സഹായം Reading Problems? Click here


കമ്പിൽ മോപ്പിള എച്ച് എസ്സ്/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

Nn160.jpeg
സ്കൗട്ട്&ഗൈഡ്
സർ റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവ്വൽ ( Lord Baden Powell )ആണ് സ്കൗട്ട് പ്രസ്ഥാനത്തിൻെറ സ്ഥാപകൻ. 1857 ഫെബ്രുവരി 22ന് ലണ്ടനിലെ സ്റ്റാൻഹോപ്പ് തെരുവിൽ ജനിച്ച അദ്ദേഹം 1876ൽ ബ്രിട്ടീഷ് പട്ടാളത്തിൽ (British Royal Army) ചേർന്നു. ഇന്ത്യ (India), അഫ്ഗാനിസ്താൻ (Afghanistan), റഷ്യ (Russia), സൗത് ആഫ്രിക്ക(South Africa) എന്നിവിടങ്ങളിൽ സേവനം നടത്തിയ അദ്ദേഹം ലഫ്റ്റനൻറ് ജനറൽ (Lef.General) എന്ന ഉന്നതപദവിയിൽ സേവനമനുഷ്ഠിക്കുന്ന അവസരത്തിൽ (1910) സ്കൗട്ട് പ്രസ്ഥാനത്തിനുവേണ്ടി മുഴുസമയവും പ്രവർത്തിക്കുന്നതിനായി തൻെറ പട്ടാളജീവിതത്തിൽനിന്ന് വിരമിച്ചു.

യുവാക്കളുടെ മാനസികവും ശാരീരികവും ഭൌതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു. നമ്മുടെ സ്കൂളുകളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്. സ്കൗട്ട് &ഗൈഡ് വളരെ നല്ല രീതിയിൽ നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ പരിപാടികളിലും തങ്ങളുടെ സാന്നിധ്യം അറിയിക്കാറുണ്ട് രാജ്യപുരസ്കാർ ലഭിക്കുന്ന വിദ്യാർഥിക്ക് 24 മാർക്കും രാഷ്ട്രപതി പുരസ്കാരം ലഭിക്കുന്നവർക്ക് 49 മാർക്കും എസ്.എസ്.എൽ.സിക്ക് ഗ്രേസ്മാർക്കായി ലഭിക്കുന്നു എന്നതുതന്നെ വിദ്യാലയങ്ങളിൽ ഇതിൻെറ പ്രാധാന്യം വളരെ വലുതാണെന്നതിൻെറ തെളിവാണ്.

ശ്രീ.പി.പി.കുഞ്ഞിരാമൻ മാസ്റ്ററായിരുന്നു സ്കൗട്ട്&ഗൈഡ് നമ്മുടെ സ്കൂളിൽ തുടക്കം കുറിച്ചത്. അവരോടൊപ്പം ശ്രീ.സി.വി. പുരുഷോത്തമൻ മാസ്റ്ററും രാമുണ്ണി മാസ്റ്ററും ഈ പ്രസ്ഥാനത്തെ നയിച്ചു. പിന്നീട് അഖിലേന്ത്യ -സംസ്ഥാന അവാർഡ് ജേതാവ് ശ്രീ.പി.വി.വത്സൻ മാസ്റ്ററും ഈ പ്രസ്ഥാനത്തിന് നേതൃത്വം നൽകുകയുണ്ടായി. ഇന്ന് സ്കൗട്ട് പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്നത് ശ്രീ.റാഷിദ് മാസ്റ്ററും ഗൈഡ് പ്രസ്ഥാനത്തെ നയിക്കുന്നത് ശ്രീമതി. സീമ ടീച്ചറും ആണ്.

സ്കൗട്ട്&ഗൈഡ് കൂടുതൽ ഫോട്ടോസ് ഇവിടെ ക്ലിക്ക് ചെയ്യുക

രാഷ്‌ട്രപതി അവാർഡ് ജേതാക്കൾ

  1. എ.പി. അബ്ദുള്ളകുട്ടി (മുൻ എം,പി,എം.എൽ.എ)
  2. കെ.ദിനേശൻ
  3. വിനോദ് കെ. നമ്പ്യാർ
  4. പി.എം. സതീശൻ
  5. അനൂപ് കെ
  6. പി.എം.ജിജു
  7. ജിസ്സി
  8. അരുണ

യൂണിറ്റ് ക്യാമ്പ്

11 -01 -2020 ശനി, 12 -01 -2020 ഞായർ എന്നീ ദിവസങ്ങളിൽ സ്കൗട്ട് & ഗൈഡ് യൂണിറ്റ് ക്യാമ്പ് നടന്നു.