സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


സമീപകാല പ്രവർത്തനങ്ങൾ/മുൻകാല പ്രവർത്തനങ്ങൾ

ലോക വനിതാ ദിനാഘോഷം, 08 മാർച്ച് 2022

ലോക വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് 2022 മാർച്ച് 8ന് വൈവിദ്ധ്യമാർന്ന പരിപാടികൾ നടന്നു. ലോക വനിതാ ദിനാഘോഷത്തിന്റ ഭാഗമായി സ്കൂളിന്റെ പ്രധാനാദ്ധ്യാപകൻ സെൽവൻ കെ തന്റെ ചുമതല ഒരു ദിവസത്തേയ്ക്ക് സീനിയർ അദ്ധ്യാപിക ശ്രീമതി അൽഫോൺസ ജോണിന് കൈമാറി. വിദ്യാലയത്തിലെ വനിതകൾ ചേർന്ന് ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന വിവിധ പരിപാടികൾ ഏകോപ്പിച്ചു. യോഗത്തിൽ ശ്രീമതി ലൈസിമോൾ കെ എസ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ കൗൺസിലർ ശ്രീമതി റോസ്മി പി ആന്റോ സ്വാഗതം പറഞ്ഞു. സീനിയർ അദ്ധ്യാപിക ശ്രീമതി അൽഫോൺസ ജോൺ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ധ്യാപക - അനദ്ധ്യാപക വനിതകൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പുരുഷന്മാർ വിദ്യാലയത്തിലെ വനിതകളെ പൊന്നാടയണിയിച്ച് ആദരിക്കുകയും, സമ്മാനങ്ങൾ നൽകുകയും, കുട്ടികൾക്ക് മധുരവിതരണം നടത്തുകയും ചെയ്തു. ശ്രീമതി അശ്വതി അശോകൻ നന്ദി പറഞ്ഞു.

വീഡിയോ കാണാം.....

മാദ്ധ്യമ വാർത്ത കാണുക.....

സ്വയം പ്രതിരോധ പരിശീലന പരിപാടി

വിദ്യാർത്ഥിനികളെ ശാരീരികമായും മാനസികമായും ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പരിപാടിയാണ് സ്വയം പ്രതിരോധ പരിശീലന പരിപാടി. പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന കരാട്ടേ പരിശീലന പരിപാടി 07-03-2022 തിങ്കളാഴ്ച നടന്നു.

ലോക വന്യജീവി ദിനാഘോഷം, 03 മാർച്ച് 2022

വന്യജീവികളെയും സസ്യജാലങ്ങളെയും സംരക്ഷിക്കുകയും അവയുടെ വംശനാശം തടയുകയുമാണ് ലോക വന്യജീവി ദിനം ഓർമ്മപ്പെടുത്തുന്നത്. ആവാസവ്യവസ്ഥയുടെ പ്രധാന ജീവി വർഗ്ഗങ്ങളെ വീണ്ടെടുക്കൽ എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ മുദ്രാവാക്യം. പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിന്റെയും, പെരിയാർ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ തേക്കടിയിൽവെച്ച് ചക്കുപള്ളം ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂളിലെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികൾക്ക് വന്യജീവി സംരക്ഷണത്തെക്കുറിച്ച് ക്ലാസും, വനത്തെയും വന്യജീവികളെയും അടുത്തറിയുന്നതിനായി ട്രക്കിങ്ങും സംഘടിപ്പിച്ചു. പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത തിരിച്ചറിയുന്നതിനും, വന്യ പ്രകൃതിയെ അടുത്തറിയുന്നതിനും ഈ പരിപാടി സഹായകമായി.

യുദ്ധമില്ലാത്ത ലോകം

2022 ഫെബ്രുവരി 26ന് യുക്രൈൻ യുദ്ധത്തിന്റെ ഇരകളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ പ്രതിജ്ഞയും പ്രതീകാത്മക ആയുധ നശീകരണവും നടത്തി.

കൂടുതൽ വായിക്കുക.....

ലോക മാതൃഭാഷാ ദിനാചരണം - 21-02-2022

  • 1999 നവംബർ 17 നാണ് യുനെസ്കോ ഫെബ്രുവരി 21 നെ ലോകമാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 2008 ന് ലോക ഭാഷാവർഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗികാംഗീകാരം നൽകി.

   

കൂടുതൽ വായിക്കുക......

പരിസര ശുചീകരണം

പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2022 ഫെബ്രുവരി 19ന് സ്കൂൾ പരിസര ശുചീകരണം നടത്തി.

റിപ്പബ്ലിക്ക് ദിനാഘോഷം 2022

 

ഭാരതത്തിന്റെ 73ആം റിപ്പബ്ലിക്ക് ദിനാഘോഷം കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നടന്നു. രാവിലെ 9.00 മണിക്ക് പ്രഥമാദ്ധ്യാപകൻ ശ്രീ സെൽവൻ കെ ദേശീയപതാകയുയർത്തുകയും സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. മുഖ്യസന്ദേശം നൽകുകയും ചെയ്തു. തുടർന്ന് അദ്ധ്യാപകർ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. സീനിയർ അദ്ധ്യാപിക ശ്രീമതി അൽഫോൺസ ജോൺ, സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ ശ്രീ വിനീത് കെ ജി എന്നിവർ സംസാരിച്ചു.

വീഡിയോ കാണുക...

ഇടുക്കി ജില്ലയുടെ അമ്പതാം പിറന്നാൾ

2022 ജനുവരി 26ന് ഇടുക്കി ജില്ലയുടെ അമ്പതാം പിറന്നാൾദിനത്തിൽ ബഹു. ഇടുക്കി ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജിജി കെ ഫിലിപ്പുമായി നടത്തിയ അഭിമുഖം സ്കൂളിന്റെ യൂ ട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്തു. ഇടുക്കിയുടെ ചരിത്രം, വളർച്ച, വികസന സാദ്ധ്യതകൾ എന്നിവയെല്ലാം അഭിമുഖത്തിന്റെ ഭാഗമായി. Interview

  • ഇടുക്കി ജില്ലയുടെ അമ്പതാം പിറന്നാൾ ദിനത്തിൽ ബഹു ഇടുക്കി ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജിജി കെ ഫിലിപ്പുമായി നടത്തിയ അഭിമുഖത്തിന്റെ പ്രചരണ വീഡിയോ കാണുക promo

മുൻകാല പ്രവർത്തനങ്ങൾ

2021

ക്രിസ്മസ് ആഘോഷം - 2021

കോവിഡ് കാലത്ത് നഷ്ടമായ ആഘോഷങ്ങൾ സ്കൂൾ അങ്കണത്തിലേയ്ക്ക് തിരികെയെത്തിച്ച ദിവസമായിരുന്നു ഡിസംബർ 23ന് നടന്ന ക്രിസ്മസ് ആഘോഷം. കുട്ടികൾ അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ പുൽക്കൂട് നിർമ്മിക്കുകയും കരോൾ ഗാനം ആലപിക്കുകയും ചെയ്തു. തുടർന്ന് സാന്താക്ലോസ് ആശംസകളും സമ്മാനവുമായെത്തി. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

ക്രിസ്മസ് ആശംസകൾ......

വീഡിയോ കാണാം...

L P വിഭാഗം കുട്ടികളുടെ ഡാൻസ് വീഡിയോ കാണാം....

ലോക മനുഷ്യാവകാശദിനാചരണം 2021 ഡിസംബർ 10

സോഷ്യൽ സയൻസ് ക്ലബ്ബന്റെ ആഭിമുഖ്യത്തിൽ ലോക മനുഷ്യാവകാശദിനാചരണം സമുചിതമായി ആഘോഷിച്ചു.

കൂടുതൽ വായക്കാം....

പ്രവേശനോത്സവം 2021

ഒന്നര വർഷത്തെ അടച്ചിടലിനു ശേഷം തിരികെ സ്കൂളിലേയ്ക്ക് എത്തിയ കുട്ടികളെ പി. റ്റി. എ യുടെ നേതൃത്വത്തിൽ ആഘോഷപൂർവ്വം വരവേറ്റു. സന്നദ്ധ സംഘടനകൾ കോവിഡ് രക്ഷാ സാമഗ്രികൾ വിതരണം ചെയ്തു

വീഡിയോ കാണാം....

തിരികെ സ്കൂളിലേയ്ക്ക് - പരിസര ശുചീകരണം

2021 നവംബർ 01 മുതൽ സ്കൂളിലേക്ക് വിദ്യാർത്ഥികൾ എത്തിത്തുടങ്ങുന്നതിനാൽ സ്ക്കൂളും പരിസരവും സ്കൂൾ പി ടി എ, DYFI ചക്കുപള്ളം യൂണിറ്റ്, കുടുംബശ്രീ പ്രവർത്തകർ, അദ്ധ്യാപകർ, സ്കൂൾ ജീവനക്കാർ എന്നിവർ ചേർന്ന് 11-10-2021 തിങ്കളാഴ്ച ശുചീകരിച്ചു. പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ ശ്രീമതി റീന വിനോദ്, പി ടി എ പ്രസിഡന്റ് ശ്രീ എം കുമരേശൻ, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കെ സെൽവൻ എന്നിവർ നേതൃത്വം നൽകി.

വീഡിയോ കാണാം...

സ്വാതന്ത്ര്യദിനാഘോഷം 2021

ഭാരതത്തിന്റെ 75ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാവിലെ 8.30ന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സെൽവൻ കെ ദേശീയപതാകയുയർത്തി. വൈകിട്ട് 7 മണിക്ക് ഓൺലൈനായി നടന്ന സമ്മേളനത്തിൽ ശ്രീമതി അൽഫോൺസ ജോൺ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ വെള്ളൂർ GHSSലെ അദ്ധ്യാപകനായ ശ്രീ അജീഷ് ആന്റണി മുഖ്യസന്ദേശം നൽകി. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

വീഡിയോ കാണാം...

ചാന്ദ്രദിനം

മനുഷ്യന‍്‍ ചന്ദ്രനിൽ കാലുകുത്തിയതിന്റെ സ്മരണ പുതുക്കി ചാന്ദ്രദിനം ആഘോഷിച്ചു. വിദ്യാർത്ഥികൾ വർണ്ണാഭമായ പോസ്റ്ററുകൾ രചിച്ചു.

വീഡിയോ കാണാം

 

2021 മാർച്ച് എസ് എസ് എൽ സി - 100% വിജയം

2021 മാർച്ചിൽ നടന്ന എസ് എസ് എൽ സി പരീക്ഷയിൽ 3 ഫുൾ A+ ഉൾപ്പെടെ 100% വിജയം കൈവരിക്കുകയും, തുടർച്ചയായ 100% വിജയത്തിളക്കം ആറാം വർഷത്തിലേയ്ക്ക് നീട്ടിയ വിദ്യാർത്ഥികളെ സ്കൂൾ പി ടി എയുടെ നേതൃത്വത്തിൽ ആദരിച്ചു.

അനുമോദന സമ്മേളനം വീഡിയോ കാണാം....

വായനപക്ഷാചരണം

അന്താരാഷ്ട്ര യോഗാ ദിനം

വായനാ പക്ഷാചരണത്തോടനുബന്ധിച്ച് യോഗ ദിനത്തിൽ യോഗയെക്കുറിച്ചുള്ള ലേഖനം അവതരിപ്പിച്ചു

വിഡിയോ കാണാം....

വായനാദിനാചരണവും, വായനാ പക്ഷാചരണം ഉദ്ഘാടനവും

വായനാദിനാചരണത്തോടനുബന്ധിച്ച് അദ്ധ്യാപകനും, സാഹിത്യനിരൂപകനുമായ ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

വിഡിയോ കാണാം....

വിവിധ സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം - 2021

വിവിധ സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം മുൻ പ്രഥമാദ്ധ്യാപിക ശ്രീമതി ജയശ്രീ പി എൻ ഓൺലൈനായി നിർവ്വഹിച്ചു. ക്ലബ്ബ് അംഗങ്ങളുടെ വിവിധ പരിപാടികൾ നടത്തുകയുണ്ടായി. സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം

പരിസ്ഥതി ദിനാചരണം ജൂൺ 5, 2021

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതി പരിസ്ഥിതി ദിനാചരണം നടന്നു.

വിഡിയോ കാണാം....

കൂടുതൽ വായിക്കുക....

 

ഓൺലൈൻ പ്രവേശനോത്സവം ജൂൺ 2021

കോവിഡ് കാല അടച്ചിടലിനെത്തുടർന്ന് ഓൺലൈനായി നടന്ന പ്രവേശനോത്സവത്തിൽ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ

വിഡിയോ കാണാം....

2020

 

കേരളപ്പിറവി ദിനാഘോഷങ്ങൾ

64ാമത് കേരളപ്പിറവി ദിനം വൈവിദ്ധ്യമാർന്ന പരിപാടികളോടെ ഓൺലൈനായി ആഘോഷിച്ചു.

വീഡിയോ കാണാം...

152ാം ഗാന്ധി ജയന്തി ദിനാഘോഷം

മഹാത്മാ ഗാന്ധിയുടെ 152ാം ജയന്തിദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടന്നു. ലേഖന വായന, ഗാന്ധി ക്വിസ്, ഗാന്ധി വചനങ്ങൾ തുടങ്ങി വിവിധ പരിപാടികൾ നടന്നു

വീഡിയോ കാണാം....

സ്വാതന്ത്ര്യദിനാഘോഷം

കോവിഡ് കാല അടച്ചിടലിനിടയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ ബഹു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജയശ്രീ പിഎൻ ദേശീയ പത്കയുർത്തി സല്യൂട്ട് സ്വീകരിച്ചു. പി റ്റി എ പ്രസിഡന്റ് ശ്രീ കുമരേശൻ എം, സന്ദേശം നൽകി.

വീഡിയോ കാണാം...

2020 മാർച്ച് SSLC പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പ്- നിശാക്ലാസ്സ്.

പഠനത്തിൽ അധിക പിന്തുണ ആവശ്യമുള്ള വിദ്യാർത്ഥികൾക്കായി പി ടി എയുടെ പിന്തുണയോടെ നിശാ ക്ലാസ്സുകൾ നടന്നു.

വീഡിയോ കാണാം...

കളക്ടേഴ്സ് @ സ്കൂൾ

ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തിൽ കട്ടപ്പന ബ്ളോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന കളക്ടേഴ്സ് @ സ്കൂൾ പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർവഹിച്ചു. വിദ്യാലയ പരിസരത്തുണ്ടാകുന്ന മാലിന്യങ്ങൾ വിദ്യാർത്ഥികൾ ശേഖരിച്ച് തരം തിരിച്ച് സൂക്ഷിക്കുകയും പഞ്ചായത്ത് അവ സംസ്ക്കരിക്കുയും ചെയ്യുന്നതാണ് പദ്ധതി.

വീഡിയോ കാണുക....

റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി

കുുമളി പോലീസ് നടത്തിയ റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി ഫെബ്രുവരി 11ന് നടന്നു.

വീഡിയോ കാണുക...

 

രക്തസാക്ഷിത്വദിനം

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ പ്രത്യേക അസംബ്ളി നടത്തി.

വീഡിയോ കാണാം..

72ാം റിപ്പബ്ലിക്ക് ദിനാഘോഷം

ഭാരതത്തിന്റെ 72ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റ ഭാഗമായി ഭരണഘടനയുടെ ആമുഖം വായിച്ചു.

വീഡിയോ കാണാം..

2019

ഭരണഘടന ദിനാഘോഷം

ഭരണഘടന അംഗീകരിച്ചതിന്റെ 70ാം വാർഷികത്തോടനുബന്ധിച്ച് നൈതികം എന്ന പേരിൽ തയാറാക്കിയ സ്കൂൾ ഭരണഘടന യോഗത്തിൽ അവതരിപ്പിച്ചു.

വീഡിയോ കാണാം...

ശിശുദിനാഘോഷം

2019 നവംബർ 14ന് നടന്ന ശിശുദിനാഘോഷ പരിപാടികൾ സ്കൂളിലെ എൽ പി വിഭാഗം ആസൂത്രണം ചെയ്തു നടപ്പിലാക്കി. പ്രൈമറി - പ്രീപ്രൈമറി വിദ്യാർത്ഥികളുടെ വിവിധ കലാ പരിപടികളോടൊപ്പം വർണ്ണ ശബളമായ ശിശുദിന റാലിയും നടന്നു.

വീഡിയോ കാണാം

പ്രവർത്തി പരിചയ മേള 2019

ആർട്ട് അദ്ധ്യാപിക ശ്രീമതി ഐബി മരിയ ഐസക്കിന്റെ മാർഗ്ഗനിർദ്ദേശ്ശാനുസരണം പ്രവർത്തി പരിചയ മേളയ്ക്കായി മികച്ച തയ്യാറെടുപ്പുകൾ നടത്തി. ഡിസൈനിംഗ്, വുഡ് കാർവിംഗ്, കയർ മാറ്റുകൾ തുടങ്ങി വിവിധ വസ്തുക്കൾ നിർമ്മിക്കുന്നതിൽ പരിശീലനം തുരുന്നു.


വീഡിയോ കാണാം...

രക്ഷാകർത്തൃ വിദ്യാഭ്യാസ പരിപാടി

ബഹു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം രക്ഷകർത്താക്കളിലേയ്ക്ക് എത്തിക്കുന്നതിനു വേണ്ടി നടത്തിയ പരിപാടി. ബഹു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം പ്രദർശിപ്പിക്കുകയും തുടർന്ന് രക്ഷകർത്താക്കളുമായുള്ള സംവാദവും നടന്നു. അദ്ധ്യാപകനായ ശ്രീ സിബി എബ്രഹാം പരിപാടികൾക്ക് നേതൃത്വം നൽകി.

വീഡിയോ കാണാം....

പ്രൈമറി ഹൈടെക് ക്ലാസ്സ് റൂമുകളുടെ ഉദ്ഘാടനം

 

പ്രൈമറി ഹൈടെക് ക്ലാസ്സ് റൂമുകളുടെ ഉദ്ഘാടനം ബഹു. ഇടുക്കി എം പി ശ്രീ. ഡീൻ കുുര്യാക്കോസ് നിർവഹിച്ചു.

വീഡിയോ കാണാം...

പരിസര ശുചീകരണം

151ാം ഗാന്ധി ജയന്തിയോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

വീഡിയോ കാണാം...

ഗാന്ധി ജയന്തിയുടെ 150ാം വാർഷികം

മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു ഡോക്യുമെന്ററി തയ്യാറാക്കി അവതരിപ്പിച്ചു.

ഡോക്യുമെന്ററി കാണാം...

സ്കൂൾ സ്പോർട്സ് മീറ്റ് 2019

കുട്ടികളുടെ കായികശേഷികളുടെ പ്രകടന വേദിയായി സ്കൂൾ സ്പോർട്സ് മീറ്റ് , 2019 സെപ്റ്റംബർ 29ാം തീയതി നടന്നു. 4 ഹൗസുകളായി തിരിച്ച് നടത്തിയ മത്സരത്തിന് മുന്നോടിയായി നടന്ന മാർച്ച് പാസ്റ്റ് സല്യൂട്ട് ഹെഡ്മിസ്ട്രസ്സ് ശ്രീമതി ജയശ്രീ പി എൻ സ്വീകരിച്ചു.


വീഡിയോ കാണാം....

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്

2019 - 20 അദ്ധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് ഭാരവാഹികളെ കണ്ടെത്താനായി പരമ്പരാഗത രീതിയിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടത്തി. കുട്ടികൾ തന്നെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായി മാറി. തിരഞ്ഞെടുപ്പിന് മുന്നോടിയായി "മീറ്റ് ദി കാൻഡിഡേറ്റ് " പരിപാടി സംഘടിപ്പിച്ചു. ഇതിൽ മത്സരാർത്ഥികൾ തങ്ങളുടെ ആശയങ്ങൾ പങ്കുവെച്ചു.

മീറ്റ് ദി കാൻഡിഡേറ്റ് 2019

വീഡയോ കാണാം.....

രാജ്യാന്തര കൗമാരദിനാചരണം

സാമൂഹ്യ നീതി വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ രാജ്യാന്തര കൗമാരദിനാചരണം 2019 ആഗസ്റ്റ് 2ന് നടന്നു.

വീഡിയോ കാണാം...

ഓണാഘോഷം 2019

സ്കൂൾ പി റ്റി എയുടെ നേതൃത്വത്തിൽ ഓണാഘോഷം വിപുലമായ പരിപാടികളോടെ നടത്തുകയുണ്ടായി. പി റ്റി എ പ്രസിഡന്റ് ശ്രീ കുമരേശൻ എം ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ബഹു. പ്രഥമാദ്ധ്യാപിക ശ്രീമതി ജയശ്രീ പി എൻ മുഖ്യ സന്ദേശം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികളും ഓണക്കളികളും ആഘോഷത്തിന് വർണ്ണപ്പൊലിമ നൽകി.

↑പേജിന്റെ മുകളിലേയ്ക്ക് പോവുക....


പ്രധാനപേജിലേയ്ക്ക് തിരിച്ച് പോവുക.....