എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

28 th & 29 th മണ്ണാർക്കാട് സ്കൗട്സ് &ഗൈഡ്സ്

പ്രകൃതി പഠന ക്യാമ്പ്

സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ന്റെ നേതൃത്വത്തിൽ പാമ്പാടും ഷോല നാഷണൽ പാർക്കിൽ (മൂന്നാർ ) വെച്ച് ത്രിദിന പഠന ക്യാമ്പ് നടത്തി.പ്രകൃതി സംരക്ഷണ ത്തിന്റെ ആവശ്യകത കുട്ടികളിലേക്ക് എത്തിക്കാൻ വൈൽഡ് ലൈഫ് വാർഡൻ ശ്രീ. പ്രകാശ് ക്ലാസ്സ്‌ നയിച്ചു. പാമ്പാടും ഷോലയിൽ കാണാൻ സാധിക്കുന്ന വന്യ മൃഗങ്ങളെ കുറിച്ചും വിവിധ പക്ഷികളെ കുറിച്ചും പ്രസന്റേഷന്റെ സഹായത്തോടെ ക്ലാസ് എടുത്തു. പ്ലാസ്റ്റിക്ക് വേസ്റ്റുകൾ പെറുക്കി കളയുകയും പാഴ് ചെടികൾ പറിച്ചു കളയുകയും ചെയ്യുന്ന പ്രവർത്തനത്തിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. കാട്ടിലൂടെ നടന്ന് വിവിധ മരങ്ങളെ കുറിച്ച് പഠിക്കുകയും ചെയ്തു. കാട്ടുപോത്ത്‌, നീലഗിരി മാർട്ടിൻ, നീലഗിരി ബഫൂൺ എന്നീ മൃഗങ്ങളെ കാണാനും ഞങ്ങൾക്ക് സാധിച്ചു.

ലോക പ്രമേഹ ദിനാചരണം

ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി പൂക്കോട്ട് കാവ് ഗ്രാമപഞ്ചായത്തും, കുടുംബാരാഗ്യ കേന്ദ്രവും സംയുക്തമായി പ്രമേഹ വിദ്യാഭ്യാസം നാളെയെ സംരക്ഷിക്കുന്നതിനായി എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി  സംഘടിപ്പിച്ച ബോധവത്കരണ കൂട്ട ഓട്ടം ബഹു. ശ്രീകൃഷ്ണപുരം സർക്കിൾ ഇൻസ്പെക്ടർ കെ.എം.ബിനീഷ് ഫ്ലാഗ് ഓൺ ചെയ്തു.. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.പി. ജയശ്രീ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈ.പ്രസിസ ണ്ട് ശ്രീ. ഹരിശങ്കർ മുന്നൂർക്കോട്, സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ.കെ. അജിത്കുമാർ, ശ്രീ.എൻ. സുന്ദരൻ, ഹെൽത്ത് ഇൻസ്പെക്ടർ യു. വിശ്വനാഥൻ , ജൂ. ഹെൽത്ത് ഇൻസ്പെക്ടർ മാരായ എ.കെ.സുരേഷ്, വി.കെ.വിനോദ്,  എന്നിവർ സംസാരിച്ചു. ആരോഗ്യ പ്രവർത്തകർ , ആശ അംഗൻവാടി പ്രവർത്തകർ , വിവിധ സ്ക്കൂൾ  അധ്യാപകർ, കാട്ടുകുളം സ്കൂളിലെ എൻ.എസ്.എസ്,, സ്കൗട്ട് & ഗൈഡ്സ് , സ്റ്റുഡന്റ് പോലീസ് കേഡറ്റ് കുട്ടികൾ, കല്ലുവഴി സ്കൂൾ വിദ്യാർത്ഥികൾ, സി.ഡി.എസ് കുടുംബശ്രീ പ്രവർത്തകർ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, എന്നിവർ പങ്കെടുത്തു





SIGNATURE CAMPAIGN

അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്ക് എതിരായി സ്കൗട്ട്സ് &ഗൈഡ്സ് സംഘടിപ്പിച്ച signature campaign



ചങ്ങാതിക്കൂട്ടം

സംസ്ഥാന വനം വന്യജീവി വകുപ്പ് പാലക്കാട് ഫോറസ്റ്റ് ഡിവിഷൻ ഒറ്റപ്പാലം റേഞ്ചും അടയ്ക്കപുത്തൂർ സംസ്കൃതിയും സംയുക്തമായി നടത്തിയ ചങ്ങാതിക്കൂട്ടം ഏകദിന ശില്പശാല ശിശുദിനാഘോഷ പരിപാടിയുടെ ഭാഗമായി ഒറ്റപ്പാലം വൈക്കാശ്ശേരിമനയിൽ നടന്നു. ഒറ്റപ്പാലം എംഎൽഎ ശ്രീ. അഡ്വ.കെ. പ്രേംകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു ഒറ്റപ്പാലം സബ് കളക്ടർ ശ്രീ.ഡി. ധർമ്മലശ്രീ IAS ശിശുദിന സന്ദേശം നൽകി പ്രസ്തുത പരിപാടിയിൽ കാട്ടുകുളം ഹൈസ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റ് പങ്കെടുത്തു.

ലോക മയക്കുമരുന്ന് വിരുദ്ധ ദിനാചരണം

ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കാട്ടുകുളം ഹൈസ്കൂൾ സ്കൗട്ട് യൂണിറ്റിന്റെയും സൈക്കിൾ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സൈക്കിൾ റാലിയും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു ഹെഡ്മാസ്റ്റർ പി. ശങ്കരനാരായണൻ മാസ്റ്റർ സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു സീനർ അധ്യാപകൻ ശ്രീ രവി മാസ്റ്റർ പരിപാടിക്ക് ആശംസകൾ അറിയിച്ചു .സ്കൗട്ട് മാസ്റ്റർ ജി. പ്രശോഭ് , വി.കെ.മാനസ് മേനോൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി