ഒ.എ.എൽ.പി.എസ് വണ്ടൂർ/പ്രവർത്തനങ്ങൾ
![]() | ![]() | ![]() | ![]() | ![]() | ![]() | ![]() | ![]() |
ലൈബ്രറി
എല്ലാ ക്ലാസ് മുറികളിലും സ്പോൺസർഷിപ് ഓടെ ലൈബ്രറി സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചിട്ട് 15 വർഷത്തിലേറെയായി. സാമൂഹിക പ്രതിബദ്ധതയുള്ള കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട അവരുടെ മരണപ്പെട്ടുപോയ മാതാപിതാക്കളുടെ യൊക്കെ പേര് ഒരു നിത്യസ്മാരകം ആണ് അക്ഷരങ്ങൾ കുടികൊള്ളുന്ന പുസ്തകങ്ങൾ എന്ന് ബോധ്യപ്പെടുത്തി അവരെ കൊണ്ട് ചുമരി കോർണറിൽ നിൽക്കുന്ന തരത്തിലുള്ള ഇരുമ്പ് ഘടിപ്പിച്ച മനോഹരമായ ഗ്ലാസ് വാതിലും വെച്ച് അതിനുള്ളിൽ ഓരോ ക്ലാസിനും ഉപയോഗിക്കാവുന്ന തരത്തിലുള്ള മലയാളം-ഇംഗ്ലീഷ് ഗണിത സയൻസ് ക്വിസ് പുസ്തകങ്ങളും വായന പുസ്തകങ്ങളും പ്രമുഖ സാഹിത്യകാരന്മാരുടെ ബാലസാഹിത്യകൃതികളും ഒരു ക്ലാസ്സിൽ 200 കുറയാത്ത പുസ്തകങ്ങൾ ഓടെ സമ്പുഷ്ടമായ പത്തു ലൈബ്രറികൾ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു ഇതുകൂടാതെ സ്കൂളിന്റെ ഓഫീസ് കേന്ദ്രീകരിച്ചുള്ള പതിവ് രീതിയിലുള്ള ലൈബ്രറിയും നമുക്ക് സ്വന്തമായുണ്ട് എന്ന് മാത്രമല്ല കുട്ടികൾ ഫലപ്രദമായി ഉപയോഗിക്കുന്ന ചിട്ടയായ പ്രവർത്തനങ്ങളും അധ്യാപകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു. വണ്ടൂർ യത്തീംഖാനയുടെ മുൻ സെക്രട്ടറിയും സ്കൂളിന്റെ മാനേജറും ആയിരുന്ന കെ ടി എ സമദ് മാഷിന്റെ വേർപാടിനുശേഷം അദ്ദേഹത്തിന്റെ മകൻ കെ ടി എ സലീമിനെ നേതൃത്വത്തിൽ നമ്മുടെ സ്കൂൾ ലൈബ്രറിയിലേക്ക് ആയിരക്കണക്കിന് രൂപയുടെ പുസ്തകങ്ങൾ നിത്യസ്മാരകമായി ലഭിക്കുകയുണ്ടായി എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്
മാമാങ്കം

കൗതുകം
DPEP നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ തുടക്കംകുറിച്ച മാറ്റങ്ങൾ കണക്കില്ല എന്ന് വേണം പറയാൻ. കൗതുകപൂർവ്വം നാം നടത്താറുള്ള കൗതുകം വിജ്ഞാന വിനോദ പ്രദർശനവും ഇതിന്റെ സൃഷ്ടിയാണെന്ന് വേണം പറയാൻ. 1997ലാണ് ആദ്യ കൗതുകം നമ്മുടെ സ്കൂളിൽ നടക്കുന്നത്. ഡിപിഇപി പ്രവർത്തനങ്ങളോട് അനുബന്ധിച്ച് ക്ലാസ് മുറികളിൽ രൂപപ്പെട്ട ഉൽപ്പന്നങ്ങൾ രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും പ്രദർശനത്തിനു വെച്ച് എളിയ ഒരു തുടക്കം. പത്തിരിയാൽ സ്വദേശിയായ പരേതനായ ഇ വി കൃഷ്ണപിള്ള സാറിനു ഒഴിച്ചുകൂടാനാവാത്ത കാരണങ്ങളാൽ പരിപാടിക്ക് പങ്കെടുക്കാനായില്ല കൂടുതൽ അറിയാൻ...
അവാർഡ് നൽകുന്ന വിദ്യാലയം
വിദ്യാലയങ്ങൾക്ക് അവാർഡ് ലഭിക്കുന്ന വാർത്തകൾ പുതുമയുള്ളതല്ല. എന്നാൽ വിദ്യാലയം അവാർഡ് ഏർപ്പെടുത്തുകയും കൃത്യമായ മാനദണ്ഡങ്ങൾ അനുസരിച്ച് അതിന് യോഗ്യതയുള്ളവരെ തെരഞ്ഞെടുത്ത് അവാർഡ് നൽകുകയും ചെയ്യുക എന്ന അപൂർവ്വത നമുക്ക് സ്വന്തമാണ്. ഏറ്റവും നല്ല വീട് കണ്ടെത്തി അവാർഡ് കൊടുക്കുന്നതാണ് നമ്മുടെ രീതി, കൂടുതൽ അറിയാൻ...
നാടിന്റെ പാട്ടുകൾ

മയിൽപ്പീലി

കുട്ടികൾ തയാറാക്കുന്ന കഥകളും കവിതകളും ഉൾപെടുത്തി.
മാതൃഭൂമി ദിനപത്രത്തിലെ കുട്ടി. കോം. നൊപ്പം അവധിക്കാല പ്രവർത്തനങ്ങൾ

അതവരെ പഠിച്ചതൊക്കെ ഓർമ്മപ്പെടുത്താനും ഉറപ്പിക്കാനും അവസരമൊരുക്കും. അങ്ങനെ ഒരു പ്രവർത്തനം നമ്മുടെ സ്കൂൾ കുറേ വർഷങ്ങളായി ചെയ്തു പോരാറുണ്ട്. കൈ പുസ്തകങ്ങൾ തയ്യാറാക്കി കുട്ടികൾക്ക് പരിശീലനം നൽകി രക്ഷിതാക്കളുടെ സഹായത്തോടെ വീട്ടിൽനിന്നും പൂർത്തീകരിച്ച് അധ്യാപകർക്ക് സമർപ്പിച്ച സമ്മാനങ്ങൾ വരെ നൽകി അവസാനിപ്പിക്കുന്ന ഒരു പഠന രീതി തന്നെയാണത്.
അഭിമാനത്തോടെ പറയാനുള്ള ഒരു കാര്യം ഇതാണ്. ഈ പ്രവർത്തനങ്ങൾ മാതൃഭൂമി ദിനപത്രം മലയാളം പഠിക്കുന്ന എല്ലാ കുട്ടികൾക്കും ഉപകാരപ്പെടുന്ന തരത്തിൽ അവരുടെ എല്ലാ എഡിഷനുകളിലും കളിമുറ്റം എന്ന പേരിൽ മാതൃഭൂമിയുടെയും വണ്ടൂർ യത്തീംഖാന സ്കൂളിന്റെ യും സംയുക്ത വിദ്യാഭ്യാസ പരിപാടിയായി അവതരിപ്പിച്ചു.
ഫണ്ണി റണ്ണി
കുട്ടികളിലെ കായികപരമായ കഴിവുകളെ കണ്ടെത്തുന്നതിനായി പ്രീ പ്രൈമറി വിഭാഗം നടത്തിവരാറുള്ള ഫണ്ണി റണ്ണി പ്രോഗ്രാം ഏറെ പ്രശംസകൾ ഏറ്റുവാങ്ങുന്ന ഒന്നാണ്.വിനോദയാത്ര പോലെ കുട്ടികളെയെല്ലാം ഉൾപ്പെടുത്തി ഒരു ഔട്ട് ഡോർ പ്രോഗ്രാമായാണ് ഇത് നടത്താറുള്ളത്.
കമ്പ്യൂട്ടർ പഠനം
2002-ൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചു
കലണ്ടർ
2002-ൽ കലണ്ടർ പ്രിന്റ് ചെയ്ത പുറത്തിറക്കി
നാട്ടറിവ്
നാട്ടറിവ് ക്വിസ് പ്രോഗ്രാം എല്ലാ വർഷവും നടത്തുന്നു
ഭക്ഷ്യമേള

വ്യാഴാഴ്ച വണ്ടൂർ യതീംഖാന സ്കൂളിൽ നടന്ന ഭക്ഷ്യമേളയാ ണ് കുരുന്നുകളെ ഉത്സവ തിമി ർപ്പിലാക്കിയത്. സ്കൂൾ വാർഷി കത്തോടനുബന്ധിച്ചായിരുന്നു പരിപാടി. ഫാസ്റ്റ് ഫുഡ് കാലത്ത് നാടൻ വിഭവങ്ങളുടെ രുചി വൈവിധ്യങ്ങൾ പുതുതലമുറക്ക് പരിചയപ്പെടുത്തു കയെന്ന ലക്ഷ്യത്തോടെ 40ലേറെ വിഭവങ്ങളാണ് കുട്ടികൾ സഹപാഠികൾക്കും അധ്യാപകർക്കുമായി ഒരുക്കിയത്.
മാങ്ങ, പപ്പായ തുടങ്ങിയ ഫലങ്ങൾ കൊ ണ്ടുണ്ടാക്കിയ അച്ചാറുകളും ഉപ്പേരികളും കൂട്ടി പാൽക്കഞ്ഞി കുടിച്ചായിരുന്നു മേളയുടെ തുടക്കം. തുടർന്ന് പുഡിങ്, ജിലേബി, ബീറ്റ്റൂട്ട്, സർബ ത്ത് ഓരോന്നായി രുചിച്ചുനോക്കി. വണ്ടൂർ പഞ്ചാ യത്ത് പ്രസിഡന്റ് ഇ. സിതാര പരിപാടി ഉദ്ഘാ ടനം ചെയ്തു. സി.എം. പ്രസീത, പ്രധാനാധ്യാപ കൻ കെ. അബ്ദുസ്സമദ്, സണ്ണി ഫിലിപ്പ്, പി.ടി.എ പ്രസിഡൻറ് എം.പി.എ, എം.ടി.എ ഭാരവാഹികൾ നേതൃത്വം നൽകി.