സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒപ്പം ഓൺലൈൻ-വിദ്യാർത്ഥികളുടെ ഡിജിറ്റൽ ഹബ്ബ്.

ഓൺലൈൻക്ലാസ്സിനു സൗകര്യമില്ലാത്ത കുട്ടികൾക്ക് ഓൺലൈൻ ഡിവൈസുകൾലഭ്യമാക്കുന്നതിനായിനമ്മുടെസ്കൂളിൽ ആരംഭിച്ച പദ്ധതിയാണ് ഒപ്പം ഓൺലൈൻ വിദ്യാർത്ഥികളുടെ ഡിജിറ്റൽ ഹബ്ബ്.

2 ലക്ഷം രൂപയുടെ ഡിജിറ്റൽ ഉപകരണങ്ങൾ വിദ്യാർത്ഥികൾക്കു വിതരണം ചെയ്യന്ന പദ്ധതി മന്ത്രി വി. അബ്ദുറഹിമാൻ(കേരള വഖഫ് ഹജ്ജ് സ്പോർട്സ് മന്ത്രി) ഉദ്ഘാടനം ചെയ്തു.

മാറിയ സാഹചര്യത്തിൽ  പഠന പ്രവർത്തങ്ങൾ ഓൺലൈൻ  മാധ്യമത്തിലേക്ക് മാറിയപ്പോൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക്  ഈസമയത്ത് ഒട്ടേറെ പ്രയാസങ്ങൾ നേരിടുകയുണ്ടായി .ഇതിനെ തുടർ ന്ന് സ്കൂൾ ഹമ് അദ്ധ്യാപകർ പിറ്റേ,മാനേജ്‌മെൻറ് തുടങ്ങി വിദ്യാലയവുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും ഒത്തൊരുമിച്ചു നടപ്പിലാക്കിയ പദ്ധതിയാണ്  ഒപ്പം ഓൺലൈൻ - കുട്ടികളുടെ ഡിജിറ്റൽ ഹബ്ബ് എന്ന പദ്ധതി.ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട ഹാർഡ്‌വെയർ ,സോഫ്റ്റ്‌വെയർ എന്നിവ കുട്ടികൾക്ക് ലഭ്യമാക്കുക എന്നുള്ളതായിരുന്നുഈ പദ്ധതി കൊണ്ട് ഉദ്ദേശിച്ചത്.

ബിരിയാണി  ചലഞ്ച്[തിരുത്തുക | മൂലരൂപം തിരുത്തുക]

ഒപ്പം ഓൺലൈൻപദ്ധതി പ്രകാരം കുട്ടികൾക്കിടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ ൨൪ കുട്ടികൾക്ക് ഒരു വിധ ഓൺലൈൻ പഠന സൗകര്യങ്ങളും ഇല്ല എന്നുകണ്ടെത്തുകയും ഇതിന്റെ ആദ്യഘട്ടം എന്ന നിലയിൽ ഉപകരണങ്ങളുടെ റിപ്പയർ ക്യാമ്പ് നടത്തി ഒട്ടേറെഒട്ടേറെ വിദ്യാർത്ഥികളുടെ കൈവശമുണ്ടായിരുന്ന കേടുവന്ന മൊബൈൽ,ടാബ് എന്നിവ നന്നാക്കികൊടുക്കാൻ കഴിഞ്ഞു .തുടർന്ന് സന്നദ്ധ സംഘടനകളും,വ്യക്തികളും മുന്നോട്ടു വരികയും 20 കുട്ടികൾക്ക് ഡിവൈസുകൾ വിതരണംചെയ്തു ഈ പ്രവർത്തിയിൽ സ്കൂൾ സ്റ്റാഫ് സെക്രട്ടറി കെ.വി. സിന്ധു ടീച്ചറുടെ പങ്ക്എടുത്തു പറയേണ്ടതാണ്.തുടർന്ന് ബാക്കി വരുന്ന കുട്ടികൾക്ക് മൊബൈൽ ടാബ് ലഭ്യമാക്കുക എന്ന ലക്‌ഷ്യം വച്ച ബിരിയാണി ചലഞ്ച് എന്ന പരിപാടി സ്കൂളിൽ ആസൂത്രണം ചെയ്തു .സ്കൂൾ അദ്ധ്യാപകർ,പി.ടി.എ.,ക്ലബ്ബ്കൾ,വിവിധ രാഷ്ട്രീയ പാർട്ടികൾ ,മറ്റു യുവജന സംഘടനകൾ എന്നിവയുടെ വൻതോതിലുള്ള സഹകരണം കൊണ്ട് ഈ പദ്ധതി വഴി രണ്ടര  ലക്ഷം രൂപ സമാഹരിക്കുകയും ബാക്കി ഡിജിറ്റൽ പഠന സൗകര്യ മില്ലാത്ത കുട്ടികൾക്ക് സൗകര്യമുണ്ടാക്കുവാനും കഴിഞ്ഞു .

·        ·        

 

ബോധ വൽക്കരണ ക്ലാസ്സ്

കോവിഡ് -19  സാഹചര്യങ്ങൾ മൂലം  മാനസിക പിരിമുറുക്കം അനുഭവിക്കുന്ന കുട്ടികൾക്കും അവരെ അതിൽ നിന്നും കാരകേറാൻ സഹായിക്കാനായുള്ള രക്ഷിതാക്കൾക്കും വേണ്ടി സ്കൂൾ കുട്ടികളുടെ   ഓൺലൈൻ പ0നവും മാനസിക ആരോഗ്യവും  

എന്ന വിഷയത്തെ  ആസ്പദമാക്കി കുട്ടികൾക്കും

രക്ഷിതാക്കൾക്കും 23/07/21 നു ബോധവത്കരണ  ക്ലാസ്സ് നടത്തി .

ശ്രീ  റഹീമുദ്ദീന് പി.കെ. (ക്ലിനിക്കൽ സൈക്കോളജിസ്റ് ) സൂം.മീറ്റിലൂടെ ക്ലാസ്സെടുത്തു.

പോഷൻ  അഭ്യാൻ മാസാചരണം

കുട്ടികളിലെ ന്യൂന പോഷണം തടയുന്നതിനായി കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിൻറെ കീഴിലുള്ള നാഷണൽ ന്യൂട്രിഷൻ മിഷൺ ആവിഷ്കരിച്ച പോഷണ അഭ്യാ ൻ (സമ്പുഷ്ട കേരളം)പദ്ധതിയുമായി ബന്ധപ്പെട്ട് കെ എം എം എ  യു പി സ്കൂളിൽ 12 / 9 / 21 ന് പോഷണ അസ്സംബ്ലി ഉദ്‌ഘാടനം നടന്നു.റിസോഴ്സ് പേഴ്സൺ പരിശീലനത്തിൽ റുബീന.കെ.(നുട്രീഷനിസ്റ് ,ഐ.സി.ഡി.എസ് വണ്ടൂർ )വിഷയം അവതരിപ്പിച്ചു.വിവിധ ക്ലാസ് ഗ്രൂപ്പുകളിലായി ഡോ .ദിപു(പീഡിയാട്രീഷൻ ,മൗലാന ഹോസ്പിറ്റൽ ),ഡോ ജലാൽ,ഡോ .ഫിറോസ്,ഡോ .പ്രസീത .പി.ജി. (ആയുർവേദ മെഡിക്കൽ ഓഫീസർ,ആയുഷ്‌ഗ്രാം പ്രൊജക്റ്റ് അമ്പലപ്പുഴ),ജിഷ.പി.ജി.(ഐ .സി. ഡി .എസ്. സൂപ്രവൈസർ ) തുടങ്ങിയവർ ക്ലാസ്സെടുത്തു.

വരദിനം

കോവിഡ് കാലത്തു കുട്ടികളിലെ മാനസിക പിരിമുറുക്കം കുറക്കാനും വിദ്യാലയം തുറക്കുമ്പോൾ ആത്മവിശ്വാസം നൽകുന്ന അന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് ചെറുകോട് കെ.എം.എം.എ.യു.പി.സ്കൂൾ നല്ലപാഠത്തിൻറെ ആഭിമുഖ്യത്തിൽ വരദിനം ഉദ്‌ഘാടനം ചെയ്തു.ചിത്രകാരന്മാർ,വിദ്യാർഥികൾ,അദ്ധ്യാപകർ,എന്നിവർ ചേർന്ന് വിദ്യാലയത്തിൻറെ ചുമരുകളിൽ ചിത്രങ്ങൾ വരച്ചു.നല്ലപാഠം  അദ്ധ്യാപകരായ എം മുജീബ് റഹ്മാൻ,പി ടി സന്തോഷ് കുമാർ,കോർഡിനേറ്റർമാരായ ധ്വനി.പി,അതുൽ.യു.എന്നിവർ നേതൃത്വം നൽകി.

ടോപ് അപ്പ് ടീച്ചേർസ് എംപവേർമെൻറ്  പ്രോഗ്രാം

അദ്ധ്യാപകന് എങ്ങനെ ഒരു നല്ല കൗൺസിലറാകാം

അദ്ധ്യാപകന് എങ്ങനെ ഒരു നല്ല കൗൺസിലറാകാം എന്ന വിഷയത്തിൽ റിട്ടയേർഡ് അദ്ധ്യാപകനായ  സതീശൻ മാസ്റ്റർ ക്ലാസ്സെടുത്തു.അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ദന്ധം മെച്ചപ്പെടുത്താൻ ഇത് വളരെ യധികം ഉപകരിക്കും.അദ്ധ്യാപകരുടെ എല്ലാസംശയങ്ങളും  ദൂരീകരിക്കാൻ സതീശൻമാസ്റ്റർക്കു കഴിഞ്ഞു.

 ആദായനികുതിയുമായി ബന്ധപ്പെട്ട ക്ലാസ്.

ആദായ നികുതി യുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിനായി വണ്ടൂർ യതീംഖാന സ്കൂളിലെ പ്രധാനാധ്യാപകൻ സമദ് മാസ്റ്റർ അധ്യാപകർക്കായി ക്ലാസ്സെടുത്തു.അധ്യാപകർക്ക് വളരെയധികം പ്രയോജനപ്രദമായിരുന്നു

പാട്ടും വരയും -- ശിശു സൗഹൃദ വിദ്യാലയം

വിദ്യാലയത്തിൽ തിരിച്ചെത്തിയ കുട്ടികളുടെ മാനസിക സാമൂഹിക വികാസം ലക്ഷ്യമിട്ട് കെ.എം.എം എ യു പി എസ് നല്ലപാഠത്തിൻറെ  നേതൃത്വത്തിൽ ശിശുസൗഹൃദ വിദ്യാലയം പദ്ധതി തുടങ്ങി.പഞ്ചായത്ത് പ്രസിഡൻറ് എൻ .മുഹമ്മദ് ബഷീർ ഉദ്‌ഘാടനം ചെയ്തു.പ്രദേശത്തെ ചിത്രകാരന്മാരുടെ നേതൃത്വത്തിൽ നടത്തിയ വര ക്യാമ്പ് ആര്ടിസ്റ് സഗീർ മഞ്ചേരി ഉദഘാടനം ചെയ്തു.മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അനുസ്മരണം വണ്ടൂർ ജലീൽ ഉദ്‌ഘാടനം ചെയ്തു.പി.സലീം അധ്യക്ഷത വഹിച്ചു.പി.ശങ്കരനാരായണൻ,എ ഇ ഒ  വണ്ടൂർ എം അപ്പുണ്ണി, പ്രധാനാധ്യാപകൻ ,എം മുജീബ് റഹ്മാൻ,മാനേജർ കെ.അബ്ദുൽ നാസർ,വി,പി,പ്രകാശ്,യു.ഹാരിസ് ഇ.അബ്ദുൽ റസാഖ് ,കെ.വി. സിന്ധു,എ.രാജശ്രീ,വി.പി.ഹർഷ,സുരേഷ് തിരുവാലി,സന്തോഷ് കുമാർ.പി.ടി  എന്നിവർ പ്രസംഗിച്ചു.

കറി മുറ്റം

ഓൺലൈൻ പഠനത്തിൻറെ  വിരസതയകറ്റാനും വിഷരഹിത പച്ചക്കറി ആഹാരത്തിൽ ഉൾപ്പെടുത്തിആരോഗ്യസംരക്ഷണംഉറപ്പാക്കാനുംകാര്ഷികവൃത്തിനമ്മുടെമക്കളെപരിചയപ്പെടുത്താനും ഉദ്ദേശിച്ചുകൊണ്ട് സ്കൂളിൽ ഹരിതസേനയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് കറി മുറ്റം .ഇതിലൂടെ കൃഷിയുമായി ബന്ധപ്പെട്ട പ്രമുഖരുടെ ക്‌ളാസ്സുകളും പച്ചക്കറി വിത്തുകളും കുട്ടികൾക്ക് നൽകുന്നു.കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ വീടുകളിൽ കൃഷി ചെയ്യുകയും ഒരു ഭാഗം സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്യുന്നു.

വർണ്ണ മഴ

.കോവിഡ് 19 - ൻറെ ഭാഗമായി മാറിയ പഠന സാഹചര്യവുമായി ഇണങ്ങിവരുന്ന കുട്ടികൾക്കിടയിൽ  പലതരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടായി മാനസിക പിരിമുറുക്കങ്ങൾക്ക് കാരണമായി .ഈ  അവസ്ഥ ലഘൂകരിക്കുന്നതിനുവേണ്ടി കുട്ടികൾക്ക് മാനസിക ഉല്ലാസം ഉല്ലാസം പ്രദാനം ചെയ്യുന്നതിനുവേണ്ടി യു .പി വിദ്യാർത്ഥികൾക്കിടയിൽ “വർണ്ണമഴ”  എന്ന പേരിൽ ചിത്രരചന ക്യാമ്പ് നടത്തി ഓഗസ്റ്റ് 7 ,8  തിയ്യതികളിൽ നടന്ന ക്യാമ്പിൽ കുട്ടികളുടെ പങ്കാളിത്തം വളരെ യധികമായിരുന്നു. ഇതിൽ പങ്കെടുത്ത കുട്ടികളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി.അവർക്ക് ചിത്രരചന പരിശീലനം നടന്നുവരുന്നു.തുടർന്ന് എൽ .പി .വിഭാഗം കുട്ടികൾക്കായി   "കുത്തിവര" എന്ന പേരിൽ ചിത്രരചന ക്യാമ്പ് നടത്തുകയും തുടർന്ന് പരിശീലനം നൽകി വരികയും ചെയ്യുന്നു.ചിത്രകല അധ്യാപകനായി ബി ആർ സി യിൽ നിന്നും പ്രസിദ്ധ നടനും ഗായകനുമായ ശ്രീ സുരേഷ് തിരുവാലിയെ നിയമിക്കുക വഴി ഇത് സ്കൂളിലെ കലാപ്രവർത്തനങ്ങളെ സജീവമാക്കി.

വിദ്യാലയ ദുരന്ത നിവാരണ  ആസൂത്രണ രേഖ

              2021 ഒക്ടോബർ 21 ന് വിദ്യാലയ പരിസരങ്ങളിലെ വന്മരങ്ങൾ മുറിച്ചുമാറ്റി നമ്മുടെ വിദ്യാലയത്തിനകത്തുള്ള തണൽ മരങ്ങൾ ശിഖരങ്ങൾ വെട്ടി ഒതുക്കുകയും ചെയ്തു.ഇതിടെ വിദ്യാലയ കെട്ടിടങ്ങൾക്ക് ഭീഷിണിയായി നിന്നിരുന്ന മുഴുവൻ മരങ്ങളുംനീക്കം ചെയ്തു.വിദ്യാലയ സുരക്ഷാ ഉറപ്പാക്കാൻ സാധിച്ചു.

                      അടുക്കള നവീകരണം  

       2021  ഒക്ടോബർ 10 മുതൽ 3 ദിവസം വിദ്യാലയത്തിലെ പാചകപ്പുരയിൽ നവീകരണ പ്രവർത്തികളും ,മുഴുവൻ പത്രങ്ങളും കഴുകി വൃത്തിയാക്കുകയും ചെയ്തു.

             

കിണർ സൂപ്പർ  ക്ലോറിനേഷൻ

                                      വിദ്യാലയം തുറന്നു പ്രവർത്തിക്കാൻ വേണ്ടി ചെയ്ത മറ്റൊരു പ്രവർത്തനമാണ് വിദ്യാലയത്തിലെ കിണർ മോട്ടോർ ഉപയോഗിച്ചു വറ്റിച്ച ശേഷം ചെളി പാത്രങ്ങൾ  എന്നിവ ഒഴിവാക്കി .തുടർന്ന് ക്ലോറിനേഷൻ നടത്തി.

                     ദുരന്ത നിവാരണ  ആസൂത്രണ രേഖ

2021  സെപ്റ്റംബർ 2  മുതൽ  ആശാരിമാർ ചുമതല 4 ആശാരിമാരെ  ചുമതലപ്പെടുത്തി കൊണ്ട്  വിദ്യാലയത്തിൻറെ  മേൽക്കൂര ബലപ്പെടുത്തലും (ഓട്,പട്ടിക,കഴുക്കോൽ,എന്നിവയുടെപുനർ നവീകരണ പ്രവർത്തികൾ)കുട്ടികളുടെ പഠനത്തിന് ആവശ്യമായ ബെഞ്ച്,ഡെസ്ക്,നവീകരണ പ്രവർത്തികളുംതുടങ്ങുകയും 2021 സെപ്റ്റംബർ 29 ണ് മേൽപ്പറഞ്ഞ പ്രവർത്തികൾ പൂർത്തീകരിക്കുകയും ചെയ്തു.കുട്ടികൾ ക്ലാസ്സിലേക്ക് വരുന്നതിനും പോകുന്നതിനും യാത്രാമാർഗം തയ്യാറാക്കി .


2021  സെപ്റ്റംബർ 12  മുതല്  വിദ്യാലത്തിൻറെ ചുറ്റും കാടു മൂടിയ  സ്ഥലങ്ങൾവെട്ടി ക്ലീൻ ചെയ്യുകയും  ചപ്പു ചവറുകൾ ശേഖരിച്ചു വേർതിരിച്ചു നിർമാർജ്ജനം ചെയ്യുകയും ചെയ്തു.ഏകദേശം ഒരാഴ്ച നീണ്ടു നിന്നപ്രവർത്തിയാണിത്.


2021 സെപ്തംബർ 20 മുതൽ വിദ്യാലയത്തിലെ മുഴുവൻ ക്ലാസ്സ്മുറികളും വൃത്തിയാക്കുന്ന പ്രവർത്തികൾ ആരംഭിച്ചു..പ്രഷർ പമ്പും മറ്റുസംവിധാനങ്ങളും ഉപയോഗപ്പെടുത്തി വളരെ ഫലപ്രദമായരീതിയിൽ ക്ലാസുകൾ വൃത്തിയാക്കി തുടർന്ന് ക്ലാസ്സുകളുടെ ഭിത്തികളും വാതിലുകളും പെയിന്റ് ചെയ്തത് ആകർഷകമാക്കി .കൂടാതെ നല്ല പാടം പദ്ധതിയുടെ ഭാഗമായി പുറം ചുമരുകളിൽ "കോവിഡിനെ പ്രതിരോധിക്കാൻ "കുട്ടികളെ ബോധവാന്മാരാക്കുന്നതിനും കോവിഡ്  മുഖ്യ വിഷയമാക്കിചിത്രങ്ങൾ വരച്ചു  മനോഹരമാക്കി.ഒരുമാസത്തോളം നീണ്ടു നിന്ന പെയിന്റിംഗ് ജോലികൾ തീർന്നതോടെ വിദ്യാലയവും ചുമരുകളും അത്യാകർഷകമായി.

 
പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയ കുട്ടികൾ അധ്യാപകരോടൊപ്പം

പ്രധാനമന്ത്രിക്കൊരു കത്ത്

  സ്വാതന്ത്രത്തിൻറെ  നൂറാം വര്ഷികത്തിന്റെ (ആസാദി കാ  അമൃത് മഹോത്സവ് )ഭാഗമായി പോസ്റ്റൽ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ പ്രധാനമന്ത്രിക്കു ഒരു കത്ത് എന്ന പ്രവർത്തനത്തിൽ നമ്മുടെ സ്കൂളിലെ ഇരുപത്തഞ്ചോളം കുട്ടികൾ " അറിയപ്പെടാതെപോയ സ്വാതന്ത്ര്യ സമരസേനാനികൾ , എൻ്റെ സ്വപ്നത്തിലെ ഇന്ത്യ -2047 ൽ "എന്നീ വിഷയങ്ങളിൽ 22 / 12/ 21  ന് പ്രധാനമന്ത്രിയ്ക്ക് കത്തുകളയച്ചു .