വിദ്യാരംഗം കലാ സാഹിത്യ വേദി.

ബഷീർ ദിനാചരണം.

ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഷീർ കൃതികൾ പരിചയപ്പെടുത്തി. കുട്ടികൾ ബഷീർ കഥാപാത്രങ്ങളെ ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു. പോസ്റ്ററുകൾ ഉണ്ടാക്കി. വൈക്കം മുഹമ്മദ് ബഷീർ കുട്ടികളുടെ വരകളിലൂടെയും കഥാപാത്ര അവതരണങ്ങളിലൂടെയും ഗ്രൂപ്പുകളിൽ നിറഞ്ഞു നിന്നു.

 
 
 

മാതൃഭാഷ ദിനാചരണം.

ഫെബ്രുവരി 21 ലോക മാതൃഭാഷ ദിനാചരണത്തിന്റെ ഭാഗമായി ഭാഷയുടെ വിവിധ തലങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുകയുണ്ടായി.ഭാഷാ പ്രതിജ്ഞയോടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മാതൃഭാഷയുടെ പ്രാധാന്യം പ്രസംഗങ്ങളിലൂടെയും വായനാ പ്രവർത്തനങ്ങളിലൂടെയും അവതരിപ്പിച്ചു. കൊച്ചു കൂട്ടുകാരുടെ കവിതാലാപനവും ഉണ്ടായിരുന്നു.അക്ഷര വൃക്ഷങ്ങൾ കൊണ്ട് അലങ്കരിച്ച സ്കൂൾ മുറ്റം വേറിട്ടൊരു കാഴ്ചയായി.

 
മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ എസ് ആർ ജി കൺവീനർ വിജിത ടീച്ചർ സംസാരിക്കുന്നു.
 
മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ എസ് ആർ ജി കൺവീനർ വിജിത ടീച്ചർ സംസാരിക്കുന്നു.
 
കുട്ടികളുടെ അവതരണങ്ങൾ
 
അക്ഷര വൃക്ഷം പണിപ്പുരയിൽ



 
കുട്ടികളുടെ അവതരണങ്ങൾ
 
അക്ഷര വൃക്ഷം


 
സ്കൂൾ മുറ്റത്ത് അക്ഷരങ്ങളാൽ അലങ്കരിച്ച വൃക്ഷങ്ങൾ
 
മാതൃഭാഷ ദിന പോസ്റ്റർ