ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

22:27, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41075ayyankoickal (സംവാദം | സംഭാവനകൾ) ('അയ്യൻകോയിക്കൽ എസ് പി സി യൂണിറ്റ് കൊല്ലം സിറ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അയ്യൻകോയിക്കൽ എസ് പി സി യൂണിറ്റ് കൊല്ലം സിറ്റിയിലെ മികച്ച യൂണിറ്റുകളിലൊന്നാണ്.എസ് പി സി യുടെ തനതു പ്രവർത്തനങ്ങളിൽ മികവാർന്നവ കാഴ്ചവയ്ക്കുന്നതിനൊപ്പം വേറിട്ട പ്രകടനങ്ങളും നമ്മുടെ കുട്ടികൾ കാഴ്ചവയ്ക്കുന്നു.സ്ത്രീധനം എന്ന സമൂഹ വിപത്തിനെതിരെ തയ്യാറാക്കിയ 'ഉയർത്തെഴുന്നേൽപ്പ്' എന്ന ടെലിഫിലിം സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റി. ക്വിസ് മൽസരങ്ങൾ, ലേഖന മൽസരങ്ങൾ എന്നിവയിൽ പങ്കെടുക്കുന്നതിനൊപ്പം Learn To Serve എന്ന ആപ്തവാക്യം സാർത്ഥകമാക്കുന്നതിനായി ഒരു വയറൂട്ടാം, പുത്തൻ ഉടുപ്പും പുസ്തകവും തുടങ്ങി ഭക്ഷണവും വസ്ത്രവും പുസ്തകവുമൊക്കെയായി എസ് പി സി കേഡറ്റ്സ് കോവിഡ് അതിജീവന പദ്ധതിയിൽ അതീവ താത്പര്യത്തോടെ പങ്കാളികളായി. വിവിധ ദിനാചരണങ്ങളിൽ എസ് പി സി കേഡറ്റ്സിൻ്റെ പങ്കാളിത്തവും ശ്രദ്ധേയമാണ്.

അയ്യൻകോയിക്കൽ SPC യൂണിറ്റ് 2021 ജനുവരി 1 മുതൽ എല്ലാ ദിവസവും മുടങ്ങാതെ സംപ്രേഷണം ചെയ്തു വരുന്ന അയ്യൻകോയിക്കൽ SPC വാട്ട്സ്ആപ്പ് റേഡിയോ സംസ്ഥാന തലത്തിൽ തന്നെ പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട്. വാർത്തകൾക്കൊപ്പം എല്ലാ ദിവസവും 10 GK Questions കൂടി ഉൾക്കൊള്ളിക്കുകയും ഈ ചോദ്യങ്ങളുടേയും ഉത്തരങ്ങളുടേയും Text എല്ലാ ക്ലാസ്സ് ഗ്രൂപ്പുകളിലേയ്ക്കും ക്ലാസ്സ് അധ്യാപകർ വഴി അയച്ചു നൽകുന്നു.ഈ ചോദ്യങ്ങളെ അടിസ്ഥാനമാക്കി എല്ലാ തിങ്കളാഴ്ചയും ഒരു Quiz Competition ക്ലാസ്സ് തലത്തിൽ നടത്തിവരുന്നു.