സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/ലിറ്റിൽകൈറ്റ്സ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
2018 -ൽ 40അംഗങ്ങളുമായി ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് യുണിറ്റ് ഇവിടെ നന്നായി പ്രവർത്തിച്ചു വരുന്നു. ഐറ്റി പഠനം കൂടുതൽ കാര്യക്ഷമമാക്കാനും വിദ്യാർത്ഥികൾക്ക് ഐറ്റിയെക്കുറിച്ച് കൂടുതൽ അറിവ് പകരാനും ഹൈടെക് ക്ലാസ് റൂംസജ്ജീകരണങ്ങൾ കാര്യക്ഷമമായും കരുതലോടെയും ഉപയോഗിക്കുവാനുള്ള പ്രയോഗിക പരിശീലനവും നേടാൻ കഴിയുന്ന ഒന്നാണ് ഈ കുട്ടി കൂട്ടായ്മ. അതാണ് സെന്റ് മേരീസിന്റെ ലിറ്റിൽ കൈറ്റ്സ് വിജ്ഞാനത്തിലുപരിയായി മനസ്സിന് ആനന്ദവും പകരുന്ന ഒന്നാണ് ഐ റ്റി പഠനം.ഐറ്റിയെ,ക്കുറിച്ച് കൂടുതൽ പഠിച്ച് വരും കാലഘട്ടത്തിൽ അറിവിന്റെ പട്ടങ്ങളപ്പോലെ പറക്കാനുള്ള വരാണ് ഞങ്ങളുടെ സ്കൂളിലെ ഓരോ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും. കേരളത്തിലെ കുട്ടികളുടെ ഏറ്റവു വലിയ കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ഓരോരുത്തർക്കും ഒരു മുതൽകൂട്ട് തന്നെയാണ്. ഗവൺമെന്റ് തലത്തിൽ നിന്നും നിയോഗിക്കുന്ന പ്രഗൽഭരുടെ ക്ലാസ്സുകളും വിവിധയിനം മത്സരങ്ങളും ഇവർക്ക് ലഭിക്കുന്ന ഒരു പ്രത്യേകനേട്ടമാണ്. 'കൈറ്റ് മാസ്റ്റർ ,മിസ്ട്രസ്' എന്നീ പേരുകളിൽ രണ്ട് അധ്യാപകരും പ്രവർത്തിച്ചു വരുന്നു.ഒമ്പതാം ക്ലാസിലും പത്താം ക്ലാസിലും 40 കുട്ടികൾ വീതമുള്ള രണ്ട് ബാച്ചുകളാണ് ലിറ്റിൽ കൈറ്റ്സിൽ ഇപ്പോൾ പ്രവർത്തിച്ചു വരുന്നത്.മലയാളം കമ്പ്യൂട്ടിങ്ങ് , ആനിമേഷൻ,വീഡിയോ എഡിറ്റിംഗ് ,മൊബൈൽ ആപ്പ് നിർമ്മാണം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു വരുന്നു.സ്കൂളിലെ പ്രധാന പരിപാടികളുടെ വീഡിയോ ചിത്രീകരണം ,വീഡിയോ എഡിറ്റിംഗ് എന്നിവ കുട്ടികൾ തന്നെയാണ് ചെയ്യുന്നത്.വീഡിയോകൾ സ്കൂളിന്റെ സ്വന്തം youtube ചാനലിലൂടെ അപ്‌ലോഡ് ചെയ്തുവരുന്നു.വിവിധ സ്കോളർഷിപ്പുകൾ ഓൺലൈനായി ചെയ്യുന്നതിന് മറ്റുകുട്ടികളെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സഹായിച്ചു വരുന്നു.സ്മാർട്ട് ക്ലാസ് റൂമിലെ കമ്പ്യൂട്ടർ, പ്രൊജക്ടർ ഉപകരണങ്ങളുടെ പരിപാലന ചുമതല ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കാണ്.
40