ഗവ.വിഎച്ച്എസ്എസ് മാനന്തവാടി
വിലാസം
മാനന്തവാടി

വയനാട് ജില്ല
സ്ഥാപിതംജുണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-12-2016Sreejithkoiloth





ചരിത്രം

വയനാട് ജില്ലയിലെ രണ്ടാമത്തെ ഹൈസ്ക്കൂളും, ഗവ. മേഖലയിലെ ആദ്യത്തെ ഹൈസ്ക്കുളുമാണു മാനന്തവാടി ഗവ . വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ . കബനിയുടെ കൈവഴിയായ മാനന്തവാടി പുഴയുടെ തീരത്ത് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു. നാലു കെട്ടും നടുമുറ്റവും, വിശാലമായ കളിസ്ഥലവും ഈ വിദ്യാലയത്തിന്റെ പൈതൃകത്തിന് മാറ്റു കൂട്ടുന്നു. . 60 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യം ഈ വിദ്യാലയത്തിന് സ്വന്തമാണ് . വയനാട് ജില്ലയിലെ ലീഡ് സ്കൂള്‍ പദവിയും ഈവിദ്യാലയത്തിനുണ്ടു്. 1950 ജൂണ്‍ 12 - ം തീയ്യതി അന്നത്തെ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡണ്ട് ശ്രീ . കെ. എ .മുകുന്ദന്‍ അവര്‍കളാണ് ഈ വിദ്യാലയത്തിന്റെ ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത് .

ഭൗതികസൗകര്യങ്ങള്‍

സ്മാര്‍ട്ടൂ ക്‍ളാസ് റൂം,കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, ബാത് റൂം, മള്‍ട്ടി മീഡിയ റൂം ,400 മീ. ട്രാക്കോടു കൂടിയ വിശാലമായ കളിസ്ഥലം ,ശാസ്ത്ര പോഷിണി ലാബ് തുടങ്ങിയ സൗകര്യങ്ങളാല്‍ സമ്പന്നമാണ് ഈ വിദ്യാലയം .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ കയ്യൊപ്പ്,തുഷാരം തുടങ്ങിയ സ്കൂള്‍ മാഗസിനുകള്‍
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കേരള സര്‍ക്കാര്‍ (വിദ്യാഭ്യാസ വകുപ്പ്)

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പി.കെ. വെങ്കിടേശ്വരന്‍ ,മെസേഴ്സ സി, എന്‍.ജോസഫ്, ഒ.ഭാസ്കരന്‍ നായര്‍, എം.വി അയ്യാ അയ്യര്‍, എം കണാരന്‍, എന്‍ രാധാകൃഷ്ണ മേനോന്‍, പി.സി ചെറിയ കുഞ്ഞുണ്ണി രാജ, ‍ കെ.ഗോപാലന്‍ നായര്‍, സി.ഒ ബപ്പന്‍, എന്‍.എസ് പൈ, എ.പി ആലീസ്, ബി.സീതാലക്‍ഷ്മി അമ്മ, കെ.ഭാസ്ക്കരപ്പിള്ള, എ.ബാലഗോപാലന്‍ നായര്‍, എം.ദേവി, സരോജിനി.വി, ചന്ദ്രന്‍ മാസ്ററര്‍.എം, എ.രാഘവന്‍, എം.കെ.ജോസഫ്, എം.ആര്‍.പങ്കജാക്ഷന്‍, കെ.കെ .നാരായണന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ.നാരായണന്‍ കുട്ടി,
  • ചന്ദ്രന്‍ മാസ്ററര്‍

വഴികാട്ടി

ഒരു ഹൈസ്‍ക്കൂള്‍ സ്ഥാപിക്കുവാനുളള ധനശേഷിയുളളവര്‍ അക്കാലത്ത് വടക്കേ വയനാട്ടില്‍ ഉണ്ടായിരുന്നില്ല.എങ്കിലും ഈ നാടിന്റെ അടക്കാനാവാത്ത ആഗ്രഹ സഫലീകരണത്തിന് സ്ഥാപക മെമ്പര്‍മാരായ പി.സി ബാലകൃഷ്ണന്‍ നമ്പ്യാര്‍ , ഒ.ടി നാരായണന്‍ നമ്പ്യാര്‍ , വെളളമ്പാടി പരമേശ്വരയ്യര്‍ , തൃശ്ശിലേരി കൃഷ്ണന്‍ വാര്യര്‍ ,ഐ.സി.വി.നായിഡു ,പി .മൊയ്തു ഹാജി ,പി ആര്‍ .പരമേശ്വരയ്യര്‍ , കെ.വാസുമേനോന്‍ ,തുടങ്ങിയവര്‍ വഴികാട്ടികളായി

{{#multimaps:11.789759, 76.002586|zoom=13}}