എ എം യു പി എസ് മാക്കൂട്ടം/വിദ്യാർത്ഥികൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാർത്ഥികളുടെ എണ്ണം
പൊതുവിദ്യാലയത്തിന്റെ എല്ലാ മികവുകളും സാധ്യതകളും ഫലപ്രദമായി ഉപയോഗപ്പെടുത്തിയതിനാൽ മാക്കൂട്ടം എ എം യു പി സ്കൂളിൽ കുട്ടികളുടെ കുറവ് ഉണ്ടായിട്ടില്ല. പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് മൽസര പരീക്ഷാ പരിശീലനം, പിന്നോക്കക്കാർക്ക് പരിഹാര ബോധന ക്ലാസുകൾ, ക്ലബ് പ്രവർത്തനങ്ങൾ, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ മേളകൾ, കലാമേളകൾ എന്നിവയിൽ വർഷം തോറും നേടുന്ന മികച്ച നേട്ടങ്ങൾ തുടങ്ങിയവയെല്ലാം മൂലമാണ് കുന്ദമംഗലം ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ മാക്കൂട്ടം എ എം യു പി സ്കൂളിലേക്ക് വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രവേശനം തേടുന്നതിന് താൽപര്യപ്പെടുന്നത്.
ക്ലാസ് | ആൺ കുട്ടികൾ | പെൺ കുട്ടികൾ | ആകെ കുട്ടികൾ |
---|---|---|---|
ഒന്നാം ക്ലാസ് | 47 | 40 | 87 |
രണ്ടാം ക്ലാസ് | 35 | 36 | 71 |
മൂന്നാം ക്ലാസ് | 35 | 43 | 78 |
നാലാം ക്ലാസ് | 39 | 37 | 76 |
അഞ്ചാം ക്ലാസ് | 57 | 63 | 120 |
ആറാം ക്ലാസ് | 61 | 57 | 118 |
ഏഴാം ക്ലാസ് | 62 | 63 | 125 |
ആകെ | 336 | 339 | 675 |
ഒന്നാം ക്ലാസ് പ്രവേശനം
അധ്യയന മാധ്യമം
സ്കൂളിന്റെ ചരിത്രത്തിൽ നിർണായകമായ ചുവടുവെപ്പായിരുന്നു ഇംഗ്ലീഷ് മീഡിയം ആരംഭിക്കാനുള്ള തീരുമാനം. രണ്ടായിരമാണ്ടിന്റെ തുടക്കത്തിൽ കേരളത്തിൽ പൊതുവായ കാണപ്പെട്ടതുപോലെ ഗൾഫ് സ്വാധീനവും മറ്റും മൂലം പൊതു സമൂഹം പൊതുവിദ്യാലയങ്ങളിൽ നിന്ന് അകലുകയും സ്വകാര്യ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികളെ അയക്കുകയും ചെയ്തപ്പോൾ 2004 ലെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ചേർന്ന പി.ടി.എ കമ്മിറ്റി യോഗമാണ് സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ആരംഭിക്കാനുള്ള തീരുമാനമെടുത്തത്. 2005 - 06 അധ്യയന വർഷത്തെ രണ്ട് ഡിവിഷൻ ഒന്നാം ക്ലാസുകളിൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയമാക്കിക്കൊണ്ട് സ്കൂളിലെ ആദ്യ ബാച്ചിന് സമാരംഭം കുറിച്ചു. തുടർന്നു വന്ന ഏഴു വർഷങ്ങൾ കൊണ്ട് ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ ഓരോ ഡിവിഷനുകൾ ഇംഗ്ലീഷ് മീഡിയം ആയിരുന്നു. എന്നാൽ ഇക്കാലയളവിൽ ഓരോ ക്ലാസിലും ചേരുന്ന വിദ്യാർത്ഥികളിൽ കൂടുതൽ പേരും മലയാളം മീഡിയമായിരുന്നു താൽപര്യപ്പെട്ടിരുന്നത്. ഇംഗ്ലീഷ് മീഡിയത്തിലൂടെയുള്ള പഠനം തങ്ങളുടെ വിദ്യാർത്ഥികൾക്ക് സാധ്യമാവുമോ എന്ന ആശങ്കയായിരുന്നു ഇതിനു പിന്നിൽ. എന്നാൽ സാധാരണക്കാർക്കും മികച്ച നിലവാരത്തിൽ പൊതുവിദ്യാലയത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി ഇംഗ്ലീഷ് മീഡിയത്തിലൂടെ മിടുക്കരാവാം എന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ സമൂഹത്തിൽ തെളിയിച്ചതോട് കൂടി രക്ഷിതാക്കൾ ആവേശത്തോടെ ഇംഗ്ലീഷ് മീഡിയത്തിലേക്ക് വിദ്യാർത്ഥികളെ ചേർത്തു. 2021 - 2022 അധ്യയന വർഷം സ്കൂളിലുളള 24 ഡിവിഷനുകളിൽ 17 ഉം ഇംഗ്ലീഷ് മാധ്യമത്തിലാണ് അധ്യയനം നടത്തുന്നത്.