എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/സ്കൗട്ട്&ഗൈഡ്സ്

28 th & 29 th മണ്ണാർക്കാട് സ്കൗട്സ് &ഗൈഡ്സ്

പ്രകൃതി പഠന ക്യാമ്പ്

സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ന്റെ നേതൃത്വത്തിൽ പാമ്പാടും ഷോല നാഷണൽ പാർക്കിൽ (മൂന്നാർ ) വെച്ച് ത്രിദിന പഠന ക്യാമ്പ് നടത്തി.പ്രകൃതി സംരക്ഷണ ത്തിന്റെ ആവശ്യകത കുട്ടികളിലേക്ക് എത്തിക്കാൻ വൈൽഡ് ലൈഫ് വാർഡൻ ശ്രീ. പ്രകാശ് ക്ലാസ്സ്‌ നയിച്ചു. പാമ്പാടും ഷോലയിൽ കാണാൻ സാധിക്കുന്ന വന്യ മൃഗങ്ങളെ കുറിച്ചും വിവിധ പക്ഷികളെ കുറിച്ചും പ്രസന്റേഷന്റെ സഹായത്തോടെ ക്ലാസ് എടുത്തു. പ്ലാസ്റ്റിക്ക് വേസ്റ്റുകൾ പെറുക്കി കളയുകയും പാഴ് ചെടികൾ പറിച്ചു കളയുകയും ചെയ്യുന്ന പ്രവർത്തനത്തിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. കാട്ടിലൂടെ നടന്ന് വിവിധ മരങ്ങളെ കുറിച്ച് പഠിക്കുകയും ചെയ്തു. കാട്ടുപോത്ത്‌, നീലഗിരി മാർട്ടിൻ, നീലഗിരി ബഫൂൺ എന്നീ മൃഗങ്ങളെ കാണാനും ഞങ്ങൾക്ക് സാധിച്ചു.






SIGNATURE CAMPAIGN

അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്ക് എതിരായി സ്കൗട്ട്സ് &ഗൈഡ്സ് സംഘടിപ്പിച്ച signature campaign



ചങ്ങാതിക്കൂട്ടം

സംസ്ഥാന വനം വന്യജീവി വകുപ്പ് പാലക്കാട് ഫോറസ്റ്റ് ഡിവിഷൻ ഒറ്റപ്പാലം റേഞ്ചും അടയ്ക്കപുത്തൂർ സംസ്കൃതിയും സംയുക്തമായി നടത്തിയ ചങ്ങാതിക്കൂട്ടം ഏകദിന ശില്പശാല ശിശുദിനാഘോഷ പരിപാടിയുടെ ഭാഗമായി ഒറ്റപ്പാലം വൈക്കാശ്ശേരിമനയിൽ നടന്നു. ഒറ്റപ്പാലം എംഎൽഎ ശ്രീ. അഡ്വ.കെ. പ്രേംകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു ഒറ്റപ്പാലം സബ് കളക്ടർ ശ്രീ.ഡി. ധർമ്മലശ്രീ IAS ശിശുദിന സന്ദേശം നൽകി പ്രസ്തുത പരിപാടിയിൽ കാട്ടുകുളം ഹൈസ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റ് പങ്കെടുത്തു.