എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/ആസ്പയർ

Schoolwiki സംരംഭത്തിൽ നിന്ന്

ആസ്പയർ ( സുല്ലമുസ്സലാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ സർവീസസ് എക്സാമിനേഷൻ )

ആസ്പയർ പ്രോഗ്രാമിനെ അനുമോദിച്ചുകൊണ്ട് കേരള ഗവർണറുടെ കത്ത്

സിവിൽ സർവീസ് രംഗത്തേക്ക് കുട്ടികളെ നേരത്തെ വഴി തിരിച്ചു വിടുക എന്ന ലക്ഷ്യം വെച്ച് നമ്മുടെ സ്കൂളിൽ 2018 മുതൽ ആരംഭിച്ചതാണ് ആസ്പയർ.ആഗസ്റ്റ് രണ്ടിന് സബ്കലക്ടർ അരുൺ കുമാർ ഐ.എ.എസ് ആണ് ഈ സംരംഭം ഉദ്ഘാടനം ചെയ്തത്.ഫാറൂഖ് കോളേജ് പി എം ഫൗണ്ടേഷൻ ഓഫ് സിവിൽ സർവീസ് ഇന്സ്ടിട്യൂട്ടിന്റെ നേതൃത്വത്തിലാണ് സ്കൂളിൽ സിവിൽ സർവീസ് എക്സാമിനേഷൻ വേണ്ടിയുള്ള വിദ്യാർത്ഥികൾക്കുള്ള പരിശീലനം നൽകിവരുന്നത്.അഞ്ചു മുതൽ പത്തുവരെ ക്ലാസുകളിൽ തുടർച്ചയായി ആറു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയാണ് ആസ്പയർ

2018 -2019 പ്രവർത്തങ്ങൾ

മീറ്റ് ദ ലെജൻഡ്-അരവിന്ദ് കെജ്രിവാൾ

ആസ്പയർ വിദ്യാർഥികൾ അരവിന്ദ് കെജ്രിവാളിനൊപ്പം

സിവിൽ സർവിസ് പരിശീലനത്തിന്റെ ഭാഗമായി മീറ്റ് ദ ലെജൻഡ്' പരിപാടി ലക്ഷ്യമിട്ട് വിദ്യാർത്ഥികൾ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. സ്കൂളിലെ സിവിൽ സർവിസ് കളരിയായ “ആസ്പയറിലെ' വിദ്യാർഥികളും അധ്യാപകരുമാണ് ഡൽഹി മുഖ്യമന്ത്രിയെ സന്ദർശിച്ചത്. രാജ്യം രക്ഷപ്പെടണമെങ്കിൽ മൂല്യബോധമുള്ളകൂടുതൽ ആളുകൾ രാഷ്ട്രീയത്തിലേക്കും ഉദ്യോ ഗസ്ഥതലത്തിലേക്കും വരണമെന്ന് കൂടിക്കാഴ്ചയിൽ വിദ്യാർഥികളോട് കെജ്രിവാൾ ഉപദേശിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവി യുവതലമുറയുടെകൈകളിലാണെന്നും രാഷ്ട്ര പുനർനിർമാണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ നിങ്ങളെ പോലെയുള്ളവർ തയ്യാറാവണമെന്ന്  കുട്ടികളെ ഓർമപ്പെടുത്തി. വിദ്യാർഥികൾക്ക് കൃത്യമായ രാഷ്ട്രീയബോധം ഉണ്ടെങ്കിൽ മാത്രമേ പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കാനാവു. വികസന പ്രവർത്തനങ്ങൾ നടപ്പാക്കുമ്പോൾ രാജ്യത്തെ പാവപ്പെട്ടവനും പട്ടിണിക്കാരനും എങ്ങിനെ പ്രയോജനപ്പെടുമെന്നും  ചിന്തിക്കണം. ഉന്നത വിദ്യാഭ്യാസത്തിന് രാജ്യത്തെയും പുറത്തെയും സ്ഥാപനങ്ങൾ തന്നെ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം കുട്ടികളെ ഉപദേശിച്ചു. ഹയർ സെക്കൻഡറി തലം മുതൽ തന്നെ സിവിൽ സർവീസ് ലക്ഷ്യമാക്കി വിദ്യാർഥികളെ സജ്ജമാക്കുന്ന പദ്ധതിയായ ആസ്പയർ പ്രോഗ്രാമിനെ കെജരിവാൾ  പ്രശംസിച്ചു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മീറ്റ് ദ ലെജൻഡ്-ഡോ.ശശി തരൂർ എം.പി.

ആസ്പയർ വിദ്യാർഥികൾ ഡോ.ശശി തരൂർ എം.പി.നൊപ്പം

സ്കൂളിലെ ആസ്പയർ സിവിൽ സർവീസ് അക്കാദമി വിദ്യാർഥികളുമായി ഡോക്ടർ ശശി തരൂർ സംവദിച്ചു. ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റംവരുത്തി തൊഴിലില്ലായ്മ പരിഹരിക്കാൻ ആവശ്യമായ ക്രിയാത്മകമായ മറുപടികൾ അനിവാര്യമാണെന്ന് ഡോ.ശശി തരൂർ എം.പി. ഓർമശക്തിക്ക് പ്രാധാന്യം നൽകുന്ന നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായം പൊളിച്ചെഴുതി വിദേശ രാജ്യങ്ങളിൽ പിന്തുടരുന്നത്പോ ലെ കുട്ടികളെ എന്ത് പഠിക്കണം എന്നതിന് പകരം എങ്ങിനെ ചിന്തിക്കണം എന്നതായിരിക്കണം കരിക്കുലത്തിന്റെ അടിസ്ഥാനം എന്ന് അദ്ദേഹം പറഞ്ഞു.

മീറ്റ് ദ ലെജൻഡ്-ബൽറാം

ആസ്പയർ വിദ്യാർഥികൾ VT ബൽറാം നോടൊപ്പം

ഒരു അഭിപ്രായത്തോടോ   ഗവണ്മെന്റിന്റെ നയത്തോടോ ,  നിങ്ങൾക്ക് യോജിപ്പില്ലെങ്കിൽ  അത് പ്രകടിപ്പിക്കാനുള്ള വിശാലമായ അന്തരീക്ഷം ജനാധിപത്യത്തിൽ  ഉണ്ട്.ഇതാണ് ജനാതിപത്യത്തെ മറ്റു ആശയങ്ങളിൽ നിന്ന് വ്യത്യാസമാക്കുന്നത്. സ്കൂളിലെ 'ആസ്പയർ ' സിവിൽ സർവീസ് അക്കാദമിയിലെ വിദ്യാർത്ഥികളുമായി സുല്ലമുസ്സലാം സയൻസ് കോളേജ് സെമിനാർ ഹാളിൽ വെച്ച്  സംവദിക്കുകയായിരുന്നു . പദ്ധതിയുടെ ഭാഗമായുള്ള ' മീറ്റ് ദി ലെജൻഡ് ' പരിപാടിയിലാണ് ബൽറാം  കുട്ടികളുമായി സംവദിച്ചത് . അക്രമ രാഷ്ട്രീയത്തെ കുറിച്ച് വിദ്യാർത്ഥികൾ  ചോദിച്ചപ്പോൾ, രാഷ്ട്രീയത്തിന്റെ പേരിൽ നടക്കുന്ന അക്രമ സംഭവങ്ങൾക്കും , കൊലപതാകങ്ങൾക്കും ഒരു പരിധി വരെ കാരണം ആശയം തോൽക്കുന്ന സ്ഥലത്താണ് ആയുധം എടുക്കേണ്ടി വരുന്നത് എന്നും ,ജനാധിപത്യം എപ്പോഴും  സംവാദാ ത്മകമായിരിക്കണം അദ്ദേഹം കൂട്ടി ചേർത്തു.

ആസ്പയർ അക്കാദമിക് ഉദ്ഘാടനം- ഡോ. ബാബു പോൾ ഐ.എ.എസ്

സ്കൂളിലെ സിവിൽസർവീസ് കോച്ചിംഗ് പദ്ധതിയായ 'ആസ്പയർ' ന്റെ അക്കാദമിക് പ്രോഗ്രാം ഉദ്ഘാടനം ഡോ. ബാബു പോൾ ഐ.എ.എസ് നിർവഹിച്ചു. കഠിനാധ്വാനവും നിരന്തര വായനയിലൂടെയും ഉള്ള പഠനവുമാണ് ജീവിതവിജയത്തിന് ആധാരം എന്ന് അദ്ദേഹം പറഞ്ഞു. ഓരോ വർഷവും നേരത്തെ നിശ്ചയിക്കപ്പെട്ട 25 അവധി ദിവസങ്ങളിലാണ് ആസ്പയർ ക്ലാസുകൾ നടക്കുന്നത്. ദേശീയ-അന്തർദേശീയ മത്സര പരീക്ഷകൾക്ക് കുട്ടികളെ സജ്ജമാക്കുന്ന രീതിയിലാണ് പരിശീലന പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. അഞ്ചു മുതൽ പത്തുവരെ ക്ലാസുകളിൽ തുടർച്ചയായി ആറു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയാണ് ആസ്പയർ.

20000 ബുക്ക് ചാലഞ്ച്

ഗോപിനാഥ് മുതുകാട് 20,000 ബുക്ക് ചാലഞ്ച  ഉദ്ഘാടനം ചെയ്യുന്നു

സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും അവധികാലം സക്രിയമാകുന്നതിന് നൂതന പദ്ധതിയായ 10 ബുക്ക്‌ ചലഞ്ചുമായി മുന്നോട്ട്.  വായന അന്യം നിന്നുകൊണ്ടിരിക്കുന്ന പുതുതലമുറയിൽ വായന സംസ്കാരം കരുപ്പിടിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതിയാണ് 10 ബുക്ക്‌ ചലഞ്ജ്. സ്കൂളിലെ ഉന്നത മത്സരപരീക്ഷാ പരിശീലന കളരിയായ 'ആസ്പയർ' വിദ്യാർത്ഥികളാണ് ആശയം മുന്നോട്ടുവച്ചത്. സ്കൂളിലെ 2000 കുട്ടികൾ ചലഞ്ച് ഏറ്റെടുത്തതോടെയാണ് ഔദ്യോഗികമായി യൂനിസെഫ് ബ്രാൻഡ് അംബാസിഡർ മജീഷ്യൻ ഗോപിനാഥ് മുതുകാട് ഇരുപതിനായിരം  ബുക്ക് ചലഞ്ച് പ്രഖ്യാപിച്ചത്. പുസ്തക വായന, ശീലം ആകുന്നതോടെ സുല്ലമുസ്സലാം വിദ്യാർഥികൾ ലോകത്തിനുതന്നെ മാതൃകയായിരിക്കുകയാണെന്നും  വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ ബുക്ക് ചലഞ്ചിലൂടെ  സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയിൽ പങ്കു ചേരുന്ന ഓരോ കുട്ടിയും അവധിക്കാലത്ത് 10 പുസ്തകങ്ങൾ വായിക്കാനായി ഏറ്റെടുത്ത് 10 ബുക്ക് ചലഞ്ച് സ്വീകരിക്കുന്നു. വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത് നിശ്ചിത ഫോർമാറ്റിൽ പുസ്തകത്തിന് പേരും ഗ്രന്ഥകർത്താവിന്റെയും  പ്രസാധകരുടെയും പേരും, വിവരങ്ങളും മുൻകൂട്ടി എഴുതി  നൽകേണ്ടതുണ്ട്. ചലഞ്ച് സ്വീകരിക്കുന്നതിനുള്ള പ്രതിജ്ഞാവാചകം വായിച്ച് പേരെഴുതി ഒപ്പിട്ടു നൽകിയാണ് ചലഞ്ചിൽ പങ്കാളികളാകുന്നത്. അവധിക്കാലത്ത് ഫലപ്രദമായ വായന നടന്നു എന്ന് വരുത്താൻ രക്ഷിതാക്കളുടെ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ട്. ഏപ്രിൽ ഒന്നു മുതൽ മെയ് 31 വരെയാണ് പദ്ധതിയുടെ കാലാവധി. വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പുകൾ ജൂൺ 10-നകം നൽകേണ്ടതും ഇത് പരിശോധിക്കുന്നതിനും വിലയിരുത്തുന്നതും വിപുലമായ പാനലും തയ്യാറാക്കിയിട്ടുണ്ട്. സ്കൂളിലെ 2000 കുട്ടികളാണ് ആദ്യഘട്ടത്തിൽ ചലഞ്ച് ഏറ്റെടുക്കുന്നത് വീട്ടമ്മമാരും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ചലഞ്ച് ഏറ്റെടുക്കാൻ മുന്നോട്ടു വന്നു കൊണ്ടിരിക്കുകയാണ്. സോഷ്യൽമീഡിയയിലൂടെ ബുക്ക് ചലഞ്ജ്  പൊതുജനങ്ങളിലേക്കും  വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് വിദ്യാർത്ഥികൾ.

2019 -2020 പ്രവർത്തങ്ങൾ

ആസ്പയർ കോൺവൊക്കേഷൻ

ആസ്പയർ കോൺവെക്കേഷൻ സെറിമണി  തെരേസ ജോൺ ഐപിഎസ് ഉദ്ഘാടനം ചെയ്യുന്നു

സുല്ലമുസ്സലാം ഓറിയൻറൽ ഹയർസെക്കൻഡറി  സ്കൂൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ സർവീസസ് എക്സാമിനേഷൻ സംഘടിപ്പിച്ച കോൺവൊക്കേഷൻ പ്രോഗ്രാം  സമാപിച്ചു. സിവിൽ സർവീസ് ഉൾപ്പെടെയുള്ള ഉന്നത മത്സര പരീക്ഷ പരിശീലനം ലക്ഷ്യമിട്ട് സ്കൂളിൽ നടത്തിയ ആസ്പയർ   കോഴ്സ് പൂർത്തിയാക്കിയ 50 വിദ്യാർഥികളാണ് കോൺവെക്കേഷൻ  പ്രോഗ്രാമിൽ പങ്കെടുത്തത്. ഭീകരവിരുദ്ധ സ്ക്വാഡ് മേധാവി ചൈത്ര തെരേസ ജോൺ ഐപിഎസ് മുഖ്യാതിഥിയായിരുന്നു. ഭീകരപ്രവർത്തനങ്ങൾ നടന്നതിനുശേഷം ആക്ഷൻ എടുക്കുന്നതിനു പകരം ഭീകര പ്രവർത്തനങ്ങളുടെ ഉറവിടം കണ്ടെത്തി ഇത്തരം പ്രവണതകൾ ഇല്ലാതാക്കാനുള്ള  ശ്രമങ്ങളാണ് നടത്തേണ്ടതെന്ന് അവർ അഭിപ്രായപ്പെട്ടു. കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള  സർട്ടിഫിക്കറ്റ് വിതരണവും മുഖ്യാതിഥി നിർവഹിച്ചു.ആസ്പയർ വിദ്യാർത്ഥികൾക്കുള്ള പുതിയ പഠന ആപ്ലിക്കേഷനായ 'ലേണിങ് റേഡിയസ്' പരിപാടിയിൽ വെച്ച് സുഹൈൽ കെപി പരിചയപ്പെടുത്തി .ആസ്പയർ ക്ലബ്ബിൻറെ ഉദ്ഘാടനവും  മുഖ്യാതിഥി നിർവഹിച്ചു. തുടർന്ന് 'മീറ്റ് ദ ലെജൻഡ്' പ്രോഗ്രാമിൻറെ ഭാഗമായി മുഖ്യാതിഥിയുമായി വിദ്യാർത്ഥികൾ സംവദിച്ചു.

ആസ്പയർ ഗാലറി

ആസ്പയർ വിംഗ് നടത്തിയ വിവിധ പ്രോഗ്രാമുകളുടെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക