ജി എൽ പി എസ് പരപ്പ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാസറഗോഡ് ജില്ലയിലെ കാറഡുക്ക ബ്ലോക്കിൽ പെട്ട ദേലംപാടി പഞ്ചായത്തിലെ പരപ്പ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് പരപ്പ ഗവ.എൽ.പി സ്കൂൾ.ചെർക്കള- ജാൽസൂർ സംസ്ഥാന പാതയിൽ കൊട്ടിയാടി ജംഗ്ഷനിൽ നിന്ന് അഞ്ച് കി.മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് പരപ്പ.കാസറഗോഡ് താലൂക്കിലെ കാറഡുക്ക ബ്ലോക്കിൽ പെട്ട ദേലംപാടി പഞ്ചായത്തിൽ കേരള-കർണ്ണാടക അതിർത്തിയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. അരികിൽ പയസ്വിനി ശാന്തമായി ഒഴുകുന്നു. പരപ്പ സംരക്ഷിത വന മേഘലയാൽ ഈ ഗ്രാമം ചുറ്റപ്പെട്ടു കിടക്കുന്നു. സ്കൂളിന് പുറമെ കേരള സർക്കാറിന്റെ പ്രകൃതി പഠന കേന്ദ്രം,അതിഥി മന്ദിരം,പരപ്പ വില്ലേജ് ഓഫീസ്, പരപ്പ ജുമ മസ്ജിദ് തുടങ്ങിയ സ്ഥാപനങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു.കാസർഗോഡിലേക്കുള്ളപടിഞ്ഞാറൻ പ്രധാന റോഡിന് വടക്ക് മംഗലാപുരത്തേയും തെക്ക് കോഴിക്കോട്ടേയും ബന്ധിപ്പിക്കുന്ന NH.66-ലേക്ക് പ്രവേശനമുണ്ട്. കൊട്ട്യാടി പാലം, ജൽസൂർ റോഡ്, പള്ളത്തൂർ പാലം, ദേലമ്പാടി-മുടൂർ, പഞ്ചിക്കൽ, കല്ലടുക്ക-ദേർക്കജെ, ഉജ്ജംപാടി-മുഞ്ചിക്കൻ,സാലത്തടുക്ക-പഞ്ചുവടി, കൊമ്പോട്, നുഞ്ചുബെട്ട്-എരിക്കടപ്പ് എന്നിവയാണ് ഈ പ്രദേശത്തെ അതിർത്തി ഗ്രാമങ്ങൾ.കിഴക്കോട്ടുള്ള റോഡ് കർണാടകയിലെ സുള്ള്യയുമായി ബന്ധിപ്പിക്കുന്നു, അവിടെ നിന്ന് മൈസൂരിലേക്കുംബാംഗ്ലൂരിലേക്കും പ്രവേശിക്കാം. മംഗലാപുരം-പാലക്കാട് പാതയിലെ കാസർഗോഡാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. മംഗലാപുരത്ത് വിമാനത്താവളമുണ്ട്.റബർ,അടക്ക തുടങ്ങിയവയാണ് പ്രധാന കാർഷികവൃത്തി.കൂടുതൽ അറിയാൻ
ജി എൽ പി എസ് പരപ്പ | |
---|---|
വിലാസം | |
പരപ്പ, ദേലമ്പാടി പരപ്പ പി.ഒ. , 671543 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1990 |
വിവരങ്ങൾ | |
ഫോൺ | 04994 270065 |
ഇമെയിൽ | glpsparappat@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11338 (സമേതം) |
യുഡൈസ് കോഡ് | 32010200804 |
വിക്കിഡാറ്റ | Q64398947 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കുമ്പള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | ദേലംപാടി പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 51 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കൃഷ്ണൻ അത്തിക്കിൽ |
പി.ടി.എ. പ്രസിഡണ്ട് | അശ്രഫ് സി.എച്ച് |
എം.പി.ടി.എ. പ്രസിഡണ്ട് | അഫ്ലത്ത് ബീവി |
അവസാനം തിരുത്തിയത് | |
11-03-2022 | Glps11338 |
ഭൗതികസൗകര്യങ്ങൾ
3.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമ്മിച്ച പുതിയ രണ്ട് ക്ലാസ് മുറികൾ 2021 നവമ്പറിൽ ഉദ്ഘാടനം ചെയ്യപ്പെട്ട.2020 -2021 അധ്യായന വർഷത്തിൽ പഞ്ചായത്ത് വക ആധുനിക രീതിയിലുള്ള ഡസ്ക്-ബെഞ്ച്(9 എണ്ണം) ലഭിച്ചു.2019-2020 വർഷത്തിൽ പഞ്ചായത്ത് വക,ക്ലാസ് ലൈബ്രറിക്കാവശ്യമായ അലമാരകൾ (4 എണ്ണം) ലഭിച്ചു.ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി ലഭിച്ച രണ്ട് ലാപ്ടോപ്പുകൾ ഉൾപ്പെടെ നാല് ലാപ്ടോപ്പുകളും പഞ്ചായത്ത് വക ലഭിച്ച 4 ഡെസ്ക് ടോപ്പുകളും സ്കൂളിൽ ഉണ്ട്.രണ്ട് ഓവർ ഹെഡ് പ്രോജക്ടുകളും സ്ക്രീനും ഉണ്ട്.സ്മാർട്ട് ക്ലാസ് റൂം ഒരുക്കുന്നതിന്റെ ഭാഗമായി പഴയ കെട്ടിടത്തിലെ മുഴുവൻ ക്ലാസ് റൂമുകളിലും ഇൻറർനെറ്റ് കണക്ഷൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.1000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി.ശുദ്ധമായ കുടിവെള്ള സ്രോതസ്.സ്വന്തമായ കിണർ.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയായ 'കെ ഫോൺ' വഴിയുള്ള ഇൻറർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്കൂൾ സ്റ്റാഫിനും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും വിദ്യാലയത്തിനുണ്ട്.
സാരഥികൾ
അദ്ധ്യാപക രക്ഷാകർതൃ സമിതി & സ്കൂൾ മാനേജ്മെന്റ് കമ്മറ്റി
ഒരു വിദ്യാലയത്തിന്റെ നാനോന്മുഖ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട് പോവാനും വിദ്യാലയത്തിന്റെ വികസനത്തിനും രക്ഷകർത്താക്കളുടെയും അദ്ധ്യാപകരുടെയും ഒരുമിച്ചുള്ള പരിശ്രമം അത്യാവശ്യമാണ്.അവിടെയാണ് അദ്ധ്യാപക രക്ഷാകർതൃ സമിതിയുടെയും സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിയുടെയും പ്രാധാന്യം. അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. എസ്.എം.സി എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്. ഇപ്രകാരമുണ്ടായ അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും,ജനങ്ങളും താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. . സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ, ലൈബ്രറി,എന്നിവ മെച്ചപ്പെടുത്തുന്നത് ഈ സംഘടനയുടെ സംഘടിതയത്നത്തിലൂടെയാണ് .പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം. . സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും സ്കൂൾമാനേജ്മെന്റ്കമ്മറ്റി കടപ്പെട്ടിരിക്കുന്നു. അച്ചടക്കപരിപാലനത്തിലും ഇവർക്ക് ഗണ്യമായ പങ്കുണ്ട്. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്.
[[പ്രമാണം:11338 PTA President.jpg|'അഷ്‌റഫ് സി എച്ച് '(പി.ടി.എ പ്രസിഡന്റ് & എസ് .എം .സി ചെയർമാൻ) [[പ്രമാണം:11338 Vice president.jpg|'സൈനുദ്ധീൻ പി'(പി.ടി.എ വൈസ് .പ്രസിഡന്റ്)
മുൻസാരഥികൾ
sl no | Name | Academiv year |
---|---|---|
1 | Lalithakumari | |
2 | Chandrika | |
3 | Ramakrishnan | |
4 | Ayyappan | |
5 | Selmabeevi | |
6 | Sabu Thomas | |
7 | KK Pisharody |
മുൻസാരഥികൾ
Lalithakumari ;chandrika;Ramakrishnan;Ayyappan;Selmabeevi,
വഴികാട്ടി
{{#multimaps:12.5748365,75.2674604|zoom18}}