം ഈ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. സ്കൂൾതലത്തിൽ ഉദ്ഘാടനത്തിന്റെ തൽസമയസംപ്രേക്ഷണവും തുടർന്ന് ആശംസ ചടങ്ങും നടത്തി. പിടിഎ പ്രസിഡണ്ട് അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ മാനേജർ ആർ പത്മഗിരീഷ്,എച്ച്എംജി ബീന,പി എ മുബാറക്ക് (SHOകുന്നിക്കോട്) പ്രിൻസിപ്പാൾ മീര ആർ നായർ,വിളക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഹുൽ കുന്നിക്കോട് വാർഡ് മെമ്പർ ലീന, പാർവതി ആർ (നല്ല പാഠം കോഡിനേറ്റർ) എന്നിവർ ആശംസ അർപ്പിച്ചു


