സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹയർ സെക്കന്ററി വിഭാഗം

 സുല്ലമുസ്സലാം ഓറിയന്റൽ ഹൈസ്കൂൾ , ഹയർ സെക്കന്ററിയായി അപ്ഗ്രേഡ് ചെയ്തത് 2014 ൽ ആണ് .ഇന്ന്  78  ആൺകുട്ടികുളും  171  പെൺകുട്ടികളുമായി 249  വിദ്യാർത്ഥികൾ  ഹയർ സെക്കന്ററി വിഭാഗത്തിൽ പഠിക്കുന്നു . പഠന ,പഠ്യേതര രംഗത് വ്യക്തമായ ഒപ്പ് ചാർത്തിയ മികവിന്റെ വിദ്യാലയമാണ് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ .കഴിഞ്ഞ വർഷത്തെ ഹയർ സെക്കന്ററി പ്ലസ് ടു റിസൾട്ടിൽ എ പ്ലസ് ശതമാനത്തിൽ സംസ്ഥാനത്ത് തന്നെ ഒന്നാം സ്ഥാനം ലഭിച്ച വിദ്യാലയമാണിത് , കൂടാതെ മലപ്പുറം ജില്ലയിലെ മികച്ച എൻ.എസ് .എസ് യൂണിറ്റായും , സ്കൂളിലെ അധ്യാപകനായ മുഹ്‌സിൻ ചോലയിൽ മികച്ച എൻ.എസ് .എസ് പ്രോഗ്രാം ഓഫീസർ ആയും തിരഞ്ഞെടുത്തിരുന്നു . എൻ .എസ് എസ്‌ ന്റെ നേതൃത്വത്തിൽ നടത്തിയ കൂട്ടായ്മയുടെ കൈപ്പുണ്യം ഭക്ഷ്യ മേള വഴി സ്കൂളിലെ 7 വിദ്യാർത്ഥികൾക്ക് വീട് വെച്ച് കൊടുത്തിട്ടുണ്ട് വിദ്യാത്ഥികൾ .

ചരിത്രം

 
സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ

[https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF

 ഇന്ത്യ]യുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന മൗലാന അബ്ദുൽ കലാം ആസാദ് ആണ് ഓറിയന്റൽ ഹൈസ്കൂൾ എന്ന ആശയം മുന്നോട്ടു വെക്കുന്നത്. വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ   മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു ഈ വിദ്യാഭ്യാസ പദ്ധതി വഴി അദ്ദേഹം വിഭാവനം ചെയ്തത്. കേരളത്തിൽ  നവോത്ഥാന  ചലനങ്ങൾക്ക് തുടക്കം കുറിച്ച സമയത്ത്‌ മലബാറിൽ വിശിഷ്യാ ഏറനാട്ടിൽ വിദ്യാഭ്യാസ സാമൂഹിക പരിഷ്‌ക്കാരങ്ങൾക്ക് നേതൃത്വം നൽകിയ ജം ഇയ്യത്തുൽ മുജാഹിദീൻ സംഘത്തിന് കീഴിൽ 1955 ലാണ് സ്‌കൂൾ ആരംഭിച്ചത്.നവോത്ഥാന നായകൻ  എൻ.വി അബ്ദുസലാം മൗലവിയുടെ ദീർഘ വീക്ഷണമാണ് ഈ സ്ഥാപനത്തിന്റെ പിറവിക്ക് കാരണമായത് .ഗണിത ശാസ്ത്രത്തിൽ ബിരുദ ധാരിയായ എൻ വി ഇബ്രാഹിം മാസ്റ്റർ പ്രഥമ ഹെഡ് മാസ്റ്ററായി ചുമതലയേറ്റു . (കൂടുതൽ വായിക്കുക)

ഹയർസെക്കന്ററി കോഴ്സുകൾ

ഹയർസെക്കൻഡറി വിഭാഗത്തിൽ സയൻസ് ഹ്യൂമാനിറ്റീസ് കോഴ്സുകളാണുള്ളത്. ഓരോ വിഭാഗത്തിലും 50 സീറ്റുകളാണുള്ളത്. സയൻസിൽ ( വിഷയ കോഡ് :01) ഫിസിക്സ്, കെമിസ്ട്രി , ,ബയോളജി ,ഗണിതം ,രണ്ടാം ഭാഷ, ഇംഗ്ലീഷ് എന്നിവയാണുള്ളത്. ഹ്യൂമാനിറ്റിസിൽ ( വിഷയ കോഡ് :11) ഹിസ്റ്ററി,സോഷ്യോളജി,എക്കണോമിക്സ് ,പൊളിറ്റിക്കൽ സയൻസ്,ഇംഗ്ലീഷ് ,രണ്ടാം ഭാഷ എന്നിവയാണുള്ളത്. രണ്ടാം ഭാഷയായി മലയാളവും അറബിയുമാണുള്ളത്.കേരള സർക്കാരിന്റെ ഏകജാലക സംവിധാനം വഴിയാണ് ഹയർസെക്കൻഡറി കോഴ്സുകളിലേക്കുള്ള  അഡ്മിഷൻ.

 
ആസ്പയർ കോൺവെക്കേഷൻ പ്രോഗ്രാം
ഹയർസെക്കന്ററി കോഴ്സുകൾ
വിഭാഗം പഠിക്കാനുള്ള വിഷയങ്ങൾ സീറ്റുകളുടെ എണ്ണം
സയൻസ്

( വിഷയ കോഡ് :01)

ഇംഗ്ലീഷ് ,രണ്ടാം ഭാഷ,(അറബി /മലയാളം),

ഫിസിക്സ്, കെമിസ്ട്രി , ,ബയോളജി ,ഗണിതം ,

50
ഹ്യൂമാനിറ്റീസ്

( വിഷയ കോഡ് :11)

ഇംഗ്ലീഷ് ,രണ്ടാം ഭാഷ,(അറബി /മലയാളം),

ഹിസ്റ്ററി,സോഷ്യോളജി,എക്കണോമിക്സ്

പൊളിറ്റിക്കൽ സയൻസ്.

50
 
വിദ്യാർത്ഥികൾ  മലപ്പുറം ജില്ലാ കലക്ടർ  ജാഫർ മാലിക് ഐഎഎസ് നോടൊപ്പം

ഹയർസെക്കന്ററി സീറ്റുകളുടെ സംവരണം

ഹയർസെക്കന്ററി സീറ്റുകളുടെ സംവരണം താഴെ കൊടുക്കുന്നു.

വിഭാഗം സീറ്റുകളുടെ ശതമാനം
ഓപ്പൺ മെറിറ്റ് 40%
മാനേജ്മെന്റ് ക്വാട്ട 40% (20%അതാതു സമുദായത്തിലെ

അപേക്ഷകർക്ക് മെറിറ്റ്  സ്ഥാനത്തിലും

20% മാനേജ്മെന്റ് ക്വാട്ടയിലും

പട്ടികജാതി 12%
പട്ടിക വർഗം 8%
സ്പോർട്സ് ക്വാട്ട ഓപ്പൺ മെറിറ്റിന്റെ 5%
വിഭിന്നശേഷി വിഭാഗത്തിലുള്ളവർ ഓപ്പൺ മെറിറ്റിന്റെ 3%

ഹയർ സെക്കന്ററി റിസൾട്ട്-2021

 

2021 ഹയർ സെക്കൻഡറി പരീക്ഷയിൽ 100% വിജയത്തോടെ സംസ്ഥാനത്ത് തന്നെ ഉന്നത വിജയം സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിന് ലഭിച്ചു. 128 വിദ്യാർത്ഥികളിൽ 58 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും  എ പ്ലസ് ലഭിച്ചു. സയൻസ് വിഭാഗത്തിൽ ഫുൾ 36  A+ ഉം, ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 22 ഫുൾ A+ ഉം നേടി. 128 വിദ്യാർത്ഥികളിൽ 104 വിദ്യാർഥികൾക്ക്  90% മുകളിൽ മാർക്ക്‌ ലഭിച്ചു.

 

ഹയർ സെക്കന്ററി ക്ലബ്ബുകൾ

 
പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു ഐ.എ.എസ്  ൽ നിന്ന് പ്രിൻസിപ്പാൾ കെ. ടി മുനീബു റഹ്‌മാൻ, മുഹ്സിൻ ചോലയിൽ എന്നിവർ ചേർന്ന്  എൻ.എസ് .എസ് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങുന്നു

സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, കരിയർ ഗൈഡൻസ്, സൗഹൃദ    ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. മലപ്പുറം ജില്ലയിലെ മികച്ച എൻഎസ്എസ് യൂണിറ്റായും, മികച്ച പ്രോഗ്രാം ഓഫീസറായും സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിനെയാണ് 2021 ൽ തിരഞ്ഞെടുത്തത്. ഹയർ സെക്കന്ററി വിഭാഗത്തിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ വായിക്കാൻ താഴെ കാണുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

അധ്യാപകർ

ക്യാമറ കണ്ണിലൂടെ

സ്കൂൾ നടത്തിയ വ്യത്യസ്ത പ്രോഗ്രാമുകളുടെ ചിത്ര ശാല കാണുന്നതിന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക