ജി.എം.യു.പി.എസ് കാളികാവ് ബസാർ/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അക്കാദമിക പ്രവർത്തനങ്ങൾ

2004-ൽ 319 വിദ്യാർത്ഥികൾ മാത്രമുണ്ടായിരുന്ന ഇവിടെ ഇന്ന് 2021 - 22അധ്യയനവർഷം പ്രീ- പ്രൈമറി ഉൾപ്പെടെ 1384വിദ്യാർത്ഥികൾ പഠനം നടത്തുന്നു. ആഘോഷങ്ങളും ദിനാചരണങ്ങളും പഠന പ്രവർത്തനത്തിന്റെ ഭാഗമായി ഉൾക്കൊണ്ടുള്ള പ്രവർത്തനങ്ങൾ തന്നെയാണ് വിദ്യാലയത്തിൽ ഒരുക്കുന്നത്, എൽ.എസ്.എസ് / യു.എസ് .എസ് പരീക്ഷ പരിശീലനം, മറ്റു മത്സര പരീക്ഷകൾ, മലയാളത്തിളക്കം, ശ്രദ്ധ, ഹലോ ഇംഗ്ലീഷ് തുടങ്ങിയ പ്രവർത്തനങ്ങളും വിദ്യാലയത്തിൽ മികച്ച രീതിയിൽ നടത്തപ്പെടുന്നു.പഠന പിന്നാക്കകാർക്കായുള്ള പ്രത്യേക പ്രവർത്തനങ്ങളും നടപ്പാക്കുന്നു.SRG, സബ്ജക്ട് കൗൺസിൽ തുടങ്ങിയവ ചേർന്ന് അക്കാദമിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.തുടർച്ചയായ എൽ.എസ് എസ്.വിജയികൾ, ന്യൂ മാത്സ് മത്സര പരീക്ഷയിൽ വിജയം എന്നിവ എടുത്തു പറയേണ്ടതാണ്.വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികൾക്ക് എസ്.എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ.പ്ലസ് വാങ്ങുന്നതിനും സാധിച്ചിട്ടുണ്ട് എന്നതും ഏറെ അഭിമാനകരമാണ്.

പാഠ്യേതരപ്രവർത്തനങ്ങൾ

പൊതുപ്രവർത്തനങ്ങൾ

കുട്ടികളുടെ കഴിവും താത്പര്യവും തിരിച്ചറിഞ്ഞ് അവർക്കനുയോജ്യമായ പഠനാനുബന്ധ പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ഒരുക്കാറുള്ളത്.ദിനാചരണങ്ങൾ, ശില്പശാലകൾ, ക്യാമ്പുകൾ തുടങ്ങിയവ ഓരോ ക്ലബുകളുടെയും നേതൃത്വത്തിൽ നടപ്പാക്കി വരുന്നു.

സംഘാടനത്തിന്റെ മാധുര്യം

സംഘാടനത്തിന്റെ മാധുര്യം നുകർന്ന് പ്രൈമറി വിദ്യാർത്ഥികൾ...

പൂക്കളമത്സരവും ഓണസദ്യയും ഓണക്കളികളും നിറഞ്ഞ ഉത്സവത്തിമിർപ്പിൽ മൈലാഞ്ചി മത്സരവും സംഘടിപ്പിച്ച് കാളികാവ് ബസാർ സ്കൂളിലെ ഓണാഘോഷം വേറിട്ട അനുഭവമായി. സ്കൂളിൽ നടന്നു വരുന്ന ഉറവ പദ്ധതിയുടെ ഭാഗമായി ഏഴാം ക്ലാസ്സ് വിദ്യാർത്ഥികളാണ് ഓണാഘോഷത്തിന്റെ മുഴുവൻ ചുമതലയും ഏറ്റെടുത്ത് നടത്തിയത്.

സ്വീകരണം,ഭക്ഷണം,ഗെയിംസ് തുടങ്ങി വിവിധ കമ്മിറ്റികളായി തിരിച്ച സംഘാടക സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ആഘോഷപരിപാടികളുടെ ഗാമ്പീര്യം തിരിച്ചറിഞ്ഞ് മുഖ്യാതിഥിയായിയെത്തിയ

 
ഉത്തമ മാതൃക

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.മോഹൻ ദാസ് കുട്ടികളെ പ്രത്യേകം അഭിനന്ദിച്ചു.

പൂക്കളമത്സരം, കസേരകളി,വടംവലി തുടങ്ങിയ മത്സര പരിപാടികളും പുലികളിയും അരങ്ങേറി. വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.

കാളികാവ് പഞ്ചായത്ത് പ്രസിഡന്റ് വി.പി.എ നാസർ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം മോഹൻദാസ്, പഞ്ചായത്ത് അംഗം നജീബ് ബാബു, പ്രദേശത്തെ സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ, പൊതു സ്ഥാപനങ്ങളിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

സ്നേഹസമ്മാനം

പരസ്നേഹത്തിന്റെ ഉത്തമ മാതൃകയാവുകയായിരുന്നു നമ്മുടെ വിദ്യാലയത്തിലെ കുരുന്നുകൾ. ശിശുദിനത്തിൽ ആ കു‍ുംടുംബത്തിന്റെ ദയനീയജീവിതം ഹൃദയത്തിലാവാഹിച്ച കുട്ടികൾ തങ്ങളാൽ കഴിയുന്നത് ചെയ്ത് കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു മിഠായി വാങ്ങാതെ മൂന്നു ദീവസം കൊണ്ട് എണ്ണായിരത്തോളം രൂപയാണ് കുരുന്നുകൾ സമാഹരിച്ചത്. കുഞ്ഞുങ്ങളുടെ സന്മനസ്സിനോട് മുതിര്ന്നവരും ഐക്യദാർഢ്യം പ്രഖ്യാപിച്ചതോടെ കുട്ടികളുടെ സ്വപ്നം പൂവണിയുകയായിരുന്നു. നന്ദി.. പ്രിയപ്പെട്ട രക്ഷിതാക്കൾക്ക്... പൂർവ വിദ്യാർത്ഥികൾക്ക്... കാളികാവിലെ നല്ലവരായ ചുമട്ടുതൊഴിലാളികൾക്ക്... കുട്ടികൾക്ക് നിസ്സീമമായ പിന്തുണ നൽകിയ കാളികാവിലെ മാധ്യമ പ്രവർത്തകർക്ക്.....

ഇഫ്താർ മീറ്റ്

കാളികാവ് ബസാർ മാതൃകാ യുപിസ്കൂളിൽ സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ നിന്ന്....പുണ്യമാസത്തിന്റെ നന്മകളുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും കാളികാവിലെ സാമൂഹിക

 
ഇഫ്താർ മീറ്റ്

രാഷ്ട്രീയ രംഗത്തെ സമുന്നത വ്യക്തിത്വങ്ങളും വിവിധ ക്ലബ് പ്രവർത്തകരും സമൂഹത്തിന്റെ നാനാതുറകളിൽ പെട്ട വ്യക്തിത്വങ്ങളും ഒത്തുചേർന്നു....

 
ആഘോഷങ്ങൾ
 
ധനമന്ത്രിയോടൊപ്പം
 
സാമൂഹ്യ പങ്കാളിത്തം

കലാകായിക പ്രവർത്തനങ്ങൾ

കലാകായിക രംഗത്ത് തിളക്കമാർന്ന നേട്ടങ്ങളോടെ മികവ് നിലനിർത്തുന്നു.കഴിഞ്ഞ വർഷം ചിത്രതുന്നലിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി.കായികമേളയിൽ കിഡ്ഡീസ് വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.സ്കൂളിൽ സംഗീതത്തിനും നൃത്തത്തിനും പ്രത്യേക പരിശീലനം നൽകി വരുന്നുണ്ട്.പി.ടി.എ. സഹകരണത്തോടെ അത്ലറ്റിക്സിലും ഫുട്ബോളിനും പ്രത്യേക പരിശീലനം നൽകി വരുന്നു.

 
ഫുട്ബോൾ

സ്കൂൾ സോക്കർ ലീഗ് ആവേശമായി ഇന്ത്യൻ സോക്കർ ലീഗിന്റെ (ISL)മാതൃകയിൽ വിദ്യാലയത്തിൽ സംഘടിിപ്പിച്ച സ്കൂൾ സോക്കർ ലീഗ്(SSL) കുരുന്നുകൾക്ക് അവേശമായി.... വിദ്യാലയത്തിലെ യുപി ക്ലാസുകളിൽ നിന്നു തെരഞ്ഞെ‍ടുത്ത ആറു ടീമുകളാണ് ലീഗിൽ മാറ്റുരച്ചത്... ഫൈനലിൽ മുബൈ സിറ്റി ടൈബ്രേക്കറിൽ കേരളാ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടപത്തി ജേതാക്കളായി... കാളികാവ് ഫ്രണ്സ് താരം ഷാജി,മോയ്തീൻ, അധ്യാപകരായ മുനീർ, ജിനേഷ് നേതൃത്വം നൽകി...ഖുമൈനി ക്ലബ് കാളികാവ് സ്കൂൾ സോക്കർ ലീഗിന് ആവശ്യമായ ഫുട്ബോളുകൾ സംഭാവന നൽകി...

റേഡിയോ സ്റ്റേഷൻ

വിദ്യാലയ റേഡിയോ സ്റ്റേഷൻ

അറിവിനൊപ്പം വിനോദവും എന്ന ലക്ഷ്യത്തോടെ വിദ്യാലയ റേഡിയോ സ്റ്റേഷൻ പ്രവർത്തിക്കുന്നു. ഓരോ ക്ലാസ്സും മാറി മാറി ഓരോ ദിവസവും പ്രാർഥന, പ്രഭാത വാർത്തകൾ , ഇന്നത്തെ ചിന്താവിഷയം , കവി പരിചയം തുടങ്ങിയ പരിപാടികൾ നടത്തി വരുന്നു. സർഗാത്മശേഷികൾ വളർത്തുന്നതിനും ആശയ പാടവും വികസിപ്പിക്കുന്നതിനും ഇടത്തിലൂടെ കുട്ടികൾക്ക് കഴിയുന്നു. വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ , തത്സമയ ക്വിസ് മത്സരങ്ങൾ എന്നിവ ഇതിലൂടെ നടത്തി വരുന്നു.

കരാട്ടെ പരിശീലനം

ടാലന്റ് ലാബിന്റെ ഭാഗമായി കഴിഞ്ഞ 2 വർഷമായി നടന്നു വരുന്ന കരാട്ടേപരിശീലനത്തിന്റെ ഈ വർഷത്തെ ക്ലാസ്സ് ആരംഭിച്ചു. കാളികാവ് ബുഷി ഡോ മാർഷൽ അക്കാദമിയാണ് സൗജന്യമായി കുട്ടികൾക്ക് പരിശീലനം നൽകുന്നത്. സെമ്പായി ബിനു ജോസഫ്, ഫഹദ്, അഖിൽ എന്നിവരാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്.

ഔഷധത്തോട്ടം

സയൻസ്, സാമൂഹ്യ,ഹരിതക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ ഒരു ഔഷധത്തോട്ടം നിർമ്മിച്ച് പരിപാലിച്ചു വരുന്നു. അപൂർവ്വമായി നിരവധി ഔഷധ സസ്യങ്ങൾ ഇവിടെയുണ്ട്.

പൂന്തോട്ട നിർമ്മാണം

സ്കൂൾ സൗന്ദര്യ വൽകരണത്തിൻറ ഭാഗമായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പൂന്തോട്ടം നിർമ്മിച്ച് പരിപാലിക്കുന്നുണ്ട്.


കുട്ടികളുടെ കഴിവും താത്പര്യവും തിരിച്ചറിഞ്ഞ് അവർക്കനുയോജ്യമായ പഠനാനുബന്ധ പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ഒരുക്കാറുള്ളത്.ദിനാചരണങ്ങൾ, ശില്പശാലകൾ, ക്യാമ്പുകൾ തുടങ്ങിയവ ഓരോ ക്ലബുകളുടെയും നേതൃത്വത്തിൽ നടപ്പാക്കി വരുന്നു.വിദ്യാലയത്തിൽ നടപ്പാക്കി വരുന്ന ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതിയിലൂടെ 18 മേഖലകളിൽ (അഭിനയം, ചിത്രരചന, കഥ - കവിത, അധ്യാപനം, ഫോട്ടോഗ്രാഫി, ഫുഡ്ബോൾ മുതലായവ... )ഓരോ മാസവും ക്യാമ്പു കൾ സംഘടിപ്പിച്ചു വരുന്നു.കൂടാതെ ഏഴാം ക്ലാസിലെ കുട്ടികൾക്കായി സഹവാസ ക്യാമ്പ്, കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ലഭ്യമാകുന്ന സഹവാസ ക്യാമ്പുകളിൽ വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾ പങ്കെടുക്കാൻ അവസരമൊരുക്കുന്നു. പറമ്പിക്കുളം, അട്ടപ്പാടി എന്നിവിടങ്ങളിലായിരുന്നു ക്യാമ്പ്.കൂടാതെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ കൃഷി, ജൈവ വൈവിധ്യ ഉദ്യാനം, എന്നിവ സജ്ജമാക്കി വരുന്നു. സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്,സാമൂഹ്യശാസ്ത്രക്ലബ്ബ്, ഭാഷാക്ലബ്ബുകൾ ഹരിത ക്ലബ്ബ് എന്നിങ്ങനെ ക്ലബ്ബ് പ്രവർത്തനം സജീവമാണ്.ഓരോ ക്ലബ്ബിൻറയും കീഴിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു. സൈക്കിൾ ക്ലബ്ബിൻറ കീഴിൽ യു.പി. വിഭാഗത്തിലെ മുഴുവൻ കുട്ടികൾക്കും സൈക്കിൾ ബാലൻസ് നൽകി വരുന്നു. സെമിനാറുകൾ, ദിനാചരണങ്ങൾ, രക്തഗ്രൂപ്പ് നിർണയം, മത്സരങ്ങൾ, എന്നിങ്ങനെ ക്ലബ്ബ് പ്രവർത്തനങ്ങൾസംഘടിപ്പിച്ചു വരുന്ന


വിദ്യാർത്ഥികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനായി ശാസ്ത്രപഠനയാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. മിക്ക വർഷങ്ങളിലും കുട്ടികളെ കോഴിക്കോട് പ്ലാനറ്റോറിയത്തിൽ കൊണ്ടുപോകുന്നുണ്ട്. ശാസ്ത്രതത്വങ്ങൾ സ്വയം പരീക്ഷിച്ച് മനസ്സിലാക്കുന്നതിന് ഈ സന്ദർശനം അവസരം ഒരുക്കുന്നു.


വായനാമത്സരം

വായനവാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗൺ സിൽ സംഘടിപ്പിക്കുന്ന വായനാമത്സരം എല്ലാ വർഷവും നമ്മുടെ സ്ക്കൂളിൽ വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്. താലൂക്ക് തലത്തിലും ജില്ലാ തലത്തിലും നടക്കുന്ന മത്സരങ്ങളിൽ നമ്മുടെ സ്ക്കൂളിലെ കുട്ടികൾ വിജയികളായിട്ടുണ്ട്.

വിദ്യാരംഗം സാഹിത്യോത്സവം

സ്ക്കൂൾതലത്തിൽ തന്നെ സാഹിത്യോത്സവം നടത്തിയാണ് ഉപജില്ലാതലത്തിലേക്ക് കുട്ടികളെ തെരഞ്ഞടുക്കുന്നത്. ഉപജില്ല, ജില്ല, തലത്തിൽ നടക്കുന്ന സാഹിത്യോത്സവത്തിൽ ഈ സ്ക്കൂളിലെ വിദ്യാരംഗം ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്തിട്ടുണ്ട്.

വിദ്യാരംഗം വാർത്തകൾ

നല്ല വായന,നല്ല പഠനം,നല്ല ജീവിതം....... പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങളിൽ നവംബർ 1 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ നടപ്പാക്കിയ നല്ല വായന, നല്ല പഠനം, നല്ല ജീവിതം പദ്ധതിയുടെ ഭാഗമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് വിദ്യാലയത്തിലൊരുക്കിയത്.വായനയുടെ ലോകത്തേക്ക് പ്രവേശിക്കാൻ പുസ്തകങ്ങൾ ആഭ്യർഥിച്ച് കുരുന്നുകൾ രക്ഷിതാക്കൾക്ക് നോട്ടീസ് തയ്യാറാക്കി നൽകുകയാണ് ഇതിൽ ആദ്യം . കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ ഉപയോഗിച്ച് ക്ലാസ് ലൈബ്രറി വിപുലമാക്കി. വായനാ കുറിപ്പുകൾ തയ്യാറക്കൽ, നോട്ടീസ്, പോസ്റ്റർ രചന ,പുസ്തക പരിചയം എന്നിവയും ,റീഡിംങ്ങ്കോർണർ ഒരുക്കൽ എന്നിവയും ഇതിന്റെ ഭാഗമായി നടന്നു. വായനയുടെ വസന്തം തീർത്ത് കുട്ടിലൈബ്രറികൾക്ക് തുടക്കം. കുട്ടികളുടെ നേതൃത്വത്തിൽ സജ്ജീകരിക്കപ്പെട്ട ക്ലാസ് റൂം ലൈബ്രറികൾക്ക് പ്രൗഡോജ്ജ്വല തുടക്കം.ജൂൺ മാസം മുതൽ കുട്ടികൾ പലയിടങ്ങളിൽ നിന്നായി ശേഖരിച്ച നൂറുകണക്കിന് പുസ്തകങ്ങൾ മനോഹരമായി ക്രമീകരിച്ചാണ് ലൈബ്രറികൾ സജ്ജമാക്കിയത്.കുട്ടികളിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ലൈബ്രേറിയന്റെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിലും കുട്ടികൾ വായിച്ചുതീർക്കുന്ന പുസ്തകങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ പുരസ്‌കാരവും ഏർപ്പെടുത്തിയിട്ടുണ്ട്. എഴുത്തുകാരനും പരിസ്ഥിതിപ്രവർത്തകനുമായ രാജേഷ് മോഞ്ചി ലൈബ്രറികൾ ഉദ്ഘാടനം ചെയ്തു.ഹെഡ് മാസ്റ്റർ ഇൻ ചാർജ് ബാബു ഫ്രാൻസിസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ഗിരീഷ് മാരേങ്ങലത്ത് സ്വാഗതവും സ്കൂൾ ലൈബ്രേറിയൻ ടി.എച്ച്.അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു. രാജേഷ് മോഞ്ചിയുടെ പോർട്രെയിറ് ചിത്ര പ്രദർശനവും നടന്നു. *ബഷീർ സ്മൃതികളിൽ വിദ്യാർഥികൾ...* ബഷീർ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികളുടെ വരകളിലൂടെ മലയാള സാഹിത്യത്തിലെ സുൽത്താനും കഥാപാത്രങ്ങളുമൊക്കെ പുനർജനിക്കുകയായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന് പ്രിയപ്പെട്ടതായിരുന്ന മാങ്കോസ്റ്റിൻ തൈ വിദ്യാലയങ്കണത്തിൽ നട്ടുപിടിപ്പിച്ചു.ബഷീർ എന്ന എഴുത്തുകാരനോടുള്ള വിദ്യാലയത്തിന്റെ ആദരമായി അദ്ദേഹത്തിന്റെ ത്രിമാനചിത്രം വിദ്യാല ചുമരിൽ ഒരുങ്ങുകയാണ്. റാസിയും റസലും പറഞ്ഞു ചേട്ടൻമാരോട് പുസ്തകങ്ങളുടെ കൂട്ടുകാരാവാൻ.. കാളികാവ്: കാളികാവ് ബസാർ ഗവ യു.പി.സ്ക്കൂളിൽ വായനദിനാഘോഷത്തിന്റെ ഉദ്ഘാടനത്തിനെത്തിയത് ഇമ്മിണി ബല്യ എഴുത്തുകാരായിരുന്നു.കാളികാവിലെ കുട്ടി എഴുത്തുകാരായ റാസിയും റസലും.എൽ പി.ക്ലാസുകളിൽ പഠിക്കുന്ന ഇവർ തങ്ങളുടെ പുസ്തകങ്ങളുമായാണ് വിദ്യാലയത്തിലെത്തിയത്.കുട്ടികൾ എഴുത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത് സ്ക്കൂളിലെ മറ്റു കുട്ടികൾക്കും കൗതുകമായി. എൽ.കെ.ജി ക്ലാസിൽ പഠിക്കുമ്പോൾ മുതൽ റാസിയും റസലും കവിതകൾ എഴുതിയിരുന്നു. കുട്ടികൾ പറയുന്നത് പിതാവ് എഴുതിയെടുക്കുകയായിരുന്നു ആദ്യം. പിന്നീട് കുട്ടികൾ തന്നെ രചന നിർവ്വഹിച്ചു തുടങ്ങി. 4 പുസ്തകങ്ങളാണ് ഇതിനകം പ്രസിദ്ധീകരിച്ചത്.എം.ടി വാസുദേവൻ നായർ, അക്കിത്തം തുടങ്ങിയ സാഹിത്യ കുലപതികളാണ് ഇവരുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തത്.നിരവധി അംഗീകാരങ്ങളും കുട്ടികളെ തേടിയെത്തിയിട്ടുണ്ട്. വായനാ വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനമാണ് കുട്ടികൾ നിർവ്വഹിച്ചത്.ക്ലാസ് ലൈബ്രറികൾ ഒരുക്കൽ, പുസ്തകവിതരണം, പുസ്തക ക്വിസ്സ് വായനാ കാർഡ് നിർമാണം, വായനമത്സരം തുടങ്ങിയവയാണ് വിദ്യാലയത്തിൽ നടപ്പാക്കുന്നത്.

ഗണിതശാസ്ത്രക്ലബ്ബ്

ആമുഖം

നല്ലപ്രവർത്തനം നടത്തുന്ന ഗണിതശാസ്ത്ര ക്ലബ്ബ് വിദ്യാലയത്തിലുണ്ട്. ഗണിതത്തിൽ താത്പര്യം വർദ്ധിപ്പിക്കാനും, ഗണിത മേളകളിൽ അവരുടെ കഴിവുകൾ മാറ്റുരക്കാനും, പുറംലോകത്തെ അറിയിക്കാനും ക്ലബ് പ്രവർത്തനം കൊണ്ട് സാധ്യമാവുന്നു. ക്ലബ്ബിന്റെ കീഴിലുള്ള ഗണിത ലാബ് കുട്ടികൾക്ക് വളരെ സഹായകരമാണ്. ഗണിത ശാസ്ത്രജ്ജരുടെ ദിനാചരണങ്ങൾ, ഗണിത മേളകൾ, ക്വിസുകൾ, ഗണിത അഭിരുചി പരീക്ഷകൾ എന്നിവ ക്ലബിന്റെ പ്രവർത്തനങ്ങളിൽ ചിലതാണ്. ഉപ ജില്ലാഗണിതശാസ്ത്ര മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങൾ കൈവരിക്കാൻ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാആഴ്ചയിലും ബുധനാഴ്ച ദിവസങ്ങളിൽക്ലബ്ബ് അംഗങ്ങൾ ഒത്തുചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തിവരുന്നു. ഗണിത മാഗസിൻ, ഗണിതി ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ സ്ഥിരം പ്രവർത്തനങ്ങളിൽ ചിലതാണ്.

പ്രവർത്തനരീതി

എല്ലാവെള്ളിയാഴ്ച ദിവസവും ക്ലബ്ബ് അംഗങ്ങൾ ഒത്തുചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തിവരുന്നു. മീറ്റിംഗുകളിൽ ഗണിതശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ, ഗണിത ക്വിസ്, പസ്സിലുകളുടെ അവതരണം, ഗണിത പാറ്റേണുകൾ പരിചയപ്പെടുത്തൽ മുതലായവ കുട്ടികൾ തന്നെ നടത്തുന്നു.‌

ഗണിതമേളകൾ

സ്ക്കൂൾ തലത്തിൽ ഗണിതമത്സരങ്ങൾ സംഘടിപ്പിച്ചാണ് ഉപജില്ലാതലത്തിൽ മത്സരിക്കുന്നതിനുള്ള കുട്ടികളെ കണ്ടെത്തുന്നത്. സ്ക്കൂൾ തലത്തിൽ വിജയികളാകുന്നവർക്ക് പ്രത്യേക പരിശീലനം നൽകി ഉപജില്ലാമത്സരത്തിനു തയ്യാറാക്കുന്നു.

ഗണിതലാബ്

ഒരു ഗണിതലാബ് സ്ക്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനായി വിദ്യാലയത്തിൽ പഠനോപകരണ ശില്പശാല സംഘടിപ്പിക്കുകയും ധാരാളം പഠനോപകരണങ്ങൾ നിർമ്മിക്കുകയും ചെയ്തു.കൂടാതെ ഗാരാമ പഞ്ചായത്ത്,എസ്.എസ്.എ പഠനോപകരണങ്ങൾ നൽകുകയുണ്ടായി.

ഗണിതലൈബ്രറി

ഒരു ഗണിതലൈബ്രറി സ്ക്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഗണിതശാസ്ത്രസംബന്ധിയായ ധാരാളംപുസ്തകങ്ങൾ ഈ ശേഖരത്തിലുണ്ട്.

ഗണിതമൂല

എല്ലാ ക്ലാസ്സിലും ഗണിതമൂല സജ്ജീകരിച്ചിട്ടുണ്ട്.

നേട്ടങ്ങൾ

2017 ന്യൂമാത്സ് പരീക്ഷയിൽ അൻഷിഫ ഫാത്തിമ വിജയം കൈവരിച്ചു.

സാമൂഹ്യശാസ്ത്രക്ലബ്ബ്

ക്ലബ്ബിന്റെ ചുമതല : മുനീർ.കെ

ആമുഖം

സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയിൽ പ്രവർത്തിച്ചുവരുന്നു. ദിനാചരണങ്ങൾ (ദേശീയ-അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ), ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ, ബോധവൽക്കരണക്ലാസ്സുകൾ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര മേളകളിൽ മികച്ച പ്രകടനം കാഴ്ചവ.യ്ക്കാൻ ക്ലബ്ബംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.

പ്രവർത്തനങ്ങൾ

വീരജവാന്റെ ജ്വലിക്കുന്ന ഓർമകളിൽ മാതൃവിദ്യാലയത്തിന്റെ പ്രണാമം..

കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച വീരജവാൻ അബ്ദുൽ നാസറിന്റെ ഓർമകൾ പങ്കുവെച്ച് കാളികാവ് ബസാർ സ്കൂളിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥി ആയിരുന്ന അബ്ദുൽ നാസർ

1999ലെ കാർഗിൽ വിജയദിനത്തിന്റെ തലേ ദിവസമാണ് പാക് ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ചത്. വിദ്യാലയസോഷ്യൽ സയൻസ് ക്ലബ്ബിന്റെ Nasar

നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജീബ് ബാബു യോഗം ഉദ്ഘാടനം ചെയ്തു.വീര ജവാന്റെ മാതാവ് ഫാത്തിമ സുഹ്റ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.ഒ.കെ ഭാസ്കരൻ മാസ്റ്റർ, ഹാഫിസ് പി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് മഹ്സൂം പുലത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ എൻ.ബി.സുരേഷ്കുമാർ സ്വാഗതവും, സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ മുനീർ കെ നന്ദിയും പറഞ്ഞു. കുട്ടികളുടെ നേതൃത്വത്തിൽ ദേശഭക്തിഗാനാലാപനവും നടന്നു.