റ്റി.കെ. എം എച്ച്. എസ്. എസ്. കരിക്കോട്/ചരിത്രം

18:14, 30 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- TKMHSS (സംവാദം | സംഭാവനകൾ) (ഇത് ഒരു ചെറിയ തിരുത്താണ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തങ്ങൾകുഞ്ഞ് മുസ്‌ലിയാർ

കേരളത്തിൽ വിദ്യാഭ്യാസം, പത്രപ്രവർത്തനം, സംസ്കാരം എന്നീ മേഖലകളിൽ വിലമതിക്കാനാവാത്ത സം‌ഭാവനകൾ നൽകിയ പ്രശസ്തനായ ഒരു വ്യവസായിയും, സാമൂഹ്യ പ്രവർത്തകനുമായിരുന്നു തങ്ങൾ കുഞ്ഞു മുസ്‌ലിയാർ.

ജീവിതരേഖ

കിളികൊല്ലൂർ കന്നിമേൽ മുസ്‌ലിയാർ കുടുംബത്തിലെ അഹമ്മദ്കുഞ്ഞ് മുസ്‌ലിയാരാണ് അദ്ദേഹത്തിന്റെ പിതാവ്. സാധാരണ സ്കൂൾ വിദ്യാഭ്യാസം മാത്രമേ തങ്ങൾ കുഞ്ഞിന് ബാല്യത്തിൽ ലഭിച്ചുള്ളൂ. 18-ആമത്തെ വയസ്സിൽ ജോലി തേടി സിലോണിൽ പോയി. അവിടെ രത്നഖനന തൊഴിലിലേർപ്പെട്ടു കുറച്ചുകാലം കഴിഞ്ഞുകൂടി. അതിനുശേഷം മലയയിലേക്കു പോയി. കുറേക്കാലത്തെ പ്രയത്നഫലമായ സമ്പാദ്യവുമായി നാട്ടിലെത്തുകയും 1935-ൽ കശുവണ്ടി വ്യവസായത്തിന് ആരംഭമിടുകയും ചെയ്തു. കേരളത്തിൽ കശുവണ്ടി വ്യവസായം തുടങ്ങിവരുന്ന കാലമായിരുന്നു അത്. കിളികൊല്ലൂരിൽ ആദ്യമായി ഒരു കശുവണ്ടി ഫാക്ടറി സ്ഥാപിച്ച് അനേകം തൊഴിലാളികൾക്ക് ഒരുമിച്ചിരുന്നു പണി ചെയ്യുവാനുള്ള സൗകര്യമൊരുക്കി. ഈ മേഖല വികസിപ്പിച്ച് വൻ വ്യവസായ മണ്ഡലമാക്കി മാറ്റി. ഈ വ്യവസായത്തിൽ അന്ന് മുസ്‌ലിയാർ മുന്നിട്ടു നിന്നു. അതോടുകൂടി 'കശുവണ്ടി രാജാവ്' എന്ന പേരിൽ ഇദ്ദേഹം പരക്കെ അറിയപ്പെട്ടു. തന്റെ തൊഴിലാളികൾക്ക് മിനിമം വേതനം, ബോണസ് എന്നിവ നടപ്പിലാക്കി.തങ്ങൾ കുഞ്ഞു മുസലിയാർ ട്രസ്റ്റ് 2000 സ്ഥാപിച്ച വിദ്യാലയം ആണ് ടി കെ എം എച് എസ് എസ് .