ജി. എൽ. പി. എസ്. അമ്മാടം/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നവംബർ 2021-2022

  • പ്രവേശനോൽസവം ( 2021 - നവംബർ - 1 )

നവംബർ  1  പ്രവേശനോത്സവം അതിഗംഭീരമായി ജി എൽ പി എസ് അമ്മാടം  സ്കൂളിൽ ആഘോഷിച്ചു. കുട്ടികൾക്ക് മധുര പലഹാരം  വിതരണം നടത്തി. കുട്ടികളുടെ  വർണ്ണാഭമായ പരിപാടികൾ ഉണ്ടായിരുന്നു. കർഷകനും കർഷകസ്ത്രീയും വഞ്ചിപ്പാട്ടിന്റെ ഈണവുമായി വേഷ ധാരണം നടത്തി. മതമൈത്രി വേഷത്തിൽ എത്തിയ കുഞ്ഞുമക്കൾ പ്രവേശനോത്സവത്തിന് പൊലിമ കൂട്ടി.

എൽപി തലത്തിലുള്ള സ്കൂൾ പ്രവേശനോത്സവത്തിന് ജില്ലാതല ഉദ്ഘാടനം നടന്നത് ജി എൽ പി എസ് അമ്മാടം സ്കൂളിലായിരുന്നു. ഒന്നാം ക്ലാസിലേക്ക് എത്തിച്ചേർന്ന കുഞ്ഞു മക്കൾക്ക് സമ്മാനപ്പൊതികളും അക്ഷരദീപവുമായാണ് വരവേറ്റത്. അക്ഷര കാർഡുകൾ, ബലൂണുകൾ, തോരണങ്ങൾ എന്നിവയാൽ സ്കൂൾ അലങ്കരിച്ചിരുന്നു.എല്ലാത്തിലുമുപരി കേരളപ്പിറവി ദിനം ആയതിനാൽ കേരളത്തിൻറെ ഒരു കട്ടൗട്ട് മാതൃകയും സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി. അതിജീവനത്തിന്റെ ഉത്സവം  കൊറോണ എന്ന മഹാമാരിയെ തുടർന്ന്  ഏകദേശം രണ്ട് വർഷത്തോളമായി  അടഞ്ഞുകിടന്നിരുന്ന സ്കൂളുകൾ  തുറക്കുന്നു.അതെ തീർച്ചയായും ഇത് അതിജീവനത്തിന്റെ ഉത്സവം തന്നെയായിരുന്നു.

പ്രവേശനോൽസവം മാധ്യമങ്ങളിലൂടെ

പ്രവേശനോൽസവം ചിത്രങ്ങൾ
 
 
 
 
  • സി.വി.രാമൻ ദിനം ( 2021 നവംബർ 7)

സി.വി.രാമൻ ദിന വുമായി ബന്ധപ്പെട്ട് 3, 4 ക്ലാസ്സുകളിലെ കുട്ടികൾ ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്തു കാണിക്കുകയും സി.വി.രാമനെയും മറ്റു ശാസ്ത്ര പ്രതിഭകളെയും വീഡിയോ പ്രദർശനത്തിലൂടെ പരിചയപ്പെടുത്തി.

  • ശിശുദിനം ( 2021 നവംബർ 14 )

ശിശു ദിനത്തോട് അനുബന്ധിച്ച് ചാച്ചാജിയുടെ വേഷത്തിൽ കുട്ടികൾ വരികയും അവർക്ക് വീഡിയോ പ്രദർശനത്തിലൂടെ ചാച്ചാജിയെ പരിചയപ്പെടുത്തുകയും ചെയ്തു. മാനുഷികമൂല്യം വളർത്തുക എന്ന ലക്ഷ്യത്തോടെ ശിശുദിനത്തിന് ചങ്ങാതിക്കൊരു കൈത്താങ്ങ് എന്ന പ്രവർത്തനം നടത്തി കോവി ഡ് നൽകിയ പ്രതിസന്ധികൾ മൂലം പഠനോപകരണങ്ങൾ വാങ്ങാൻ കഴിയാത്ത തങ്ങളുടെ കൂട്ടുകാർക്കായി  വിദ്യാലയത്തിലെ മറ്റു കുട്ടികൾ പഠനോപകരണങ്ങൾ ശേഖരിച്ച് വിതരണം ചെയ്യുക എന്നതായിരുന്നു പ്രവർത്തനം .ഒരു മാസം തുടർച്ചയായി ഇത് നടത്തി.

ശിശുദിനം - ചിത്രങ്ങൾ
 
 
 
 
ചങ്ങാതിക്കൊരു കൈത്താങ്ങ്