കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സ്പോർ‌ട്സ് ക്ലബ്ബ്

സ്പോർ‌ട്സ് ക്ലബ്ബ്

കായിക അധ്യാപകൻ ശ്രീ.ഷാജേഷ് മാസ്റ്ററുടെ നേതൃത്വത്തിൽ ചിട്ടയായ രീതിയിൽ ദിനേന രാവിലെയും വൈകുന്നേരവും ഫുട്ബോൾ പരിശീലനം നടത്തിവരുന്നു. കുട്ടികൾക്ക് വ്യായാമം ചെയ്യുവാനുള്ള പരിശീലനവും സ്കൂളിൽനിന്ന് നൽകാറുണ്ട്. സ്കൂളിലെ അസംബ്ലി, അച്ചടക്കം തുടങ്ങിയ കാര്യങ്ങളിലും കായികാദ്ധ്യാപകന്റെ മേൽനോട്ടത്തിൽ വളരെ നല്ല രീതിയിൽ നടന്നു വരുന്നു. കായിമേളയിൽ സബ്‍ജില്ലാ തലത്തിൽ നമ്മുടെ കുട്ടികൾക്ക് മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ സാധിക്കുന്നു.

ഷട്ടിൽ കോർട്ട് നിർമ്മിച്ചു.

കമ്പിൽ മാപ്പിള ഹൈസ്ക്കൂളിലെ അദ്ധ്യാപകരുടെ സഹകരണത്തോടെ  ഷട്ടിൽ കോർട്ട് നിർമ്മാണം പൂർത്തിയാക്കി.സാമ്പത്തിക ചിലവും ശാരീരിക അധ്വാനവും സ്കൂൾ സ്റ്റാഫിന്റെ വകയായിരിക്കുന്നു. ഷട്ടിൽ കോർട്ട്  കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ നിസാർ എൽ ഉദ്ഘാടനം ചെയ്തു. കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി  സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി സുധർമ്മ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ശ്രീജ.പി. എസ്,ശ്രീ. പ്രമോദ് പി ബി ആശംസ പ്രസംഗം നടത്തി.ശ്രീ നസീർ എൻ  സ്വാഗതവും ശ്രി.ഷാജേഷ് കെ നന്ദിയും പറഞ്ഞു

കായികക്ഷമതാ പരിശോധന

തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ എം.എൽ.എ.ശ്രീ.എം.വി.ഗോവിന്ദൻമാസ്റ്ററുടെ നേതൃത്വത്തിൽ നടക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ കായിക ക്ഷമത പരിശോധനയുടെ ഒന്നാംഘട്ടം കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ തുടക്കം കുറിച്ചു.  ഉയരം, തൂക്കം, പുഷ്അപ്പ്‌, സിറ്റപ്പ് ,ശ്വസന ക്ഷമത തുടങ്ങിയവയാണ് ഒന്നാം ഘട്ടം കായികക്ഷമതാ പരിശോധനയിൽ ഉൾപ്പെടുത്തിയിക്കുന്നത്. കൃത്യമായ പൈസർ ടെസ്റ്റ് മുഖാന്തിരമാണ് കുട്ടികളുടെ ശ്വസനക്ഷമത പരിശോധിച്ചത്. കായിക അധ്യാപകൻ ശ്രീ. ഷാജേഷ് മാസ്റ്ററാണ് കായികക്ഷമതാ പരിശോധനക്ക് നേതൃത്വം കൊടുത്തത്.

സ്പോർട്സ് ക്ലബ്ബ് കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനങ്ങൾ അറിയുവാൻ ഇവിടെ സന്ദർശിക്കുക