ലിറ്റിൽ കൈറ്റ്സ്
വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന കൈറ്റിന്റെ ഒരു സവിശേഷ സംരംഭമാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ്. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ പുനരുജ്ജീവന മിഷന്റെ ഭാഗമായ ഹൈസ്കൂൾ കുട്ടിക്കൂട്ടം പ്രോഗ്രാം ഘടനാപരമായി നവീകരിച്ച് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ആയി.കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) കുട്ടികൾക്ക് വേണ്ടി നടത്തുന്ന ലിറ്റിൽ കൈറ്റ്സ് സംരംഭം വളരെ പ്രശംസനീയമാണ്. കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ്, വി.എച്ച്.എസ്.എസ് വീരണകാവിൽ ഓരോ ബാച്ചിലും 40 അംഗങ്ങൾ വീതമുണ്ട്. ലിസി ടീച്ചർ, സിമി ടീച്ചർ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി നിലവിൽ പ്രവർത്തിച്ചു വരുന്നു.

പൊതുകാര്യങ്ങൾ

അംഗത്വ തിരഞ്ഞെടുപ്പ് - കൈറ്റ്സ് പ്രോജക്റ്റ് ആഫീസ് നടത്തുന്ന യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് കൈറ്റ്സിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.

ക്ലാസ് സമയം - എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെ കൈറ്റ്സ്സ് മിസ്ട്രസുമാരുടെ നേതൃത്വത്തിൽ ക്ളാസ്സുകൾ നടക്കുന്നു.

ഓൺലൈൻ -ആവശ്യാനുസരണം ഓൺലൈൻ ക്ലാസ് നൽകി അനിമേഷൻ,പ്രോഗ്രാമിങ് മുതലായവയുടെ ആശയങ്ങൾ സ്കീൻ ഷെയറിംങ് നൽകി കാണിക്കുന്നു.-------

സ്ഥലം -ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ്

ലിറ്റിൽ കൈറ്റ്സ് ആക്ടിവിറ്റി പ്ലാൻ, ലക്ഷ്യങ്ങൾ, നേട്ടങ്ങൾ, മാർഗ്ഗരേഖ തുടങ്ങിയ വിവരങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ്. കണ്ണിയിൽ ക്ലിക്ക് ചെയ്യുക...

ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർ - ലിസി ടീച്ചർ,സിമി ടീച്ചർ

പരിശീലനം

ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന ക്ലബ്ബാണ് ലിറ്റിൽ കൈറ്റ്സ്.കൂടുതലറിയാനായി ക്ലിക്ക് ചെയ്തോളൂ...തുടർന്ന് ഏതിലാണ് അഭിരുചി എന്നതും തിരിച്ചറിയാൻ ശ്രമിക്കണേ..

 പരിശീലനം

ലിറ്റിൽ കൈറ്റ്സ്- സ്കൂളിന്റെ പ്രവർത്തനങ്ങളിലെ സജീവ പ്രവർത്തകർ

സ്കൂളിന്റെ പൊതുപ്രവർത്തനങ്ങളിലെ ലിറ്റിൽ കൈറ്റ്സിന്റെ പങ്കാളിത്തം അറിയാനായി ക്ലിക്ക് ചെയ്യണേ...

  പൊതുപ്രവർത്തനങ്ങൾ

2022 ൽ ലക്ഷ്യമിടുന്ന പ്രവർത്തനങ്ങൾ

2022-2023 അധ്യയനവർഷത്തിൽ തുടങ്ങി വച്ചതും ലക്ഷ്യമിടുന്നതുമായ പ്രവർത്തനങ്ങളറിയാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമല്ലോ!!!!

 2022 ൽ ലക്ഷ്യമിടുന്ന പ്രവർത്തനങ്ങൾ

ഹസ്തം

  • ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മികവുറ്റ ഒരു പ്രവർത്തനമാണ് ഹസ്തം.
  • യന്ത്രങ്ങളും സോഫ്റ്റ്വെയറുകളും കുട്ടികളുടെ സഹജീവിസ്നേഹം ഇല്ലാതാക്കരുത് എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കിയ പരിപാടിയാണിത്.
  • കൈയൂക്കുള്ളവൻ കാര്യക്കാരനാകുക എന്നതിൽ നിന്നും വിഭിന്നമായി കൈയൂക്കുന്നത്തവന് കൈയാകുക എന്നതാണ് ഈ പരിപാടി.
  • ഐ.ടി പ്രാക്ടിക്കലിന് കുട്ടികൾ ഓടി വന്ന് എല്ലാം നന്നായി ചെയ്യുമ്പോൾ പിന്നിലായി പോകുന്ന പഠനവെല്ലുവിളിയും ശാരീരിക,മാനസിക വെല്ലുവിളിയും നേരിടുന്ന കുഞ്ഞുങ്ങൾ പിന്നിലോട്ടു പോകാതിരിക്കാനുള്ള പരിപാടിയാണിത്.
  • സെറിബ്രൽ പാൾസിയുള്ള ഒരു കുട്ടിയുടെ കണ്ണീരിൽ നിന്നാണ് ഇതിന്റെ തുടക്കം.
  • കൈ നേരെ വയ്ക്കാനാകാത്ത കുഞ്ഞുങ്ങളെ കൈപിടിച്ച് സഹപാഠികൾ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യിപ്പിക്കുകയും ഗെയിം കളിപ്പിക്കുകയും ചിത്രം വരപ്പിക്കുകയും ചെയ്തപ്പോൾ ഇരുകൂട്ടർക്കുമുണ്ടായ സന്തോഷം മനുഷ്യസ്നേഹം വളർത്താനുള്ള ഒരു വലിയ വേദിയാണെന്ന് തോന്നിയതിനാൽ തുടർന്നുവരുന്നു.

വാതായനം - നോട്ടം

  • ലിറ്റിൽ കൈറ്റ്സിലെ മിടുക്കന്മാരും മിടുക്കികളും ലൈബ്രേറിയന്റെയും കൈറ്റ് മിസ്ട്രസുമായുടെയും സഹായത്തോടെ ലൈബ്രറിയിൽ നടപ്പാക്കിവരുന്ന നൂതന പരിപാടിയാണ് നോട്ടം.
  • കൂടുതൽ സമയം ലൈബ്രറിയിൽ ചെലവഴിക്കാനാകാത്ത ഇന്നത്തെ സാഹചര്യം പരിഗണിച്ചാണ് ഇങ്ങനെയൊരു പ്രോഗ്രോം ആവിഷ്ക്കരിച്ചത്.ഇതു വഴി കുട്ടികൾക്കോ രക്ഷകർത്താക്കൾക്കോ പ്രസ്തുത പേജ് സന്ദർശിച്ച് അതിൽ നിന്നും വിഷയമനുസരിച്ച് ഉള്ളടക്കം മനസ്സിലാക്കി പുസ്തകം തിരഞ്ഞെടുത്ത് അതിന്റെ നമ്പർ ലൈബ്രേറിയനെ അറിയിച്ച് പുസ്തകം ബുക്ക് ചെയ്യാവുന്നതാണ്.അതിനുവേണ്ട സാങ്കേതികസഹായം നൽകുന്നത് ലിറ്റിൽ കൈറ്റ്സിലെ കുട്ടികളാണ്.
  • നോട്ടത്തിൽ ക്ലിക്ക് ചെയ്ത് ലൈബ്രറി പുസ്തകങ്ങൾ തിരഞ്ഞെടുക്കൂ.

ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ 2019
ലിറ്റിൽ കൈറ്റ് ഡിജിറ്റൽ മാസിക
1. കാഴ്ച | 2. ഇമ

2021 ലെ പ്രവർത്തനങ്ങൾ

പ്രവർത്തനങ്ങൾ

2022 ലെ പ്രവർത്തനങ്ങൾ

പ്രവർത്തനങ്ങൾ

ചിത്രശാല