കണ്ണൂര്‍ ജില്ലയില്‍ പടിയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ഇരിട്ടി - ഇരിക്കൂര്‍ സംസ്ഥാനപാതയോരത്ത് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണിത്.

ജി എച്ച് എസ് എസ് പടിയൂർ
വിലാസം
പടിയൂര്‍

കണ്ണൂര്‍ ജില്ല
സ്ഥാപിതം16 - 08 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-12-2016Ghspadiyoor




ചരിത്രം

ഹൈസ്കൂള്‍ കെട്ടിടം
ഹൈസ്കൂള്‍ കെട്ടിടം
ഹൈസ്കൂളുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ ഹൈസ്കൂളുകള്‍ അനുവദിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി 2008 ഫെബ്രുവരി 18 ന് ല്‍ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു. പടിയൂര്‍ പഞ്ചായത്തിലെ വട്ടപ്പാറ എന്ന സ്ഥലത്ത് താല്ക്കാലിക സംവിധാനത്തില്‍ 41 കുട്ടികളുമായി എട്ടാം ക്ലാസ് തുടങ്ങി. പാല ഗവ:ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ശ്രീ.കെ ചന്ദ്രന്‍ മാസ്റ്റര്‍ ഏകാദ്ധ്യാപകനായിരുന്നു. 2008 ജൂണില്‍, പുലിക്കാട് ടൗണില്‍ വാടകയ്ക്കെടുത്ത കടമുറികളില്‍ എട്ട്, ഒമ്പത് ക്ലാസ്സുകള്‍ പ്രവര്‍ത്തിച്ചു. ശ്രീ.പി.പി. രാഘവന്‍മാസ്റ്റര്‍ ചെയര്‍മാനും, ശ്രീ.എം.മുരളീധരന്‍ കണ്‍വീനറുമായ സ്പോണ്‍സറിംഗ് കമ്മിറ്റിയാണ് പ്രവര്‍ത്തനം നിയന്ത്രിച്ചത്. 2009 മാര്‍ച്ച് മാസം ജില്ലാ പഞ്ചായത്ത് വിദ്യാലയത്തിനുവേണ്ടി വട്ടപ്പാറയില്‍ 5 ഏക്കര്‍ സ്ഥലം വിലയ്ക്കെടുത്തു. കെട്ടിടം പണി ആരംഭിച്ചു. 2010 ജൂണ്‍ മാസം മുതല്‍ പുതിയ കെട്ടിടത്തില്‍ ക്ലാസ്സ് തുടങ്ങി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.കെ.നാരായണന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.എം.സമ്പത്ത് കുമാര്‍, സെക്രട്ടറി ശ്രീ. രഘുരാമന്‍ എന്നിവര്‍ വളരെ താല്പര്യത്തോടെ സ്കൂളിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെട്ട് ഭൗതികസാഹചര്യങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തി. ശ്രീ.കെ.വി.രാഘവന്റെ നേതൃത്വത്തിലുള്ള പി.റ്റി.എ കമ്മിറ്റിയും സജീവമായി പ്രവര്‍ത്തിച്ചു. 2010 ല്‍ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് മൂന്ന് ഫുള്‍ എ പ്ലസ് ഉള്‍പ്പെടുന്ന 100 ശതമാനം വിജയം നേടി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 92% (2011), 94%(2012), 96%(2013), 98%(2014) വിജയം കരസ്ഥമാക്കി. 2010 ല്‍ തന്നെ സയന്‍സ്, കൊമേഴ് സ് വിഭാഗങ്ങളിലായി രണ്ട് പ്ലസ് ടു കോഴ്സുകളും ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് 2013 ല്‍ ഈ വിദ്യാലയത്തെ മോഡല്‍ സ്കൂളായി തെരഞ്ഞെടുത്തു. പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയമാണ് നമ്മുടെ സ്കൂള്‍. ശ്രദ്ധേയമായ ഐ.റ്റി പഠനപ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജില്ലയിലെ അറിയപ്പെടുന്ന വിദ്യാലയമാണിത്. മികച്ച കംപ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍കുന്നതിന് സുസജ്ജമായ കംപ്യൂട്ടര്‍ ലാബ് ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് കേരളത്തിലെ തിരഞ്ഞെടുത്ത 79 വിദ്യാലയങ്ങള്‍ക്കായി അനുവദിച്ച ശാസ്ത്രപോഷിണി ലാബുകള്‍ ഈ വിദ്യാലയത്തിനും ലഭിച്ചിട്ടുണ്ട്. (ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് പ്രത്യേകം ലാബുകള്‍), വിശാലമായ ഓഡിറ്റോറിയം, വിസ്തൃതമായ മൈതാനം, ഉച്ചഭക്ഷണപദ്ധതിക്കായി പുതിയ കെട്ടിടം മുതലായ ഭൗതികസൗകര്യങ്ങള്‍ നമ്മുടെ വിദ്യാലയത്തിന്റെ മുതല്‍ക്കൂട്ടാണ്. ഒരു നല്ല വിദ്യാലയത്തിനുവേണ്ട ഭൗതികസാഹചര്യവും, അക്കാദമിക്-കലാ-കായിക-ശാസ്ത്രരംഗങ്ങളില്‍ ഉയര്‍ന്ന നിലവാരമുള്ള അദ്ധ്യാപകവൃന്ദവും സേവനസന്നദ്ധരായ ജീവനക്കാരും, ഈ വിദ്യാലയത്തിലെ കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്നതിനായി ഇവിടെ പ്രവര്‍ത്തനനിരതരാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ഭരണപരിധിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വിദ്യാലയം

മുന്‍ സാരഥികള്‍

വഴികാട്ടി


വിദ്യാലയം സ്ഥിതിചെയ്യുന്ന ഭൂഭാഗത്തിന്റെ ഉപഗ്രഹചിത്രം

<googlemap version="0.9" lat="11.998353" lon="75.63529" zoom="15" height="350" selector="no" controls="large"> 12.001334, 75.631557, GHSS Padiyoor </googlemap>

"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_എസ്_പടിയൂർ&oldid=167460" എന്ന താളിൽനിന്ന് ശേഖരിച്ചത്