നമസ്കാരം 18431 !,

താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകേണ്ടതാണ്‌. ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, വിദ്യാലയത്തിന്റെ പേര് തുടങ്ങിയവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക.

ഒപ്പ്

സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.

എന്ന്

~~~~

-- New user message (സംവാദം) 16:41, 10 ജനുവരി 2017 (IST)Reply[മറുപടി]

സ്കൂൾവിക്കി കുറേക്കൂടി ശ്രദ്ധയും പരിചരണവും ആവശ്യപ്പെടുന്നു.

പ്രിയ ഉപയോക്താവേ,
സ്കൂൾ പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്യാനും അവ സ്കൂൾവിക്കിയിൽ ഉൾപ്പെടുത്താനുമുള്ള താങ്കളുടെ അത്യുത്സാഹത്തിന് ആദ്യമേ നന്ദി പറയട്ടെ.

കേരളത്തിലെ പൊതുവിദ്യാലയങ്ങൾ ചേർന്ന് തയ്യാറാക്കുന്ന ഒരു വിജ്ഞാനകോശമാണ് സ്കൂൾവിക്കി. അതിലെ ഉള്ളടക്കത്തിന് ഒരു വിജ്ഞാനകോശത്തിന്റെ സ്വഭാവം ഉണ്ടായിരിക്കണം. കൂടുതൽ കാര്യങ്ങൾ ചേർക്കണം എന്ന മത്സരബുദ്ധിയോടെ നാം സ്കൂൾവിക്കിയെ സമീപിക്കുമ്പോൾ, അതിന്റെ വിജ്ഞാനകോശസ്വഭാവം നഷ്ടപ്പെടുന്നതായിട്ടാണ് അനുഭവങ്ങൾ കാണിക്കുന്നത്. നാം ഉൾപ്പെടുത്തുന്ന എല്ലാ വിവരങ്ങളും സ്കൂൾ വിക്കിക്ക് അനുഗുണമാണോ എന്ന സ്വയം വിലയിരുത്തൽ ഉണ്ടാകേണ്ടതുണ്ട് എന്ന് ഓർമ്മിപ്പിക്കാനാണ് ഈ കുറിപ്പ്. സ്കൂൾവിക്കി എന്താണ് എന്ന് മാത്രമല്ല എന്തല്ല എന്ന തിരിച്ചറിവോടുകൂടിയും വിവരങ്ങൾ ചേർക്കുമ്പൊഴാണ് അത് കൂടുതൽ കൃത്യമാകുന്നത്. അതിനാൽ, ഇനിപ്പറയുന്ന കാര്യങ്ങൾ ഒന്ന് മനസ്സിൽ വച്ചോളൂ.

  • താളുകൾ സൃഷ്ടിക്കുമ്പോൾ അവ സ്കൂൾതാളിന്റെ ഉപതാളായിരിക്കണം എന്നത് നിർബന്ധമാണ്. സ്വതന്ത്രതാളുക(സ്കൂൾതാളുകളല്ലാത്ത)ളും അനാഥ താളുകളും മായ്ക്കപ്പെടുന്നതാണ്. ഇത്തരത്തിൽ കൂടുതൽ ഉള്ളടക്കമുള്ള സ്വതന്ത്ര താളുകൾ ഉണ്ടെങ്കിൽ അവ ഉടൻതന്നെ സ്കൂൾതാളിന്റെ ഉപതാളാക്കി മാറ്റു.
  • വളരെ വലിയ താളുകൾ സൃഷ്ടിക്കാതിരിക്കുക. അതായത് ഒരു താളിൽ തന്നെ പരമാവധി വിവരങ്ങൾ ചേർത്ത് താളുകളുടെ സൈസ് വല്ലാതെ കൂട്ടരുത്. ഇത്തരം താളുകൾ വായനക്കാരെ ചടപ്പിക്കുന്നവ മാത്രമല്ല, കൂടുതൽ സമയമെടുത്ത് ലോഡ് ചെയ്യപ്പെടുന്നവ കൂടിയാണ്. എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ എന്ന താളിന് സ്കൂൾവിക്കിയിലെ ഏറ്റവും വലിയ താളുകളുടെ കൂട്ടത്തിൽ ഒമ്പതാം സ്ഥാനമുണ്ട്. ഒരു താളിൽ തന്നെ ഇത്രയധികം വിവരങ്ങൾ ചേർക്കുന്നതിനുപകരം അവയെ യുക്തിപൂർവം ഉപതാളുകളാക്കി മാറ്റുക.
  • സ്കൂളിലെ മുഴുവൻ കാര്യങ്ങളും ഒരു ഡയറിയിലോ ലോഗ് ബുക്കിലോ പോലെ രേഖപ്പെടുത്തേണ്ട സ്ഥലമല്ല സ്കൂൾവിക്കി. ചേർക്കുന്ന വിവരങ്ങളുടെ ആവശ്യകതയും പ്രസക്തിയും രണ്ടുതവണയെങ്കിലും ആലോചിക്കുക.
  • അധ്യാപകരുടെയോ, വിദ്യാർത്ഥികളുടെയോ ജീവചരിത്രശേഖരമല്ല സ്കൂൾവിക്കി. അതുകൊണ്ട് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മറ്റും പേരിൽ തുടങ്ങിയിട്ടുള്ള താളുകൾ നീക്കം ചെയ്യപ്പെടും. ഒരു ലേഖനം തുടങ്ങത്തക്ക ശ്രദ്ധേയത പ്രസ്തുത വ്യക്തിക്കുണ്ടെങ്കിൽ മാത്രമേ അവരുടെ പേരിൽ ഒരു ലേഖനം തുടങ്ങാവൂ. അതും സ്കൂളിന്റെ ഉപതാളായി മാത്രം.
  • അന്തർവിക്കി കണ്ണികൾ ഉപയോഗിച്ച് ലേഖനങ്ങളെ കൂടുൽ മികച്ചതാക്കാനുള്ള സൗകര്യം സ്കൂൾവിക്കിയിലുണ്ട്. എന്നാൽ പുറം കണ്ണികൾ ചേർക്കുമ്പോൾ കുറച്ചുകൂടി ശ്രദ്ധപുലർത്തുക. വാർത്താ സൈറ്റുകളിലേക്കും സെർച്ച് റിസൽട്ടുകളിലേക്കും മറ്റുമുള്ള കണ്ണികൾ ദയവായി ഒഴിവാക്കുക.

കൂടുതൽ വ്യക്തതയാവശ്യമാണെങ്കിൽ വിളിക്കുക.
മികച്ച വിക്കി അനുഭവങ്ങൾ ആശംസിച്ചുകൊണ്ട്,
ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 15:46, 11 മാർച്ച് 2022 (IST)

"https://schoolwiki.in/index.php?title=ഉപയോക്താവിന്റെ_സംവാദം:18431&oldid=1735571" എന്ന താളിൽനിന്ന് ശേഖരിച്ചത്