എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/ചരിത്രം

15:36, 7 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16008 (സംവാദം | സംഭാവനകൾ) (ചരിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

വില്ല്യാപ്പളളിയിലെ വിദ്യാഭ്യാസ ഭൂമികയില് മൂന്ന് ദശകങ്ങളുടെ ചരിത്രമുള്ള എം.ജെ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമാണ്. വില്ല്യാപ്പളളി ഗ്രാമപഞ്ചായത്തിലെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ഒരു ജനസമൂഹത്തിന്റെ വിദ്യാഭ്യാസപ്രക്രിയയില് പ്രതിബദ്ധതയോടെ എന്നും ഇടപെട്ടിട്ടുള്ള ഈ സ്ഥാപനം പഠന - പഠനാനുബന്ധ പ്രവര്ത്തനങ്ങളില് കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്. ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നീ വിഭാഗങ്ങൾ ഉൾപ്പെടുന്നു. കുട്ടികളുടെ എണ്ണം കൊണ്ടും പാഠ്യവിഷയങ്ങളുടെ വൈവിധ്യം കൊണ്ടും ഈ വിദ്യാലയം സവിശേഷ ശ്രദ്ധയാകര്ഷിക്കുന്നു. ദേശ ചരിത്രത്തിലും, ദേശ ചരിത്രമുൾക്കൊള്ളുന്ന സാഹിത്യങ്ങളിലും പരാമര്ശിക്കപ്പടുന്ന ഈ വിദ്യാലയം ആധുനിക വിദ്യാഭ്യാസത്തിന്റെ പുത്തന് സാങ്കേതികതയും പഠന രീതികളും സ്വായത്തമാക്കി മികവിന്റെ നിറുകയില് എത്തി നില്ക്കന്നു.