ജി.എൽ.പി.എസ്. തെയ്യങ്ങാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ, തിരൂർ വിദ്യാഭ്യാസ ജില്ലയിലെ, പൊന്നാനി ഉപജില്ലയിലെ അറബി കടലിന്റെ തീരത്തെ പുരാതന തുറമുഖ നഗരമായ പൊന്നാനിയുടെ സ്വന്തം സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ പി എസ് തെയ്യങ്ങാട്
ജി.എൽ.പി.എസ്. തെയ്യങ്ങാട് | |
---|---|
വിലാസം | |
തെയ്യങ്ങാട് ജി. എൽ. പി. എസ്. തെയ്യങ്ങാട്, പൊന്നാനി പി ഒ. മലപ്പുറം ജില്ല. പിൻകോഡ് 679577 , പൊന്നാനി പി.ഒ. , 679577 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 04942665775 |
ഇമെയിൽ | glpstheyyangad2012@gmail.com |
വെബ്‍സൈറ്റ് | www.glpstheyyangad.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19512 (സമേതം) |
യുഡൈസ് കോഡ് | 32050900110 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പൊന്നാനി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | പൊന്നാനി മുനിസിപ്പാലിറ്റി |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
സ്കൂൾ വിഭാഗം | എൽ. പി. |
സ്കൂൾ തലം | എൽ.പി. |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 405 |
പെൺകുട്ടികൾ | 378 |
ആകെ വിദ്യാർത്ഥികൾ | 783 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | താരാദേവി |
പി.ടി.എ. പ്രസിഡണ്ട് | അനിൽ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | റജില |
അവസാനം തിരുത്തിയത് | |
15-03-2022 | 19512 |
ചരിത്രം
പൊന്നാനിയുടെ പൊതു വിദ്യാഭ്യാസ രംഗത്ത് ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യദശകങ്ങളിലൊന്നിൽ 1916 ൽതെയ്യങ്ങാട് പോലെയൊരു ഗ്രാമപ്രദേശത്ത് സ്ഥാപിതമായ സ്ഥാപനമാണ് ഇന്നു നാം കാണുന്ന ഗവ: എൽ പി സ്കൂൾ തെയ്യങ്ങാട്. ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ പകുതിയിൽ സമസ്ത അർത്ഥത്തിലും അവികസിതമായ ഒരു കാർഷിക മേഖലയായിരുന്നു തെയ്യങ്ങാട്. ദരിദ്രരും വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കാൻ പഴുതില്ലാത്തവരുമായ കർഷക തൊഴിലാളികളും, ബിയ്യം കായലിൻ്റെ സമീപ പ്രദേശങ്ങളിലുണ്ടായിരുന്ന ചകിരിത്തൊഴിലാളികളും പട്ടിണിപ്പാവങ്ങളുമായ ഭൂരിപക്ഷം വരുന്ന മനുഷ്യർക്കിടയിൽ സ്കൂളും ഔപചാരിക വിദ്യാഭ്യാസവും ആർഭാടമായിരുന്ന കാലമാണത്. എങ്കിലും സ്കൂളിനു പരിസരത്തുള്ള ചില കാർഷിക കുടുംബങ്ങളുടെ ശ്രദ്ധയിൽ സ്കൂൾ പരിമിത സൗകര്യങ്ങളോടുകൂടി നിലനിന്നുപോന്നു. . കൂടുതൽ വായിക്കുക
മുൻ സാരഥികൾ
ക്രമനമ്പർ | പ്രധാന അധ്യാപകരുടെ പേര് | കാലഘട്ടം |
---|---|---|
1 | അപ്പു മാസ്റ്റർ | 1916 |
2 | ദേവയാനിക്കുട്ടി | 1970 - 1989 |
3 | പ്രഭാകരൻ | 1989-1997 |
4 | കൃഷ്ണദാസ് | 1997-2004 |
5 | വി.കെ മുഹമ്മദ് | 2004-2007 |
6 | കെ.എസ്. മിനിമോൾ | 2007-2020 |
7 | താരാദേവി | 2020- തുടരുന്നു |
ഭൗതികസൗകര്യങ്ങൾ
എഴുപത് സെന്റ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി പ്രി പ്രൈമറി, പ്രൈമറി വിഭാഗത്തിന് 31 ക്ലാസ്സ് മുറികളാണുള്ളത്. എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറികൾ സജ്ജമാക്കിയിട്ടുണ്ട്. സ്കൂളിന് സ്വന്തമായി സ്കൂൾ ബസ് ഉണ്ട്. കൂടാതെ കളിസ്ഥലവും തെയ്യങ്ങട് ജി.എൽ.പി സ്കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിൽ നിരവധിക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു. വിദ്യാരംഗം കലാ സാഹിത്യ വേദി, ഇംഗ്ലീഷ് ക്ലബ്, ഗണിത ക്ലബ്, സയൻസ്ക്ലബ്, അറബിക് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്, സ്പോർട്സ്ക്ലബ്, സോഷ്യൽക്ലബ്, വായനാ ക്ലബ്ബ്, ടാലന്റ് ലാബ്. ക്ലബ്ബ് പ്രവർത്തനങ്ങൾ തുടങ്ങി അക്കാദമികവും അക്കാദമികേതരവുമായ എല്ലാ ക്ലബ്ബുകളും നല്ലരീതിയിൽ പ്രവർത്തിക്കുന്നു. ക്ലബ്ബുകലുടെ ചുമതല പ്രത്യേകമായി അദ്ധ്യാപകർക്കു വീതിച്ചുനൽകിയിട്ടുണ്ട്.
അംഗീകാരങ്ങൾ
പഠനത്തോടൊപ്പം തന്നെ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായിക്കുന്ന വിധത്തിലുള്ള മികച്ച പരിശീലനമാണ് ഈ വിദ്യാലയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് എടുത്തു പറയാം. അതിൽ തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവക്കുന്ന വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് അനന്തമായ പുരസ്കാരങ്ങളാണ്. അതുകൂടാതെ പൂർവ്വവിദ്യാർത്ഥികൾ, വിവിധ സംഘടനകൾ, സർക്കാരിന്റെ വിവിധ സംവിധാനങ്ങൾ, മാധ്യമങ്ങൾ എന്നിവർ ഏർപ്പെടുത്തിയിരിക്കുന്ന വിവിധ മത്സരങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് ഈ വിദ്യാലയത്തിലെ അധ്യാപകർ കുട്ടികൾക്കുന്ന നൽകുന്ന മികച്ച പരിശീലനം അവരെ വിവിധ സ്കോളർഷിപ്പ് നേടുന്നതിന് വർഷങ്ങളായി പ്രാപ്തരാക്കികൊണ്ടിരിക്കുന്നു. . കൂടുതൽ വായിക്കുക
ചിത്രശാല
വഴികാട്ടി
- NH 17 നു സമീപം പൊന്നാനി നഗരത്തിൽ നിന്നും ചമ്രവട്ടം ജംഗ്ഷനിൽ നിന്ന് ഗുരുവായൂർ റോഡിൽ നിന്നും ഏകദേശം 1.3 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്നും 53 കിലോ മീറ്ററും കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിൽ നിന്നും 14 കിലോമീറ്ററും മാറിയാണ് മാറിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നു.
{{#multimaps: 10.778222,75.944937|zoom=13 }}