കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സ്കൗട്ട്&ഗൈഡ്സ്

ശ്രീ പി പി കുഞ്ഞിരാമൻ മാസ്റ്ററായിരുന്നു സ്കൗട്ട്&ഗൈഡ് നമ്മുടെ സ്കൂളിൽ തുടക്കം കുറിച്ചത്. അവരോടൊപ്പം ശ്രീ സി വി പുരുഷോത്തമൻ മാസ്റ്ററും രാമുണ്ണി മാസ്റ്ററും ഈ പ്രസ്ഥാനത്തെ നയിച്ചു. പിന്നീട് അഖിലേന്ത്യ-സംസ്ഥാന അവാർഡ് ജേതാവ് ശ്രീ പി വി വത്സൻ മാസ്റ്ററും ഈ പ്രസ്ഥാനത്തിന് നേതൃത്വം നൽകുകയുണ്ടായി. ഇന്ന് സ്കൗട്ട് പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്നത് ശ്രീ റാഷിദ് മാസ്റ്ററും ഗൈഡ് പ്രസ്ഥാനത്തെ നയിക്കുന്നത് ശ്രീമതി സീമ ടീച്ചറും ആണ്.

2021-22  വർഷത്തിൽ എസ് എസ് എൽ സി ബാച്ചിലെ 22 കുട്ടികൾ രാജ്യ പുരസ്കാർ പൂർത്തിയാക്കി. കൊറോണയുടെ പ്രത്യേക സാഹചര്യത്തിൽ, മാസ്ക് നിർമ്മാണം, കോവിഡ്19 ബോധവൽക്കരണം തുടങ്ങിയവ സ്കൗട്ട്& ഗൈഡ് നടത്തിയ പ്രവർത്തനങ്ങളിൽ ചിലതാണ്.  കൂടാതെ വീടുകളിലെ "കിച്ചൻ ഗാർഡൻ" ഉപേക്ഷിച്ച  കുപ്പികൾ മറ്റു വസ്തുക്കൾ തുടങ്ങിയവ കൊണ്ടുള്ള അലങ്കാര പണികൾ നടത്തി. കുട്ടികൾ ആവേശപൂർവ്വം "കിച്ചൻ ഗാർഡൻ" പരിപാടിയിൽ പങ്കാളികളായി. 2021-22  അധ്യയന വർഷം പുറത്തിറങ്ങുന്ന 22 രാജ്യപുരസ്കാർ ഒരു സ്കൗട്ട് ആൻഡ് ഗൈഡ് എന്ന നിലയിൽ സമൂഹം ആഗ്രഹിക്കുന്ന പ്രവർത്തനങ്ങൾ കാഴ്ച്ചവെക്കുവാൻ സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.

കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തങ്ങൾ കാണുവാൻ  ഇവിടെ സന്ദർശിക്കുക