വി. ശിവൻകുട്ടി

10:30, 16 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (added Category:സ്വതന്ത്രതാളുകൾ using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരളത്തിലെ കേരളത്തിലെ പൊതുവിദ്യാഭ്യസവും തൊഴിലും വകുപ്പ് മന്ത്രിയാണ് വി. ശിവൻകുട്ടി. 2011-ലേയും 2021-ലേയും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. 2006-ലും ഇദ്ദേഹം കേരള നിയമസഭാംഗമായിരുന്നു. 2021 മെയ് 20 മുതൽ, കേരളത്തിലെ പൊതുവിദ്യാഭ്യസവും തൊഴിലും വകുപ്പ് മന്ത്രിയാണ് ഇദ്ദേഹം.

വി. ശിവൻകുട്ടി
വി. ശിവൻകുട്ടി
ജനനം (1954-11-10) 10 നവംബർ 1954 (വയസ്സ് 70)
ചെറുവക്കൽ, കേരളം, ഇന്ത്യ
ഭവനംപെരുന്താന്നി തിരുവനന്തപുരം
ദേശീയതഇന്ത്യാക്കാരൻ
കാലയളവ്മേയ് 20 2021
മുൻഗാമിസി. രവീന്ദ്രനാഥ് , ടി.പി. രാമകൃഷ്ണൻ
രാഷ്ട്രീയപ്പാർട്ടി
സി.പി.ഐ.(എം)
ജീവിത പങ്കാളി(കൾ)ആർ. പാർവ്വതീദേവി

ജീവിത ചരിത്രം

1954 നവംബർ 10-ന് ചെറുവക്കലിൽ എം. വാസുദേവൻ പിള്ളയുടെയും പി. കൃഷ്ണമ്മയുടെയും മകനായിട്ടാണ് വി. ശിവൻകുട്ടി ജനിച്ചത്. ചരിത്രത്തിൽ ബി.എ., എൽ.എൽ.ബി. പൂർത്തിയാക്കിയിട്ടുണ്ട്. സി.പി.ഐ. (എം) നേതാവും മാർക്സിസ്റ്റ് സൈദ്ധാന്തികനുമായ പി. ഗോവിന്ദപിള്ളയുടെ മകളും പത്രപ്രവർത്തകയുമായ ആർ. പാർവ്വതീദേവിയെ ആണ് വി. ശിവൻകുട്ടി വിവാഹം ചെയ്തിരിക്കുന്നത്



അവലംബം

"https://schoolwiki.in/index.php?title=വി._ശിവൻകുട്ടി&oldid=1836697" എന്ന താളിൽനിന്ന് ശേഖരിച്ചത്