എസ്. എൻ. ഡി.പി. ഹൈസ്കൂൾ കാഞ്ഞീറ്റുകര

12:21, 1 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

പേര്==എസ്.എൻ.ഡി.പി.വി.എച്ച്.എസ്.എസ്. കാഞ്ഞീറ്റുകര== |

എസ്. എൻ. ഡി.പി. ഹൈസ്കൂൾ കാഞ്ഞീറ്റുകര
വിലാസം
അയിരൂർ , പുത്തേഴം

അയിരൂർ നോർത്ത്. പി.ഒ
,
അയിരൂർ നോർത്ത്. പി.ഒ പി.ഒ.
,
689612
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04735 231186
ഇമെയിൽsndpvhskanjeettukara37007@gmail.com
കോഡുകൾ
സ്കൂൾ കോഡ്37007 (സമേതം)
യുഡൈസ് കോഡ്32120601501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ137
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ137
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽബിന്ദു . എസ്
പ്രധാന അദ്ധ്യാപികപ്രിജി .പി .എസ്
പി.ടി.എ. പ്രസിഡണ്ട്സന്തോഷ്
എം.പി.ടി.എ. പ്രസിഡണ്ട്ബിൻസി
അവസാനം തിരുത്തിയത്
01-08-2022Vijayanrajapuram




പത്തനംതിട്ട ജില്ലയിലെ അയിരൂർപഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.എൻ.ഡി.പി. ഹയർ സെക്കണ്ടറി സ്കൂൾ. ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കേരളീയ നവോത്ഥാനത്തിൻറെ രാജശില്പിയായ ശ്രീനാരായണ ഗുരുദേവൻ ആധുനിക വിദ്യാഭ്യാസത്തിൻറെ ആവശ്യകതയെപ്പറ്റി തീവ്രമായി ചിന്തിക്കുകയും സാധാരണ ജനങ്ങളിൽ അതിൻറെ പ്രകാശധാര ചൊരിയാൻ നിരന്തരം യത്നിക്കുകയും ചെയ്ത സമുന്നതനായ വിദ്യാഭ്യാസ ചിന്തകനും അതിന്റെ കർമ്മഭടനുമായിരുന്നു.

വിദ്യാഭ്യാസവും അതിൽനിന്നും ലഭ്യമാകുന്ന സംസ്കാരവും സൗഭാഗ്യവും സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവർ മാത്രം ആസ്വദിക്കുകയും അനുഭവിക്കുകയും അധഃസ്ഥിത സമുദായങ്ങൾ വിദ്യയുടെ വെളിച്ചം നുകരാനാവാതെ കണ്ണുള്ള കുരുടന്മാരായി കഴിയുകയും ചെയ്യുന്ന ദുസ്ഥിതിയ്ക്കു പരിഹാരമുണ്ടാക്കുക എന്നത് പ്രഥമവും പ്രധാനവുമായ മാനവധർമ്മമാണെന്ന് ഗുരുദേവൻ മനസ്സിലാക്കി. വിദ്യാഭ്യാസം സ്വായത്തമാക്കുവാൻ സാധിക്കാത്ത ഒരു സമൂഹത്തിന് വേദങ്ങളും ഉപനിഷത്തുക്കളും മറ്റ് ആത്മീയരഹസ്യങ്ങളും ഉൾക്കൊള്ളാൻ കഴിയില്ല. അതുകൊണ്ടാണ് വിദ്യാഭ്യാസ പ്രവർത്തനങ്ങൾകൂടി നടത്താൻ ഗുരു തയ്യാറായത്.

സാമൂഹിക പരിഷ്കരണ പരിപാടികളുടെ പ്രഥമഘട്ടമെന്ന നിലയിൽ ഏതാനും ക്ഷേത്രങ്ങൾ തുറക്കുകയും ആരാധനാ സ്വാതന്ത്ര്യം നൽകി അവശതാബോധമകറ്റി ഉത്സാഹഭരിതമാക്കിയതിനുശേഷം ജനങ്ങളെ വിദ്യാഭ്യാസകാര്യത്തിലേക്ക് നയിക്കുന്നതായിരിക്കും ഉചിതമെന്ന് ചിന്തിച്ചുറപ്പിക്കുകയും ചെയ്തു. വിദ്യകൊണ്ട് സ്വതന്ത്രരാകാനും പ്രബുദ്ധരാകാനും ഗുരുദേവൻ ജനങ്ങളെ ഉദ്ബോധിപ്പിച്ചു. വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന സന്ദേശം സമൂഹത്തിനു നല്കിയ ശ്രീനാരായണഗുരുദേവന്റെ പേരില് ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള് നിലവിലുണ്ട്.


വിദ്യ കൊണ്ട് പ്രബുദ്ധരാകാനും സംഘടന കൊണ്ട് ശക്തരാകാനും ഉദ്ബോധനം ചെയ്ത ശ്രീനാരായന ഗുരുദേവ തൃപ്പാദങ്ങളുടെ നാമധേയത്തിലുള്ള ഈ സരസ്വതി ക്ഷേത്രം 1955-ൽ ഒരു അപ്പർ പ്രൈമറി സ്കുളായി പ്രവർത്തനം ആരംഭിച്ചു. 1965-ൽ ഒരു പൂർണഹൈസ്കൂളായി ശ്രീ ആർ ശങ്കർ വിദ്യാഭ്യാസമന്ത്രി ആയിരുന്ന കാലഘട്ടത്തിൽ ഉയർത്തപ്പെട്ടു. ഒരു മാനേജ്്മെൻന്്ര സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1966-ൽ എസ്.എൻ.ഡി. പി. യോഗം കോർപ്പറേറ്റ് മാനേജ്മെൻറ സ്കൂളായി തീർന്നു. അയിരൂർ 250-ം നമ്പർ എസ്.എൻ.ഡി.പി. ശാഖായോഗത്തിന്റെ പരിശ്രമങ്ങളുടെ ഫലമായി. 2001-ൽ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

== . ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മൂന്ന് കെട്ടിടങ്ങളിലായിയൂ.പിക്ക് 3ക്ലാസ് മുറികളും ഹൈസ്കൂളിന് 6 ക്ലാസ് മുറികളും വി.എച്ച്.എസ്.എസ് ന് 4ക്ലാസ് മുറികളുമുണ്ട്. വി.എച്ച്.എസ്.എസ് ന് പ്രത്യേകംലാബുകളുണ്ട്. ഒരൂകമ്പ്യൂട്ടർ ലാബുണ്ട്. ഇവിടെ10കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

സയന്സ് ലാബ്, സ്കൂള് സൊസൈറ്റി എന്നിവയും പ്രവര്ത്തിച്ചുവരുന്നു. കുട്ടികള്ക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുവേണ്ടിയുള്ളത് നവീകരിച്ച പാചകപ്പുരയും ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും പ്രത്യേകം പ്രത്യേകം ശുചിമുറികളും ഈ സ്കൂളില് ഉണ്ട്. കുട്ടികളുടെ യാത്രാദുരിതം പരിഹരിക്കുന്നതിനുവേണ്ടി കളിസ്ഥലവും കായികശേഷി വര്ദ്ധിപ്പിക്കുന്നതിനുവേണ്ടി കളിസ്ഥലവും ഗാര്ഡനിംഗ് സൌകര്യവും സ്കൂളില് ലഭ്യമാണ്. സ്കൂള് ആഫീസ്, സ്റ്റാഫ് റൂം, കുട്ടികള്ക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാനുള്ള സൌകര്യവും സ്കൂളില് നിലവിലുണ്ട്. കുട്ടികള്ക്ക് കുടിവെള്ളസൌകര്യത്തിനായി കിണര്, കൈകഴുകുവാനാവശ്യമായ ടാപ്പുകള് എല്ലാം സ്കൂളുകളില് ലഭ്യമാണ്. കുട്ടികള്ക്കുവേണ്ട മെഡിക്കല് കെയര് കാഞ്ഞീറ്റുകര പ്രാഥമിക ആരോഗ്യകേന്ദ്രത്തില് നിന്നും ലഭ്യമാണ്. ഭിന്നശേഷിക്കാരായ കുട്ടികളെ പ്രത്യേകം പരിഗണിക്കുന്നതിനായി റിസോഴ്സ് പേഴ്സ്ന്റെ സേവനവും അവര്ക്കുവേണ്ടി ഒരു ക്ലാസ്സ് മുറിയും ഇവിടെയുണ്ട്. ഈ കുട്ടികള്ക്കുവേണ്ടി തയ്യാറാക്കിയ റാമ്പുകളും സ്കൂളിലുണ്ട്. കുട്ടികളുടെ കലാഭിരുചിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു സ്റ്റേജും ഈ സ്കൂളിനുണ്ട്. എസ്.എന്.ഡി.പി. യോഗം ഇന്സ്പെഷ്ന് ഓഫീസര് ശ്രീമാന് രവീന്ദ്രന് അവര്കള് ഈ സ്കൂളിന് ഒരു മൈക്ക് സിസ്റ്റം സംഭാവന നല്കിയിട്ടുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്


എസ്.എൻ.ഡി.പി.യോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. എസ്.എൻ.ഡി.പി.യോഗം ജനറൽസെ(കട്ടറി ശ്രീ.വെളളാപളളി നടേശൻ ജനറൽമാനേജറായും. ശ്രീ.റ്റി.പി. സൂദർശനൻ വിദ്യാഭ്യാസസെ(കട്ടറിയായും പ്രവർത്തിക്കുന്നു. ശ്രീമതി. ലത പി.ആർ പ്രധാന അദ്യാപികയായും പ്രേമാനന്ദ് എൽ വിദ്യാലയത്തിന്റെപ്രിൻസിപ്പൾ ആയി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

സി.ഒ. ശാരദാമ്മ
.പി.ആർ. ഹംസലതക്കൂട്ടിഅമ്മ
വി.കെ. നാണു
ഭരതൻ
വിദ്യാധരൻ
എ. എൻ. പവി(തൻ
വിശ്വനാഥൻ
1- സി.വി. തോമസ്
മേരിക്കുട്ടി
പത്മനാഭനൻ
ഓമനഫിലിപ്പ്
1997-1998 സഹോദരൻ
ശാന്തമ്മ
കോമളം
ശ്രീദേവി
ശോഭന
കെ. സി. അച്ചാമ
കെ.ലതിക
കെ.ജി. സുമം
രാഗിണി.ഡി,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ ശുഭലാൽ

== സ്കൂൾതല പ്രവർത്തനങ്ങൾ==

agriculture
agriculture







.

വഴികാട്ടി

{{#multimaps:9.343906, 76.753063| zoom=15}}