ഗവ. വി എച്ച് എസ് എസ് വെളളാർമല/ഹൈസ്കൂൾ

13:03, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anishtk (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

ചരിത്രം

1980-81 കാലഘട്ടം വെള്ളരിമല എന്ന ഗ്രാമത്തിൽ up വിദ്യാഭ്യാസത്തോടെ കുട്ടികളുടെ പഠനത്തിന് തിരശീല വീണുകൊണ്ടിരുന്നു . അപൂർവം ചിലർ 13 km ദൂരെയുള്ള മേപ്പാടി വരെ നടന്നു പോയി ഹൈ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നു

                                                            അന്നത്തെ സാമൂഹ്യ പ്രവർത്തകർ ആയിരുന്ന ശ്രീ K G ഗോപാലൻ ,  സഖാവ് ശ്രീ സുബ്രമണ്യൻ എന്നിവരുടെ നേതൃത്വത്തിൽ '' ഹൈ സ്കൂൾ വിദ്യാഭ്യാസം സ്വന്തം ഗ്രാമത്തിൽ '' എന്ന ലക്ഷ്യത്തിൽ കൽപറ്റയിൽ ഉള്ള വിദ്യാഭ്യാസ ഓഫീസിലും കളക്ടറേറ്റിലും പഞ്ചായത്ത് ഓഫീസിലും കയറി ഇറങ്ങി . ഒടുവിൽ 1981 ആദ്യമായി അധ്യയന വർഷത്തിന്റെ പകുതി വച്ച് എട്ടാം ക്ലാസ് ആരംഭിച്ചു . ഇന്ന് ചൂരൽമല ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്തുള്ള കല്യാണ മണ്ഡപത്തിൽ ആയിരുന്നു ഹൈ സ്കൂളിനുള്ള സ്ഥലം കണ്ടെത്തിയത് . തുടർന്ന് ഒൻപത് പത്ത് ക്ലാസുകൾ ആരംഭിച്ചത് അന്നത്തെ HM സുരേന്ദ്രൻ സാറിന്റെ നേതൃത്വത്തിൽ ആയിരുന്നു. ശ്രീ കെ ജി ഗോപാലൻ  ആയിരുന്നു ആദ്യത്തെ PTA പ്രസിഡണ്ട് .