സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനായി സയൻസ്, സോഷ്യൽ സയൻസ്, ഗണിതശാസ്ത്രം എന്നീ ക്ലബ്ബുകൾ സമന്വയിപ്പിച്ച ക്ലബ് ആണ് ശാസ്ത്രരംഗം ക്ലബ്. നമ്മുടെ സ്കൂളിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ശാസ്ത്രരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രധാനപ്പെട്ട ദിനാചരണങ്ങൾ നടത്തി വരുന്നു. മികച്ച വ്യക്തിത്വങ്ങളുടെ നേതൃത്വത്തിൽ വെബിനാറുകൾ, ക്വിസ് മത്സരങ്ങൾ, രചനാമത്സരങ്ങൾ തുടങ്ങിയവ നടത്തി വരുന്നു. ശാസ്ത്രരംഗത്തിന്റെ നേതൃത്വത്തിൽ നടന്ന ശാസ്ത്രോത്സവത്തിൽ ആറാം ക്ലാസ്സിൽ പഠിക്കുന്ന അജിലി മറിയ മനോജ് എന്ന കൊച്ചു മിടുക്കിക്ക് ശാസ്ത്രലേഖനത്തിന് റാന്നി സബ്ജില്ല തലത്തിൽ ഒന്നാം സ്ഥാനവും പത്തനംതിട്ട ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും ലഭിച്ചു. കൂടാതെ ഗണിതാശയ അവതരണത്തിന് പത്താം ക്ലാസ്സിലെ അർജുൻ അജികുമാറിന് സബ്ജില്ല തലത്തിൽ മൂന്നാം സമ്മാനവും ലഭിച്ചു. സ്കൂൾ ശാസ്ത്രരംഗം കോർഡിനേറ്റർസ് ആയി സുജി സൂസൻ ഡാനിയേൽ, ആശ എസ് എൽ എന്നിവർ പ്രവർത്തിക്കുന്നു.

അക്കാഡമിക വർഷം 2021-22

  • ശാസ്ത്രരംഗത്തിന്റെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ നടത്തിയ മത്സരഇനങ്ങൾ
    • പ്രൊജക്റ്റ്‌
    • വീട്ടിൽ നിന്നും ഒരു പരീക്ഷണം
    • പ്രാദേശിക ചരിത്രരചന
    • ശാസ്ത്രലേഖനം
    • എന്റെ ശാസ്ത്രജ്ഞൻ, ജീവചരിത്രകുറിപ്പ്
    • ശാസ്ത്രഗ്രന്ഥ ആസ്വാദനം
    • ഗണിതാശയ അവതരണം
  • ഓസോൺ ദിനം - സെപ്റ്റംബർ 16, 2021
    • ഓസോൺ ദിനക്വിസ് ഓൺലൈൻ ആയി നടത്തി.
    • ഓസോൺ ദിനവെബിനാർ - മുഖ്യാതിഥി : അജിനി എഫ്. (വീഡിയോ കാണുക)
    • ഇ - മാഗസിൻ
  • ലോകബഹിരാകാശ വാരം - ഒക്ടോബർ 4 മുതൽ 10 വരെ, 2021
    • വെബിനാർ - ISRO യുടെയും നമ്മുടെ സ്‌കൂളിന്റെയും നേതൃത്വത്തിൽ വെബിനാർ നടത്തി.
    • ബഹിരാകാശദിന ക്വിസ്
    • പോസ്റ്റർ നിർമാണം
    • ചിത്രരചന
    • കുറിപ്പ് തയ്യാറാക്കൽ
    • വീഡിയോ നിർമാണം
  • ദേശീയ ശാസ്ത്രദിനം - ഫെബ്രുവരി 28
    • ശാസ്ത്രദിനത്തിന്റെ പ്രാധാന്യം കുട്ടികളിലേക്കെത്തിക്കാൻ ഉതകുന്ന സന്ദേശം ശാസ്ത്രദിന അസ്സംബ്ലിയിൽ നൽകി. സർ. സി. വി. രാമന്റെ സംഭാവനകളെപ്പറ്റിയും അവയുടെ ഇന്നത്തെ അതുല്യമായ സാധ്യതകളെപ്പറ്റിയും സന്ദേശത്തിൽ ഉൾപ്പെടുത്തിയിരുന്നു.