ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഭൗതിക സൗകര്യങ്ങൾ
4.26 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൊല്ലത്തിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ് ഇത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇവിടെ 20 ക്ലാസ് മുറികൾ ഹൈടെക്ക് ആണ്. കുട്ടികൾക്കായി 19,950-ൽ പരം പുസ്തങ്ങളുള്ള ഒരു ഗ്രന്ഥശാലയും ലാബുകളും സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്. സ്കൂളിൽ ആദ്യമായി പണികഴിപ്പിച്ചതും പഴക്കമേറിയതുമായ കെട്ടിടം ആണ് മെയിൻ ബ്ലോക്ക്. മെയിൻ ബ്ലോക്ക് കെട്ടിടത്തിന്റെ മുകളിൽ ഒരു ആഡിറ്റോറിയം ഉണ്ട്. ക്ലാസുകൾ എടുക്കാനും പ്രോഗ്രാമുകൾ നടത്താനും ആഡിറ്റോറിയം ഉപയോഗിക്കാറുണ്ട്.