ഗവ. യു.പി.എസ്. വെളിയനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ വെളിയനാട് ഗ്രാമത്തിലെ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ജിയുപിഎസ് വെളിയനാട് ''കട്ടികൂട്ടിയ എഴുത്ത്== ചരിത്രം ==
ഗവ. യു.പി.എസ്. വെളിയനാട് | |
---|---|
വിലാസം | |
വെളിയനാട് veliyanadപി.ഒ, , 682313 , എറണാകുളം ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 04842738148 |
ഇമെയിൽ | gupsveliyanad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28528 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-11-2022 | Vijayanrajapuram |
സ്വാതന്ത്ര്യ ലബ്ധിക്കുമുൻപ് പഴയ കൊച്ചി സംസ്ഥാനത്തിന്റെ തെക്കേ അതിർത്തിയിൽ തിരുവതംകൂരിനോട് ചേർന്ന് കിടന്ന കൊച്ചി കണയന്നൂർ താലൂക്കിലെ ഗ്രാമപ്രദേശങ്ങളിൽ ഒന്നായിരുന്നു. വെളിയനാട് ജാതിമത സൌഹാർദ്ദമായിരുന്നു ഈ നാടിൻറെ മുഘമുദ്ര . ഇവിടെ ഹിന്ദുമതത്തിലെ പല വിഭാഗങ്ങളും ക്രിസ്തു മതവിശ്വാസികളും ഇടകലർന്നു ജീവിച്ചിരുന്നു.
നൂറുവർഷങ്ങൾക്കുമുന്പ് കൈത്തറി പരിശീലനത്തിനായി ആരംഭിച്ച ഇൻഡസ്ട്രിയൽ സ്കൂൾ ആണ് പിന്നീട് നാലാം ക്ലാസ്സ് വരെ ഉള്ള സർക്കാർ പ്രീ പ്രൈമറി സ്കൂൾ ആയത് . ആദ്യവർഷങ്ങളിൽ പ്രൈമറി സ്കൂളും ഇൻഡസ്ട്രിയൽ സ്കൂളും സമാന്തരമായി പ്രവർത്തിച്ചിരുന്നു. 1940-50 കാലഘട്ടത്തിൽ പ്രൈമറി സ്കൂളിനു കിഴക്ക് വശമായി നെയ്തു സ്കൂളും അതിനപ്പുറം പ്രൈമറി സ്കൂളിന്റെ ഭാഗമായ ഓലമേഞ്ഞ ഷെഡും നിലനിന്നിരുന്നു . പ്രധാനകെട്ടിടത്തിനു സമീപമായി പാട്ടുപുര എന്ന ഒരു ചെറിയ കെട്ടിടത്തിൽ പെൺകുട്ടികളെ സംഗീതവും തുന്നലും പഠിപ്പിച്ചിരുന്നു .
1953-ൽ പ്രൈമറി സ്കൂൾ കെട്ടിടം പുതുക്കിപണിതു . ഷെഡുകളും നെയ്തു സ്കൂളും പൊളിച്ചു മാറ്റി കാലക്രമത്തിൽ പ്രൈമറി സ്കൂൾ 7 ക്ലാസ്സ് വരെയുള്ള ഇപ്പോഴത്തെ യു പി സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. ഒരുകളിസ്ഥലം ഇല്ലെന്ന പോരായ്മ യു പി സ്കൂൾ അധികൃതരെ വളരെക്കാലം അലട്ടിയിരുന്നു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ശ്രമഫലമായി ഇരുപത്തി രണ്ടു വർഷങ്ങൾക്കു മുന്പ് സ്കൂളിനടുത്തായി ഒരു സ്ഥലം വാങ്ങിക്കാനും നല്ലരീതിയിൽ കളിസ്ഥലം നിർമിക്കാനും സാധിച്ചു. 1989-ൽ ആരംഭിച്ച പ്രീ പ്രൈമറിയും ഉന്നത നിലവാരം പുലർത്തുന്നു . എടയ്ക്കാട്ടുവയൽ പഞ്ചായത്തിലെ ഏക ഗവ:യുപി സ്കൂൾ ആയ വെളിയനാട് സ്കൂൾ ഇന്ന് എല്ലാ ആധുനിക സൌകര്യങ്ങളും തികഞ്ഞ ഒരു മാതൃകാവിദ്യാലയമായി മാറിയിരിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
- ഹൈ ടെക് ക്ലാസ്സ് റൂമുകൾ
- CHILDREN'S PARK
- സെമിനാർ ഹാൾ
- മൾട്ടിമീഡിയ തിയേറ്റർ
- കമ്പ്യൂട്ടർ ലാബ്
- സയൻസ് ലാബ്
- ലൈബ്രറി
- ബട്ടർഫ്ലൈ പാർക്ക്
- ജൈവ കൃഷിത്തോട്ടം
- ജൈവ വൈവിധ്യ ഉദ്യാനം
- നക്ഷ്ത്ര വനം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സി കെ പ്രകാശ് (മുൻ എ ഡി എം )
- കെ സി സോമൻ ( ഡോക്ടർ )
- വിഷ്ണു പവിത്രൻ (ഡോക്ടർ)
- ആർ ബാലകൃഷ്ണൻ നായർ (സയന്റിസ്റ്റ് )
- അഖില രാജ് (ഡോക്ടർ )
- പി കെ രാമകൃഷ്ണൻ പോലീസ് (ASI)
- വി എ സുധാകരൻ (മിലിട്ടറി )
വഴികാട്ടി
{{#multimaps:9.87013,76.45281|zoom=18}}