ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/നാഷണൽ കേഡറ്റ് കോപ്സ്

ആമുഖം

ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായി സംഘടനകളിലൊന്നാണ് നാഷണൽ കാഡറ്റ് കോർ അഥവാ എൻ.സി.സി. സ്‌കൂളിലെയും കോളേജിലെയും വിദ്യാർത്ഥികൾക്ക് സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാവുന്ന പ്രസ്ഥാനമാണിത്. ആയതിനാൽ സ്വയം സന്നദ്ധരായെത്തുന്ന വിദ്യാർത്ഥികളെയാണ് എൻ.സി.സി.യിൽ പങ്കെടുപ്പിക്കുന്നത്. എൻ.സി.സി .യിൽ കര,https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%95%E0%B4%B8%E0%B5%87%E0%B4%A8 നാവിക], വ്യോമ സേനകൾക്ക് അവയുടെ വിങ്ങുകൾ ഉണ്ട്. ഹൈസ്‌ക്കൂൾ, കോളേജ്, യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നുമാണ് വിദ്യാർത്ഥികളെ എൻ.സി.സി.യിൽ ചേർക്കുന്നത്. എൻ.സി.സി.യിൽ അംഗമായിട്ടുള്ള വ്യക്തിയെ കേഡറ്റ് എന്നു വിളിക്കുന്നു.എൻ സി സി ഗേൾസ് ബറ്റാലിയൻ ആണ് സ്കൂളിലുള്ളത്.ഒൺ കേരളാ ഗേൾസ് ബറ്റാലിയൻ ശാസ്തമംഗലം ആണ് ഇതിന്റെ ഓഫീസ്.

എൻ.സി.സി

ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂരിൻെറ ചരിത്രത്തിൽ ഒരു മഹത്തായ നേട്ടം കൂടി 2021 ൽ ലഭിക്കുകയുണ്ടായി. എൻ.സി.സി യൂണിറ്റിൻെറ അലോട്ട്മെൻെറ്.. 29/12/2021 നാണു ഫസ്റ്റ് ബാച്ചിന്റെ എൻട്രോളമെന്റ് നടന്നത്. ഇതിൽ 8 - ആം സ്റ്റാൻഡേർഡ് ലെ 55 കേഡട്സ് നാണു എൻട്രോളമെന്റ് ലഭിച്ചത്.തുടർന്ന് ജനുവരി 7 നും 20 നും 3 മണിക്കൂർ ദൈർഘ്യമുള്ള പരേഡ് നടന്നു. ഇതിന് നേതൃത്വം നൽകിയത് ആർമി ഉദ്യോഗസ്ഥരാണ്. നമ്മുടെ സ്കൂളിൽ എൻ സി സി യുടെ ചാർജ് എടുത്തിരിക്കുന്നത്  യുപിയിലെ അധ്യാപികയായ ആൻസി ടീച്ചർ ആണ്. കെയർടേക്കർ ആയ ടീച്ചറുടെ നേതൃത്വത്തിലാണ് പരേഡുകൾ നടത്തപ്പെടുന്നത്.നമ്മുടെ സ്കൂളിന് 1 (kerala) girls ന്റെ  Army wing ആണ് ലഭിച്ചിരിക്കുന്നത്. ആദ്യബാച്ചിൽ 55 കേഡറ്റുകൾക്ക് ആണ് എൺട്രോൾ മെന്റ് ലഭിച്ചത്.എൻസിസി കേഡറ്റുകൾക്ക് പരേഡ് ഉള്ള  എല്ലാദിവസവും ഭക്ഷണം അധ്യാപകരുടെ നേതൃത്വത്തിൽ നൽകുന്നു.

ചിത്രശാല

ചിത്രശാലഎൻ.സി.സി